2015, നവംബർ 23, തിങ്കളാഴ്‌ച

ന്യൂജെൻ പരിണാമം

കുറെ വർഷങ്ങൾക്ക്‌ ശേഷമാണു അഹമ്മദ്‌ കാക്കാന്റെ വീട്ടിൽ പോകുന്നത്‌ , ഗൾഫിൽ നിന്ന് ലീവിനു വരുമ്പോഴേ കാണലും മിണ്ടലുമെല്ലാം . വീട്ടു വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോഴാണി മൂത്ത മകൻ ഇല്യാസിനെ ചോദിച്ചത്‌ .+2 വിനു പഠിക്കുകയാണെന്നും സുഹ്യത്തുക്കൾക്കൊപ്പം ടൂർ പോയതാണെന്നും പറഞ്ഞു . അപ്പോഴാ ഇടക്കു കയറി അവന്റെ അനിയത്തി ജിംസിയ പറഞ്ഞു .

'ഇക്ക കാക്കൂനെ കണ്ടാൽ അറീല്യ , വാപ്പീം ഉമ്മേം തന്നെ കാക്കൂനെ തിരിച്ചറീണില്യ പിന്നെയല്ലെ രണ്ട്‌ വർഷം കഴിഞ്ഞ്‌ വന്ന നിങ്ങൾ' .
അതെന്തെ കണ്ടാൽ മനസ്സിലാകായി , വല്ല അഭിനയവും തുടങ്ങിയോ ? വല്ല പ്രച്ഛന്ന വേശവുമിട്ട്‌ വല്ല പരിപാടിയുമുണ്ടോ ?
ഇക്ക മൊബെയിലിൽ ഫേസ്ബുക്ക്‌ പേജ്‌ ഒന്നു നോക്കിയെ... ജിംസിയ വിടുന്ന ലക്ഷണമില്ല .
ഞാൻ എഫ്‌ ബി തുറന്ന് ഇല്യാസ്‌ ടൈപ്പ്‌ ചെയ്ത്‌ സെർച്ച്‌ ചെയ്തിട്ടും ചെക്കനെ കാണാനില്ല - ഇല്യാസ്‌ കാക്കാനെ അങ്ങിനെ ഒന്നും കാണില്യ ... പേരിന്റെ കൂടെ പോപ്സ്‌ എന്ന് എഴുതു എന്നാലെ എന്റെ കാക്കാനെ കാണൂ ....
അല്ലടി ജിംസിയ പോക്കർ മൊല്ല അവനെ പേരിട്ടത്‌ ഇല്യാസ്‌ എന്നല്ലെ , പേർ തിരയാൻ തന്നെ 19 ദിവസം എടുത്തു . നല്ല അർത്ഥമുള്ള പേരുവേണമെന്ന് ഉമ്മ നിർബന്ദം പിടിച്ചത്‌ ഞാനോർക്കുന്നു .

അല്ല ജിംസി അവൻ പൊന്നാനി പോയി പേരുമാറിയതാണോ .... ?
നിങ്ങൾ പൊട്ടൻ തന്നെ ! കാക്കൂന്റെ ഫ്രണ്ട്‌ ലിസ്റ്റ്‌ നോക്കൂ ... എല്ലാരെ പേരിന്റെ അവസാനം പോപിൻസ്‌ ,പോപ്സ്‌, മൊഞ്ചാൻ , ഫ്രീക്കൻ എന്നൊക്കെയുണ്ട്‌ ....
കട്ടൻ ചായ വലിച്ച്‌ കുടിച്ച്‌ ബിസ്ക്കറ്റും തിന്ന് ഇരിക്കുമ്പൊഴാ ഞങ്ങൾക്കിടയിലേക്ക്‌ ജിംസിയയുടെ ഉമ്മയും എത്തിയത്‌ .
അല്ല ഉമ്മ ഇല്യാസിന്റെ പേരെല്ലാം മാറ്റിയിരിക്കുന്നല്ലോ ? ...
അവന്റെ വീട്ട്‌ പെരിനോട്‌ വരെ പുച്ഛമാണത്രെ . ഓന്റെ വാപ്പാന്റെ പെരിനു തന്നെ കളങ്കപ്പെടുത്തി . ഇമ്മാതിരി കോലം കെട്ടൽ കൊണ്ട്‌ . ഇജ്ജാത്തു എന്ന പേർ അവനിക്ക്‌ പറയാൻ മടിയാണത്രെ . എന്നെ പേരന്റ്സ്‌ മീറ്റിംഗിനു വരരുതെന്ന് നേരത്തെ തന്നെ അവൻ പറഞ്ഞിട്ടുണ്ട്‌ . കുട്ട്യോളെ ഓരോ കാര്യങ്ങൾ ...

