സ മകാലിക സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തിയാൽ ദുരന്തങ്ങളുടെ മഹാ പ്രളയം തന്നെ മലപ്പുറം ജില്ലയിലെ കൊളത്തൂർ എന്ന ഗ്രാമത്തിനു കൈപ്പുനീർ സമ്മാനിച്ചിട്ടുണ്ട്. മൂന്ന് മഹാ ദുരന്തങ്ങൾ....നമ്മൾ ഒരിക്കലും കേൾക്കാനും ,കാണാനും ഓർമിക്കാനും ,ആഗ്രഹിക്കാത്ത സംഭവങ്ങൾ. കോട്ടക്കൽ -പൂക്കിപ്പറമ്പിൽ ‘പ്രണവം’ബസ്സ് കത്തിയെരിഞ്ഞ് 44 പേരോളം വെന്തുമരിച്ചു.“കുറച്ചു പേരെ തിരിച്ചറിഞ്ഞിട്ടില്ല”.ഇങ്ങനെയുള്ള ബ്രേക്കിംഗ് ന്യൂസുകളും ,സായാഹ്ന പത്രത്തിലെ ഞെട്ടിപ്പിക്കുന്ന വാർത്തകളും .‘ഇന്നാലില്ലാഹി വ ഇന്നാഇലാഹി റാജിഊൻ’എന്ന വാക്കിലൊതുക്കിയപ്പോഴും നമ്മുടെ നാട്ടിലുള്ളവരാരും ഇതിൽ ഉൾപ്പെടാൻ വഴിയില്ല ഒരാശ്വാസ നിശ്വാസത്തിനൊടുവിൽ ,അന്ന് മുതൽ കാണാതായവരിൽ നമ്മുടെ നാട്ടിലുള്ള പ്രിയപെട്ട സൈതലവി കോയ തങ്ങളും ഉൾപ്പെടുന്നു എന്ന വാർത്ത കുളത്തൂരിലെ ജന മനസ്സിനെ വല്ലാതെ അസ്വസ്തമാക്കി.നിഷ്കളങ്കരായ തന്റെ കൊച്ചു കുട്ടികളോട് യാത്ര ചോദിക്കാതെ,കൺ നിറയെ ഒന്ന് കാണാതെ......................... കേരളക്കരയെ പിടിച്ചുകുലുക്കിയ മറ്റൊരു ദുരന്തമായിരുന്നു തീവണ്ടീ “മരണ വണ്ടി”യായത്.കടലു...