ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Kerala Flood @ Gazal

ഈയിടെയുള്ള പോസ്റ്റുകൾ

വർത്തമാനത്തിലെ പുത്തൻ മാധ്യമങ്ങൾ

പുതുമാധ്യമങ്ങൾ വണ്ടൂരുകാർൻന്റെ ലംബോർ ഗിനിയുടെ കഥ കഴിച്ചത്‌ സോഷ്യൽ മീഡിയ തന്നെ. ഈ കാർ സോഷ്യൽ മീഡിയയിൽ.കണ്ട്‌ ചാനലുകൾ വാർത്ത നൽകി പരിഹാസ്യരായതും അടുത്ത കാലത്ത്‌ തന്നെ. ചിലതിനെയെല്ലാം പൊളിച്ചടക്കി.മറമാടാനും സോഷ്യൽമീഡിയ ജീവികൾ ശ്രദ്ധാലുക്കളാണെന്നത്‌ സച്ചിൻ ഷറപ്പോവ വിഷയത്തിലും നമ്മൾ കണ്ടതാണു. മലയാളത്തിന്റെ ചുരട്ടൽ അക്ഷരങ്ങൾ പല പ്രൊഫെയിലിലും കയറി നിരങ്ങി എതിർപ്പിന്റെ ശബ്ദാമെണെന്ന് മനസ്സിലാക്കി പ്രതികരിക്കാൻ വന്നതും നമ്മൾ കണ്ടതാണു. ഫേസ്‌ ബുക്ക്‌ ഉപയോഗിച്ച്‌ കള്ളനെ പിടിച്ച കഥയും ഈ അ ടുത്ത്‌ പത്രത്തിൽ വായിക്കുകയുണ്ടായി. പല തരം കച്ചവടക്കാരും പ്രസസ്തി പടച്ചുണ്ടാക്കുന്നവരും ഫേസ്ബുക്ക്‌ നല്ലൊരു കേന്ദ്രമായി മാറ്റുന്നു. പുതിയ സാധനങ്ങൾ ഉപയോഗിച്ച സാധനങ്ങൾ വളരെ വിൽക്കാനും വാങ്ങാനും ഈ പുത്തൻ മീഡിയയെ ആശ്രയിക്കുമ്പോൾ മലയാളി വരുത്തിവെച്ച ദുശ്‌ പേർ വാട്ടസ്‌ അപ്പിനു മാത്രം അടിച്ചേൽപ്പിക്കുന്നതും ശരിയല്ല. കണ്ണിമ വെട്ടുമ്പോഴേക്കും ചന്ദ്ര ലേഖയെ പ്രശാസ്തിയാകിയതും പുത്തൻ മീഡിയ തന്നെ. കാലത്തിന്റെ മാറ്റം സെക്കന്റുകൾക്കുള്ളിൽ മാറിമറയുമ്പോൾ ജിഷ്ണുവിനെ പോലുള്ളവരെ കൊല ചെയ്യിച്ചവരും സോഷ്യൽ മീഡിയയിൽ കണ്ണുര...

