ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓണത്തിൽ നിന്നും ഓണപ്പുടയിലേക്ക്....

                  കാർഷികാഘോഷമാണല്ലോ ഓണം.ലോകത്തുള്ള മലയാളികളെല്ലാം ഓണം വിപുലമായി ആഘോഷികുമ്പോൾ നമ്മൾ ഓർക്കാതെ അല്ലെങ്കിൽ അറിയാതെ പോകുന്ന  ഗ്രാമമുണ്ട് മലപ്പുറം ജില്ലയിൽ .മങ്കട പെരിന്തൽമണ്ണ  മണ്ഡലത്തിന്റേയും  അതിർത്തിഗ്രാമം.  ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്ഥല നാമം  അത് ഓണപ്പുടവയായും പിന്നീടത് ഓണപ്പുടയായും അറിയപ്പെടുന്നു.         ക്യഷിയും അതുമായി ജീവിക്കുന്നവരും ധാരാളം,പാടവും തോടും കുളങ്ങളും ഒരു ഭാഗം കുന്നുകളുമായി പ്രക്യതിമനോഹരമായി പച്ച പുതച്ച് നിൽക്കുന്ന ഈ കൊച്ചു ഗ്രാമം.ഗ്രാമത്തിൽന്റെ പൈത്യകവും മനസ്സും ലാളിത്യവും മനോഹാരിതവും കൈവിടാതെ പഴമകളെ ഓർമിച്ചെടുക്കാനെന്നോണം അങ്ങിങ്ങായി തെളിവുകൾ അവശേഷിച്ച് ഇന്നും നിലനിൽക്കുന്ന ഉൾ പ്രദേശങ്ങളും സ്ഥലനാമങ്ങളും ,ചരിത്രം മിഴിയിൽ തങ്ങി നിൽക്കാനൊന്നോണം ദ്രവിക്കാൻ വെമ്പുന്ന ചുവരെഴുത്തുകളും.പഴയ പൌര പ്രമാണികളും കാരണവന്മാരും കാലത്തിന്റെ വിളിക്കുത്തരം നൽകി മണ്ണോടടിഞ്ഞപ്പോൾ ചില ചരിത്ര സത്യങ്ങൾ മാത്രം അവരെ ഓർക്കാനെന്നോണം അവശേഷിച്ചു.    ...

Dubai-DsF 2012 .ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെൽ

ഇനി നമുക്കു യാത്ര തുടങ്ങാം .ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെൽ മാമാങ്കം ഇനി കൺകുളിർക്കെ കാണാം.വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന കാഴചകൾ സമ്മാനിക്കുന്ന പവലിയനുകൾ.