ഓന്റെ മുടി ഇന്ന് ഒരു സൈഡ്‌ ഇല്ലെങ്കിൽ നാളെ മൊട്ടയടിച്ച്‌ മുന്നിൽ മുടിയുണ്ടെങ്കിൽ പിന്നിലില്ല , ചിലപ്പോൾ വൈക്കോൽ കൂന പോലെ ... പറഞ്ഞിട്ടും കാര്യമില്ല . ഒപ്പമുള്ളവരും കണക്കാ .. ഓനെ പഠിപ്പിച്ച ഉസ്താദിനെ കാണുമ്പോ മുടിയൊക്കെ ഒതുക്കി വെക്കുന്നത്‌ കാണാം ...
നിങ്ങളാണു പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കേണ്ടത്‌ മാന്യമായി നല്ല ഡ്രസ്സ്‌ ധരിച്ച്‌ നടക്കാൻ എന്ന് ഞാനും ഉപദേശിച്ചു -

മഞ്ഞ പാന്റും കടും നീല ഷർട്ടും ചന്തിയിൽ തൂങ്ങി ഇൻ ചെയ്തതുമായ വേഷം. ഒന്ന് പള്ളിയിൽ പോയി നമസ്കരിക്കാൻ എങ്ങനെ കഴിയുമെന്ന് ഞാനും ചിന്തിച്ചു .
ഫേസ്‌ ബുക്കിലെ ഇവന്റെ കമന്റും കൂട്ടുകാരുടെ കമന്റും മുഴുവൻ ഇങ്ങനെയാണു ആഷ്‌ ടാഗ്‌ ചെയ്ത്‌ ഫ്രീക്കൻ , മൊഞ്ചൻ, പൊളിച്ചു , കിടു , അധിക പേരും പോപ്പിൻസുമാരാണു എല്ലാവരുറ്റേയും പേരിനു അറ്റത്ത്‌ വലിയ അക്ഷരവും ചെറിയ അക്ഷരവും സിമ്പലും കൂട്ടിക്കലർക്കി പോപ്പ്സ്‌ എന്നും എഴുതിയിരിക്കുന്നു , പലരുടേയും ഫോട്ടൊ കണ്ടാൽ ചിരിച്ച്‌ പോകും പല്ല് ഡോക്റ്ററുടെ അടുത്ത്‌ വായ പൊളിച്ച്‌ കാണിക്കുന്നത്‌ പോലെ , ശ്വാസം നിലച്ച ശരീരം പോലെ , മുഖം ഭൂമിയിലമർന്ന പോലെ , ആകാശം നോക്കി നിൽക്കുന്ന പൊലെ പല പല സ്റ്റൈയിൽ ....
ഇതെല്ലാം കണ്ട ജിംസിയ കുട്ടിയും പറയുകയാ ഇതാ ഇക്കാ ന്യൂ ജനറേഷൻ ... ഇല്യാസ്‌ കാക്ക ന്യൂ ജനറേഷനാ ന്യൂ ജനറേഷൻ ....... -. കൊളത്തൂർ വാർത്ത - ഷമീർ കൊളത്തൂർ -www.kolathurvartha.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Kerala Flood @ Gazal