കാരുണ്യഭവനങ്ങൾ എങ്ങനെ ഉയരുന്നു

(അനുഭവക്കുറിപ്പ്) https://www.facebook.com/malappurathukaaranblogger ബൈത്തുറഹ്മ ചർച്ചയായിരുന്നു ഫേസ്ബുക്കിലെ പ്രധാന ഇനം. മലപ്പുറം ജില്ല സമ്മേളന പത്ര സമ്മേളനത്തിൽ ജില്ലാ നേതാക്കൾ കാരുണ്യ ഭവനങ്ങളുടെ സാമ്പത്തികം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്‌. ഒരു രാഷ്ട്രീയ വിരോധത്തിനപ്പുറത്തേക്ക്‌ മേറ്റ്ന്താണു ഇങ്ങനെ ചിന്തിപ്പിക്കാനുള്ള കാരണം? ഒരു പഞ്ചായത്തിൽ 5 വീടുകൾ എങ്കിലും ഉയർന്നിട്ടുണ്ട്‌.അതിന്റെ നടത്തിപ്പും ഒരു അന്വേഷണ വിധേയമാക്കിയാൽ കണ്ണു നനഞ്ഞു പോകും. സംഘാടകരുടെ ആത്മാർത്ഥത കണ്ടാൽ. എനിക്കും സുഹ്യത്തുക്കൾക്കും വൈകാരിക ആത്മ ബന്ദം ഇത്തരത്തിലൊരു ഭവന നിർമ്മാണവുമായി ഉണ്ടായി. ഒരു കുടുംബത്തിന്റെ നിസ്സഹായവസ്ത മനസ്സിലാക്കുകയും ആദ്യമവർക്ക്‌ ധൈര്യമായി അന്തിയുറങ്ങാൻ ഒരു കൂര അത്യാവശ്യമാണെന്ന് തോനുകയും അതുമായി ബന്ദപ്പെട്ട്‌ ആശയ രൂപീകരണം നടത്തുകയും ചെയ്തു. എന്തെങ്കിലും ഉടനടി ചെയ്യണമെന്ന് ഒരാഗ്രഹം. രാഷ്ട്രീയമോ വോട്ടോ ലക്ഷ്യമല്ലായിരുന്നു. സമൂഹത്തിൽ അങ്ങിനെ പ്രയാസങ്ങളുള്ള ഒത്തിരി പേർ ഉണ്ട്‌. മുൻ ഗണനക്ക്‌ അർഹരായവരിൽ ഒന്നാമത്‌. ലക്ഷ്യം പുതിയ വീട്‌. മാറ്റി താമസിപ്പിക്കൽ. ഫണ്ട്‌ കണ്ടെത്തൽ എന്നിവ മുതിർന്നവരുമാ...

പ്രണയം

പ്രണയം  പ്രണയമെന്ന അക്ഷരങ്ങളോട്‌ തന്നെ ഒരു അടുപ്പം -ബെഞ്ചിൽ കോറിയിട്ട അക്ഷരങ്ങൾ ഹ്യദയത്തിൽ കൊണ്ട്‌ നടക്കുമ്പോഴുള്ള ഒരു സുഖം , അക്ഷരങ്ങളോടുള്ള ആരാധന നാലാൾ അറിയട്ടെ എന്നൊരു വെഗ്രത ..... പഠനവും പ്രണയവും സുഖമുള്ള നോവ്‌ തന്നെ ! മരണം വരെ നില നിൽക്കുന്ന മായാത്ത ഓർമ്മ .  ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ. അവർ തമ്മിൽ ' ലൗ ' ആണത്രെ എന്ന സ്വകാര്യം പറച്ചിൽ പല ചെവികളിലെത്തുമ്പോൾ പെൺ കുട്ടിക്ക്‌ കരച്ചിൽ തേങ്ങലായി  മറും.. കൂട്ടുകാർ അറിഞ്ഞാൽ താത്കാലിക ചമ്മൽ . ആൺ കുട്ടികളുടെ ആദ്യ അടവായിരുന്നു ഇഷ്ടം തോന്നിയ ആളുടെ പേരിന്റെ ആദ്യവും സ്വന്തം പേരും ചിഹനത്തിനകത്ത്‌ വരച്ചു വെക്കുക എന്നത്‌ . ക്ലാസ്‌ റൂമിലെ ആദ്യ ' പഞ്ചാരയടി ' യിലുമുണ്ടായിരുന്നു ആദ്യ മധുരം . വേഷത്തിലും സ്വഭാവത്തിലുമുള്ളൊരു മാറ്റം വീക്ഷിച്ചാൽ അറിയാമായിരിക്കും . തല്ലു കൂടുന്നവൻ അതും അവസാനിപ്പിച്ച്‌ കുളിക്കാതെ വന്നവനും തല ചീകാതെ വന്നവനും മാറ്റത്തിന്റെ വലിയ അലയൊലികൾ തന്നെയുണ്ടാക്കിയിരുന്നു . നിത്യവും ക്ലാസ്സിൽ വരാതെ ചുറ്റിക്കളിച്ച്‌ നടന്നവനും മാറ്റമുണ്ടായിരുന്നു . പിന്നീട്‌ ഹീറോ ആകുവാനുള്ള ശ്രമം , ഇഷ്ടം പിടിച്ച്‌ പറ്റാനുള്ള ശ്...

