പുതുമാധ്യമങ്ങൾ
വണ്ടൂരുകാർൻന്റെ ലംബോർ ഗിനിയുടെ കഥ കഴിച്ചത് സോഷ്യൽ മീഡിയ തന്നെ. ഈ കാർ സോഷ്യൽ മീഡിയയിൽ.കണ്ട് ചാനലുകൾ വാർത്ത നൽകി പരിഹാസ്യരായതും അടുത്ത കാലത്ത് തന്നെ. ചിലതിനെയെല്ലാം പൊളിച്ചടക്കി.മറമാടാനും സോഷ്യൽമീഡിയ ജീവികൾ ശ്രദ്ധാലുക്കളാണെന്നത് സച്ചിൻ ഷറപ്പോവ വിഷയത്തിലും നമ്മൾ കണ്ടതാണു. മലയാളത്തിന്റെ ചുരട്ടൽ അക്ഷരങ്ങൾ പല പ്രൊഫെയിലിലും കയറി നിരങ്ങി എതിർപ്പിന്റെ ശബ്ദാമെണെന്ന് മനസ്സിലാക്കി പ്രതികരിക്കാൻ വന്നതും നമ്മൾ കണ്ടതാണു.
ഫേസ് ബുക്ക് ഉപയോഗിച്ച് കള്ളനെ പിടിച്ച കഥയും ഈ അടുത്ത് പത്രത്തിൽ വായിക്കുകയുണ്ടായി. പല തരം കച്ചവടക്കാരും പ്രസസ്തി പടച്ചുണ്ടാക്കുന്നവരും ഫേസ്ബുക്ക് നല്ലൊരു കേന്ദ്രമായി മാറ്റുന്നു. പുതിയ സാധനങ്ങൾ ഉപയോഗിച്ച സാധനങ്ങൾ വളരെ വിൽക്കാനും വാങ്ങാനും ഈ പുത്തൻ മീഡിയയെ ആശ്രയിക്കുമ്പോൾ മലയാളി വരുത്തിവെച്ച ദുശ് പേർ വാട്ടസ് അപ്പിനു മാത്രം അടിച്ചേൽപ്പിക്കുന്നതും ശരിയല്ല. കണ്ണിമ വെട്ടുമ്പോഴേക്കും ചന്ദ്ര ലേഖയെ പ്രശാസ്തിയാകിയതും പുത്തൻ മീഡിയ തന്നെ.
കാലത്തിന്റെ മാറ്റം സെക്കന്റുകൾക്കുള്ളിൽ മാറിമറയുമ്പോൾ ജിഷ്ണുവിനെ പോലുള്ളവരെ കൊല ചെയ്യിച്ചവരും സോഷ്യൽ മീഡിയയിൽ കണ്ണുരുട്ടി ഇരികുന്നവർ തന്നെ. കാൻസർ റിപ്പോർട്ട് ചെയ്യുക.നിമിഷങ്ങൾ കഴിഞ്ഞ് മരണ വാർത്തയും പ്രചരിപ്പിക്കുക. സുഖ സുന്ദരമായ ഈ വാർത്തകൾ കാണുമ്പോൾ ഉള്ള മിടിപ്പും വിഷമം കൊണ്ട് തീർന്നു പോയേക്കും
ഒളിച്ചോട്ട വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിക്കുമ്പോഴും കാണാതായവരെ എത്രയോ മാതാപിതാക്കൾക്ക് മുന്നിൽ എത്തിച്ചതും ഈ മീഡിയ തന്നെ!
മറച്ച് വെക്കാൻ ആഗ്രഹിക്കുന്ന പലതും അങ്ങാടി പാട്ടാക്കുന്നതിനുൻപകരം ലോകത്തോട് വിളിച്ച് പറയുന്നതും സോഷ്യൽ മീഡിയ തന്നെയാണു.
പരസ്പരം സംസാരിക്കാത്തവരും കണ്ടാൽ മിണ്ടാൻ സമയമില്ലാത്തവർക്കും സോഷ്യൽ മീഡിയ ഒരു ശരണം തന്നെ. — Shameer Onappuda