2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

കക്കൂസ് സാഹിത്യം ?

    സാഹിത്യം അങ്ങിനെയാ,പല തരത്തിലുണ്ട്,അതിലൊരു തരമാണ് ഈ പറയപ്പെടുന്ന “കക്കൂസ് സാഹിത്യവും”  പറയുമ്പോഴേക്കും ആരും മൂക്കു പൊത്തണ്ട.പതിയെ പതിയെ പൊത്താം.മലയാളികൾ വലിയ സാഹിത്യക്കാരാ......അതിലുപരി നല്ല ആസ്വാദകരും! ദിനം പ്രതി ആഴ്ചപതിപ്പുകളും മാസികകളും പെറ്റ് പെരുകുന്നു.കേരളത്തിലെ ജന സംഖ്യകൾപ്പുറം ദിനപത്ര വരിക്കാരും. 

               
               നമ്മൾ പലരും യാത്രാ പ്രിയരാണല്ലൊ,ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളിയെ കാണാമെന്നത് ഒരു പൊതു തത്വമാണല്ലോ.കഥയല്ലയിത് മിഥ്യയുമല്ല സത്യമാണ്.നാം പലരും കണ്ടിട്ടും കാണാതെ പോകുന്നു. കണ്ടാലും പെട്ടെന്ന് തല തിരിക്കുന്നു.രണ്ടാളുകൾ ഒന്നിച്ച് വായിച്ചാലോ കണ്ടാലോ ലജ്ജ കൊണ്ട് തല താഴ്ത്തുന്നു.

               
  ട്രെയ്നിലെ ബാത്ത് റൂമുകളിലും ഹോട്ടൽ ബാത്ത് റൂമുകളിലും പൊതു മൂത്ര പ്പുരകളിലും പൊതു സ്ഥലങ്ങളിലും അതും പോരാത്തതിനു ലിഫ്റ്റിലും മറ്റും എഴുതി മലയാളത്തിന്റെ തനിമയും എളിമയും സൌന്ദര്യവും നഷ്ടപ്പെടുത്തുന്ന രീതിയിൽ മാന്യമല്ലാത്ത രീതിയിൽ സംസ്കാര ശൂന്യമായ വായിക്കാൻ അറപ്പ് തൊനുന്ന നോക്കുവാൻ കണ്ണ് സമ്മതിക്കാത്തത്ര രൂപത്തിലും വാക്കുകളിലും വിവരണത്തിലുമായി മലയാളമറിയുന്ന മലയാള മക്കളുടെ ചെയ്തികൾ എത്ര നീചം .സഭ്യതകൾക്കുമപ്പുറം കേരള നാട്ടിൽ മാത്രമല്ല ഗൾഫ് നാടുകളിൽ പോലും ഇത്തരത്തിലുള്ള കാഴ്ചകൾ നമുക്ക് കാണാൻ കഴിയും.. വലരെ അധികം വിദ്യാസമ്പന്നരുള്ള മലയാളികൽക്കിടയിൽ ഇങ്ങനെ വിളമ്പി വെക്കുന്നവരേയും നാമെന്ത് വിളിക്കണം ? ഒരു മാറ്റം എന്ന് പ്രതീക്ഷിക്കാം...?

7 അഭിപ്രായങ്ങൾ:

 1. കൊള്ളാം ..കക്കൂസ് സാഹിത്യം .."നമ്മൾ (ഇത് എഴുതുന്നവരും,വരക്കുന്നവരും) മാറണം ,അല്ലെങ്കിൽ മാറി ചിന്തിക്കണം ഇതാണ് ഇന്നത്തെ അവസ്ഥ എന്ന് പറയാതിരിക്കാൻ വയ്യ..."
  ഇവിടെ നമ്മള്‍ എന്ന പ്രയോഗത്തിന്റെ ആവശ്യമുണ്ടോ? ഇവിടെ വായനാക്കായി എത്തുന്നവരില്‍ ആരും ഇത്തരം ഒരു മോശം പ്രവര്‍ത്തി ചെയ്യുമെന്നെനിക്ക് തോന്നുന്നില്ല.ഇത് ശെരിക്കും ഒരു മാനസികരോഗമാണെന്ന് പറയുന്നു ,അതിനു ചികിത്സതന്നെ അത്യന്താപേക്ഷിതം.

  മറുപടിഇല്ലാതാക്കൂ
 2. മാറ്റങ്ങൾ വരുത്തി ,വായിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകും,തീർച്ചയായും തെറ്റ് ചൂണ്ടി കാണിച്ചതിനും നല്ല അഭിപ്രായത്തിനും നന്ദി

  മറുപടിഇല്ലാതാക്കൂ
 3. ആദ്യം തലകെട്ട് കണ്ടപ്പോള്‍ ഒരു വല്ലായ്മ തോനി..പക്ഷെ വായിച്ചപ്പോള്‍ ആ തലകെട്ട് തന്നെയാണ് നല്ലത് എന്ന് തോനി ..തീര്‍ച്ചയായും മലയാളി സിനിമ തിയേറ്റര്‍ലെ മുത്രപുര മുതല്‍ വിമാനത്തിലെ ടോയലെട്ടില്‍ വരെ കക്കൂസ് സാഹിത്യം രജിക്കുന്നവരന്...ഷമീര്‍ ആശംസകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 4. yethra sheriya.....nammal malayalikal palappozhum....ellam marakkunnuu....didinity ..status...anghine palathumm/////

  shameer gd..keep writing......all d best..


  മറുപടിഇല്ലാതാക്കൂ
 5. ഈ പറഞ്ഞ എഴുത്തുകാരെ ആരും സാഹിത്യകാരന്മാരായി ഗണിക്കരുത്. അവര് മാനസിക രോഗികളാണ്.മനസ്സ് മലീമസമാവുമ്പോള് അതിനെ ഉപദേശങ്ങളെ കൊണ്ട് ശുദ്ധിയാക്കാം.
  ലേഖകന്റെ ഉദ്ധ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ

Kerala Flood @ Gazal