ന്യൂജെൻ പരിണാമം

കുറെ വർഷങ്ങൾക്ക്‌ ശേഷമാണു അഹമ്മദ്‌ കാക്കാന്റെ വീട്ടിൽ പോകുന്നത്‌ , ഗൾഫിൽ നിന്ന് ലീവിനു വരുമ്പോഴേ കാണലും മിണ്ടലുമെല്ലാം . വീട്ടു വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോഴാണി മൂത്ത മകൻ ഇല്യാസിനെ ചോദിച്ചത്‌ .+2 വിനു പഠിക്കുകയാണെന്നും സുഹ്യത്തുക്കൾക്കൊപ്പം ടൂർ പോയതാണെന്നും പറഞ്ഞു . അപ്പോഴാ ഇടക്കു കയറി അവന്റെ അനിയത്തി ജിംസിയ പറഞ്ഞു . 'ഇക്ക കാക്കൂനെ കണ്ടാൽ അറീല്യ , വാപ്പീം ഉമ്മേം തന്നെ കാക്കൂനെ തിരിച്ചറീണില്യ പിന്നെയല്ലെ രണ്ട്‌ വർഷം കഴിഞ്ഞ്‌ വന്ന നിങ്ങൾ' . അതെന്തെ കണ്ടാൽ മനസ്സിലാകായി , വല്ല അഭ ിനയവും തുടങ്ങിയോ ? വല്ല പ്രച്ഛന്ന വേശവുമിട്ട്‌ വല്ല പരിപാടിയുമുണ്ടോ ? ഇക്ക മൊബെയിലിൽ ഫേസ്ബുക്ക്‌ പേജ്‌ ഒന്നു നോക്കിയെ... ജിംസിയ വിടുന്ന ലക്ഷണമില്ല . ഞാൻ എഫ്‌ ബി തുറന്ന് ഇല്യാസ്‌ ടൈപ്പ്‌ ചെയ്ത്‌ സെർച്ച്‌ ചെയ്തിട്ടും ചെക്കനെ കാണാനില്ല - ഇല്യാസ്‌ കാക്കാനെ അങ്ങിനെ ഒന്നും കാണില്യ ... പേരിന്റെ കൂടെ പോപ്സ്‌ എന്ന് എഴുതു എന്നാലെ എന്റെ കാക്കാനെ കാണൂ .... അല്ലടി ജിംസിയ പോക്കർ മൊല്ല അവനെ പേരിട്ടത്‌ ഇല്യാസ്‌ എന്നല്ലെ , പേർ തിരയാൻ തന്നെ 19 ദിവസം എടുത്തു . നല്ല അർത്ഥമുള്ള പേരുവേണമെന്ന് ഉമ്മ നിർബന്ദം പിടിച്...

