2010, നവംബർ 27, ശനിയാഴ്‌ച

ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ.....

                  മകാലിക സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തിയാൽ ദുരന്തങ്ങളുടെ മഹാ പ്രളയം തന്നെ മലപ്പുറം ജില്ലയിലെ കൊളത്തൂർ എന്ന ഗ്രാമത്തിനു കൈപ്പുനീർ സമ്മാനിച്ചിട്ടുണ്ട്.

മൂന്ന് മഹാ ദുരന്തങ്ങൾ....നമ്മൾ ഒരിക്കലും കേൾക്കാനും ,കാണാനും ഓർമിക്കാനും ,ആഗ്രഹിക്കാത്ത സംഭവങ്ങൾ.

കോട്ടക്കൽ -പൂക്കിപ്പറമ്പിൽ ‘പ്രണവം’ബസ്സ് കത്തിയെരിഞ്ഞ് 44 പേരോളം വെന്തുമരിച്ചു.“കുറച്ചു പേരെ തിരിച്ചറിഞ്ഞിട്ടില്ല”.ഇങ്ങനെയുള്ള ബ്രേക്കിംഗ് ന്യൂസുകളും ,സായാഹ്ന പത്രത്തിലെ ഞെട്ടിപ്പിക്കുന്ന വാർത്തകളും .‘ഇന്നാലില്ലാഹി വ ഇന്നാഇലാഹി റാജിഊൻ’എന്ന വാക്കിലൊതുക്കിയപ്പോഴും നമ്മുടെ നാട്ടിലുള്ളവരാരും ഇതിൽ ഉൾപ്പെടാൻ വഴിയില്ല ഒരാശ്വാസ നിശ്വാസത്തിനൊടുവിൽ ,അന്ന് മുതൽ കാണാതായവരിൽ നമ്മുടെ നാട്ടിലുള്ള പ്രിയപെട്ട സൈതലവി കോയ തങ്ങളും ഉൾപ്പെടുന്നു എന്ന വാർത്ത കുളത്തൂരിലെ ജന മനസ്സിനെ വല്ലാതെ അസ്വസ്തമാക്കി.നിഷ്കളങ്കരായ തന്റെ കൊച്ചു കുട്ടികളോട് യാത്ര ചോദിക്കാതെ,കൺ നിറയെ ഒന്ന് കാണാതെ.........................

കേരളക്കരയെ പിടിച്ചുകുലുക്കിയ മറ്റൊരു ദുരന്തമായിരുന്നു തീവണ്ടീ “മരണ വണ്ടി”യായത്.കടലുണ്ടി പുഴയിലെക്ക് ചെന്നെ മെയിലിന്റെ 6 ബോഗികൾ കൂപ്പ് കുത്തി.2001 ജൂൺ 23 നാണു ആ ദുരന്തമുണ്ടായിരുന്നത്.48 പേർ മരണപെട്ടു.ഈ മരണപെട്ടവരിൽ നമ്മുടെ നാട്ടിലെ ഏറെ പ്രിയങ്കരനും നല്ല ഫുട്ബോളറുമായിരുന്ന കളക്കണ്ടത്തിൽ മൊയ്തീൻ കുട്ടി (മാനു) ഉണ്ടായിരുന്നു.ഒരു കൊടും കാറ്റുപോലെ കൊളത്തൂരിനെ ശോകമൂകമാക്കി,തന്റെ പ്രിയപെട്ട ഉമ്മയേയും ,ഭാര്യയേയും 5 കുട്ടികളേയും തനിച്ചാക്കി ഈ ലോകത്തുനിന്നും വിട പറയേണ്ടി വന്നു.അല്ലാഹു ഇവരെയും ,നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.......ആമീൻ!

ഈ 2 മഹാദുരന്തങ്ങളുടെ മുറിവുണങ്ങും മുമ്പെ ഇന്ത്യൻ ജനതയെ ഭീതിയിലാഴ്ത്തിയ മറ്റൊരു സംഭവം .2005 ഒക്ടോബർ 29 നു തലസ്താന നഗരിയായ ന്യൂ ഡൽഹിയിൽ ബോംബ് സ്ഫോടനം.മരിച്ചവരിൽ 3 മലയാളികളും ഉൾപെട്ടിരിക്കുന്നു.രാജ്യത്തെ നടുക്കിയ ബോംബ് സ്ഫോടനം ഡൽഹിയിലാണെങ്കിലും അത് ശക്തിയായി പ്രഹരിച്ചത് കൊളത്തൂർ ഗ്രാമത്തിലെ ഓരോരുത്തരുടെയും ഹ്ര് ദയങ്ങളിലായിരുന്നു.ഈ ദുരന്തത്തിലും എന്റെ ഗ്രാമത്തിനു നറുക്ക് വീണിരിക്കുന്നു.മേനഴി തറവാട്ടിലെ ശേഖരൻ നായരുടെ പെങ്ങൾ മീനാക്ഷികുട്ടിയും അവരുടെ ഭർത്താവ് ശിവരാമൻ നായരും മകൻ വിനോദും സ്ഫോടനത്തിൽ കൊല്ലപെട്ടിരിക്കുന്നു.
ദൈവം ഓരോ ദുരന്തങ്ങൾ സമ്മാനിച്ച് പരീക്ഷിക്കുന്നു.........ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ!

1 അഭിപ്രായം:

  1. അസ്സ്ലാമു അലൈക്കും ,ഇത്രഴും മനോഹരമായി കൊളത്തൂര്‍ പ്രദേശ ത്തെ വര്‍ണിച്ച പ്രതിഭക്ക് എല്ലാ ഭാവങ്ങളും നേരുന്നു .shihabudheen .mananganad,majlis l p s

    മറുപടിഇല്ലാതാക്കൂ

Kerala Flood @ Gazal