പെരുന്നാളിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഫെസ് ബുക്കിൽ ധാരാളമാളുകൾ ഷെയർ ചെയ്യുന്ന ഒരു ഫോട്ടായാണ്.പുതപ്പിനുള്ളിൽ ചുരുണ്ട് കൂടിയിരിക്കുന്ന ഒരാളുടെ ചിത്രം.കൂടെ ഒരു നെയിം ബോർഡും പ്രവാസിയുടെ പെരുന്നാൾ എന്നെഴുതിയും വെച്ചിരിക്കുന്നു അതിൽ.ഈ ചിത്രത്തിനും ഒരുപാട് സംവദിക്കാനുണ്ടെന്ന് തോനുന്നു.ഗ്യഹാതുരത്വത്തിന്റെ ഒരു തികട്ടി വരൽ എന്നൊക്കെ വേണമെൻകിൽ പറയാം.ഈ ചിത്രം ചിലപ്പൊൾ നാട്ടിലുള്ള സുഹ്യത്തുകൾക്ക് മനസ്സില്ലാക്കാൻ കഴിഞ്ഞു എന്ന് വരില്ല എന്നത് യാഥാർത്യം.
പ്രവാസികളിൽ 30% ആളുകൾ മാത്രമേ കുടുംബത്തോടൊപ്പം ജീവിക്കുന്നുള്ളൂ അല്ലാത്തവർ പ്രവാസ ഭാഷയിൽ ‘ബാച്ചിലർ’ആണ്.പലർക്കും വർഷങ്ങളിൽ കിട്ടുന്ന ഒഴിവ് ദിനം പെരുന്നാളുകൾ മാത്രമാണ്.ആ പെരുന്നാൾ ദിവസം മണിക്കൂറുകൾ തികയാതെ വരുന്നത് സ്വാഭാവികം.വലിയ ശതമാനം മലയാളികളും കച്ചവടവുമായി ബന്ധപ്പെട്ടിരിക്കുന്നു ,അവർക്ക് കച്ചവട തിരക്ക് പെരുന്നാൾ രാവിലുകളുമായിരിക്കും ,സുബഹിയോടടുക്കും ചിലപ്പൊൾ ജോലി കഴിഞ്ഞ് റൂമിലെത്താൽ ആ സമയത്തായിരിക്കും ഡ്രസ്സെടുക്കുന്നതും ബാർബർ ഷോപ്പിൽ പോകുന്നതെല്ലാം തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അപ്പോഴായിരിക്കും ഓർമ വരുക.പെരുന്നാൾ രാവ് എല്ലാം കൊണ്ടും തിരക്കോട് തിരക്ക് തന്നെ! കണ്ണുടകൾ അറിയാതെ അടഞ്ഞ് പോകുന്നുണ്ടായിരിക്കും അത്രക്കങ്ങ് ക്ഷീണം ഉണ്ടാകാം.
ഒന്നു കണ്ണടക്കാനുപോലുമാകാനകാതെ കുളിച്ച് പുത്തൻ വസ്ത്രവും ധരിച്ച് അത്തറും പൂശി മുസല്ലയുമെടുത്ത് മസ്ജിദിലേക്കോ ഈദ് ഗാഹുകളിലേക്കോ ഉള്ള ഓട്ടപ്പാച്ചിൽ.അപ്പോഴേക്കും തക്ബീർ ധ്വനികൾ മുഴങ്ങുന്നുണ്ടാകും..ചിലപ്പോൾ ഇമാം നമസ്കാരത്തിനുള്ള തയ്യാറെടുപ്പിലുമാകാം പിന്നീട് നമസ്കാരവും ഖുതുബയും കഴിഞ്ഞ് പെരുന്നാളിന്റെ സന്തോഷം മനസ്സിൽ നിറച്ച് പരസ്പരം ആശ്ലേഷിച്ചും ഈദ് സന്ദേശം കൈമാറിയും വിശേഷങ്ങൾ പൻക് വെച്ചും അടുത്തുള്ള കഫ്ടീരിയയിൽ നിന്നു സുലൈമാനിയും കുടിച്ച് അല്പം നാട്ടുവർത്തമാനങ്ങളും വീട്ട് വിശേഷങ്ങളും.പിന്നീട് വീട്ടുകാർക്കും കുടുംബക്കാർക്കും സുഹ്യത്തുകൾക്കും നീണ്ട ഫോൺ വിളിയും....ഇത്രയുമാകുമ്പോഴേക്കും ഉറക്കിലേക്ക് താനെ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും.
ഒന്നാന്തരം ബിരിയാണി വെക്കാനുള്ള പുറപ്പാടാണു അടുത്തത് .പലപ്പോഴും സുഹ്യത്തുകളെല്ലാം ഒരിടത്ത് ഒരുമിച്ച് കൂടി സംസാരവും ബഹളവും തമാശയും കളിയും ചിരിയുമായി ഭക്ഷണവും കഴിച്ച് നാട്ടിലെ ഓർമകളും വീട്ടിലെ കാര്യങ്ങലും ലോക വിഷയങ്ങളുമെല്ലാം പറഞ്ഞ് തീരുമ്പൊഴേക്കും അടുത്ത സുലൈമാനിക്കുള്ള സമയമായിട്ടുണ്ടാകും ......
പലരും വാച്ചിലേക്ക് ഇടക്കിടക്ക് നൊക്കുന്നുണ്ടാകും എന്റെ ഈ വർഷത്തെ ഒരു ഒഴിവ് ദിനമാണല്ലോ ശരവേഗത്തിൽ പായുന്നത് .....അപ്പോഴേക്കും കൂട്ടുകാരെല്ലാം മടങ്ങിയിട്ടുണ്ടാകും വീണ്ടും തനിച്ചായി.....നേരം വെളുത്താൻ ഇനിയും ജോലിക്ക് പോകണം ഈ വർഷത്തെ ഒരു ഒഴിവ് ദിനം കൂടി വിടപറയുന്നു...സൻകടങ്ങളുടെ പെരുമഴ അപ്പോഴേക്കും പെയ്യാൻ തുടങ്ങിയിട്ടുണ്ടാകും വീട്ടിലെ പെരുന്നാൾ എല്ലാവരും കൂടി ഭക്ഷണം കഴിക്കലും സംസാരിച്ചിരിക്കലും കൂട്ടുകുടുംബങ്ങളിലേക്കുള്ള വരവും പോക്കും വിരുന്നുകാരുമെല്ലാം ....കുടുംബത്തിനൊപ്പം അല്ലെൻകിൽ സുഹ്യത്തുകളോട് കൂടിയുള്ള കറക്കവുമെല്ലാം മനസ്സിലെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടാകും....വീണ്ടും അടുത്ത പെരുന്നാളിനുള്ള കാത്തിരിപ്പ്............