കഥകൾ പറയുന്ന മൂന്നാക്കൽ

കഥകൾ പറയുന്ന മൂന്നാക്കൽ-ഷമീർ കൊളത്തൂർ Shameer Kolathur വളാഞ്ചേരിക്കടുത്ത്‌ എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളിക്ക്‌ ചരിത്രം ഒരുപാടുണ്ട്‌ .'ദാരിദ്രം നടമാടിയിരുന്ന കാലത്ത്‌ കഞ്ഞിവെച്ച്‌ നേർച്ചയാക്കാൻ പലരും തയ്യാറായിരുന്നു.പലരും മനസ്സിൽ ഓരോ ഉദ്ദേശങ്ങൾ കരുതി അരി നേർച്ചയാക്കി . പള്ളീക്കമ്മറ്റി അത്‌ കഞ്ഞി ഉണ്ടാക്കി ആവശ്യക്കാർക്ക്‌ നൽകുകയും ചെയ്ത്‌ പോന്നു.കാലം മാറി ജനങ്ങളുടെ ആവശ്യങ്ങളും മാറി അരി വരവും വികസിച്ചു , ഒരാഴ്ചയിൽ വിതരണത്തിനായി രണ്ട്‌ ലക്ഷത്തിൽ കിലോ കൂടുതൽഅരി പള്ളിയിലെത്തുന്നു . 150 ഓളം മഹ ല്ലുകളിലായി 21 ആയിരം കുടുംബങ്ങളിലേക്ക്‌ പത്ത്‌ കിലോ വീതം ആഴ്ചയിലെ ഞായറാഴ്ചകളിൽ ഒരു മണിമുതൽ അഞ്ച്‌ മണിവരെ അരിയെത്തുന്നു . നോമ്പ്‌ സമയത്ത്‌ ഇരുപത്‌ കിലോ വരെ അരി നൽകുന്നു .സമീപ മഹല്ലുകളിലെ 60 പേരിൽ 40%അമുസ്ലിംകൾക്ക്‌ എന്നത്‌ നിർബന്ദമാണു . ചില മഹല്ലുകളിലെ ജനങ്ങളുടെ അവസ്തക്കനുസരിച്ച്‌ ക്വാട്ട നീട്ടി കൊടുക്കലും മൂന്നാക്കൽ പള്ളി കമ്മറ്റിയുടെ ചുമതലയാണു . ഈ സംവിധാനത്തിനു പ്രത്യേക കാർഡും കമ്മറ്റി വിതരണം ചെയ്തിട്ടുണ്ട്‌ പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിൽ പെട്ടവരായിരുന്നു ആദ്യ കാല ഖാസിമാർ. അങ...

നെഹ്‌വയിലേക്കൊരു സാഹസിക യാത്ര..

അജ്മാനിൽ നിന്നും യാത്ര വൈകീട്ട്‌ 4 നു ആരംഭിക്കുമ്പോൾ കാഴ്ചകളുടെ മഹാ വിസ്മയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യു.എ.ഇ യുടെ മറ്റൊരു മുഖം. നാടിൻപുറവും ക്യഷിയിടവും വെള്ളക്കെട് ടും അരുവിയും പക്ഷികളുടെ വിവിധ തരവും കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന മലനിരകളും താഴ്‌വാരങ്ങളും അടങ്ങുന്ന കാഴ്ചകൾ കണ്ണിൽ മിന്നിമറിയുമ്പോൾ യാത്രയുടെ പുത്തൻ അനുഭവം സ്യഷ്ടിക്കപ്പെടുന്നു. അജ്മാനിൽ യാത്ര തുടർന്ന് ഫുജൈറ മസാഫി ഫ്രഡേ മാർക്കിലേക്കെത്തുമ്പോഴേക്കും 70 കിലോമീറ്ററോളം കഴിയും.അവിടെ നിന്നും 30 കിലോമീറ്റർ മുന്നോട്ട്‌ പോകണം നഹ്‌ വയിൽ എത്താൻ. വിസ്മയ കാഴ്ചകൾ പ്രതീക്ഷിച്ചതല്ല.മുന്നോട്ടുള്ള ഓരോ വളവും തിരിവും യാത്രയുടെ പുത്തൻ രസകാഴ്ചകളായിരുന്നു ഹാസിദ്ക്കക്കും ഹാരിസിനും സുബൈറിനും  എനിക്കും സമ്മാനിച്ചത്‌.  ടാറിട്ട റോഡുകൾ ആവസാനിച്ചതിൽ നിന്നും തുടങ്ങുന്നു രസകരമായ യാത്ര. വല്ലപ്പോഴുമായി ചില വാഹനങ്ങൾ മാത്രം കടന്നുപോകുമ്പോൾ അധികം യാത്രക്കാരോ ടൂറിസ്റ്റ്‌ കളോ ഇല്ലതാനും. കൂറ്റൻ മല തുരന്നുണ്ടാക്കിയ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ടണൽ മറ്റൊരു പ്രത്യേകത തന്നെ. റോഡ്‌ വികസനങ്ങളും ടണൽ നിർമ്മാണവും നടന്ന് കൊണ്...