ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കഥകൾ പറയുന്ന മൂന്നാക്കൽ

കഥകൾ പറയുന്ന മൂന്നാക്കൽ-ഷമീർ കൊളത്തൂർ
Shameer Kolathur

വളാഞ്ചേരിക്കടുത്ത്‌ എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളിക്ക്‌ ചരിത്രം ഒരുപാടുണ്ട്‌ .'ദാരിദ്രം നടമാടിയിരുന്ന കാലത്ത്‌ കഞ്ഞിവെച്ച്‌ നേർച്ചയാക്കാൻ പലരും തയ്യാറായിരുന്നു.പലരും മനസ്സിൽ ഓരോ ഉദ്ദേശങ്ങൾ കരുതി അരി നേർച്ചയാക്കി . പള്ളീക്കമ്മറ്റി അത്‌ കഞ്ഞി ഉണ്ടാക്കി ആവശ്യക്കാർക്ക്‌ നൽകുകയും ചെയ്ത്‌ പോന്നു.കാലം മാറി ജനങ്ങളുടെ ആവശ്യങ്ങളും മാറി
അരി വരവും വികസിച്ചു , ഒരാഴ്ചയിൽ വിതരണത്തിനായി രണ്ട്‌ ലക്ഷത്തിൽ കിലോ കൂടുതൽഅരി പള്ളിയിലെത്തുന്നു . 150 ഓളം മഹല്ലുകളിലായി 21 ആയിരം കുടുംബങ്ങളിലേക്ക്‌ പത്ത്‌ കിലോ വീതം ആഴ്ചയിലെ ഞായറാഴ്ചകളിൽ ഒരു മണിമുതൽ അഞ്ച്‌ മണിവരെ അരിയെത്തുന്നു . നോമ്പ്‌ സമയത്ത്‌ ഇരുപത്‌ കിലോ വരെ അരി നൽകുന്നു .സമീപ മഹല്ലുകളിലെ 60 പേരിൽ 40%അമുസ്ലിംകൾക്ക്‌ എന്നത്‌ നിർബന്ദമാണു . ചില മഹല്ലുകളിലെ ജനങ്ങളുടെ അവസ്തക്കനുസരിച്ച്‌ ക്വാട്ട നീട്ടി കൊടുക്കലും മൂന്നാക്കൽ പള്ളി കമ്മറ്റിയുടെ ചുമതലയാണു . ഈ സംവിധാനത്തിനു പ്രത്യേക കാർഡും കമ്മറ്റി വിതരണം ചെയ്തിട്ടുണ്ട്‌

പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിൽ പെട്ടവരായിരുന്നു ആദ്യ കാല ഖാസിമാർ. അങ്ങാടിപ്പുറത്തെ തരകൻ കുടുംബത്തിലെ അങ്ങാടിക്കുന്നിലാണു പള്ളീ നില നിൽക്കുന്നത്‌ . പ്രധാന ജന്മികളായിരുന്ന തരകൻ കുടുംബത്തിലെ മകൾക്ക്‌ പാമ്പ കടിയേറ്റപ്പോൾ ഒരു ചികിത്സയും ഫലിക്കാതെ വന്നുവെന്നും ഈ സ്ഥലത്തെ ഒരു വലിയ്യിന്റെ പ്രത്യേക ചികിത്സ മൂലം വിഷ ബാധയിൽ നിന്നും രക്ഷപ്പെട്ടുവെന്നും ഈ കുടുംബം പാരിതോഷികമായി നൽകിയ 25 ഏക്കറിലാണു ഈ പള്ളി സ്ഥാപിച്ചതെന്നും പഴമക്കാർ പറയുന്നത്‌ .പള്ളിയുടെ ഹൗളിലേക്ക്‌ ആവശ്യമായ വെള്ളം കുടത്തിൽ അടിവാരത്ത്‌ നിന്നും ശേഖരിച്ച്‌ കൊണ്ട്‌ വന്ന് നിറക്കൽ ഒരു നേർച്ചയായിരുന്നു ആദ്യ കാലത്ത്‌ - അരി കൂടാതെ മുസല്ല , മുസ്‌ ഹഫുകൾ , നിസ്കാരപ്പായ എന്നിവയും പലരും നേർച്ചയാക്കാറുണ്ട്‌ - അവയെല്ലാം അർഹതപ്പെട്ട യതീഖാനകളിലേക്ക്‌ നൽകാറാണു പതിവ് .
900 വർഷം കണക്കാക്കുന്നൂ പഴയ പള്ളിക്ക്‌ . താഴെ പള്ളിയും മേലെ പള്ളിയുമുണ്ട്‌ .പഴയ പള്ളിയായ മേലേ പള്ളീക്ക്'സത്യപ്പള്ളി' എന്നും വിളിക്കാറുണ്ട്‌. പല ദിക്കിൽ നിന്നും ആളുകൾ സ്ത്യം ചെയ്യാനായി ഇവിടെ വരാറുണ്ട്‌
മൂന്നാലുകൾ നിന്നിരുന്ന സ്ഥലമായത്‌ കൊണ്ട്‌ മാത്രമാണു മൂന്നാക്കൽ എന്ന് പറയപ്പെടുന്നത്‌.
മഖ്ബറകളോ പ്രധാന മറ്റ്‌ ചരിത്രങ്ങളോ ഈ പള്ളിക്കില്ല എന്നും മറ്റൊരു പ്രത്യേകതയാണു . അരി നേർച്ചയാക്കുമ്പോൾ അവരവരുടെ ആഗ്രഹ സഫലീകരണം വേഗത്തിലാകുന്നു . എല്ലാ ജാതി മത വിഭാഗങ്ങളുടേയും പ്രാർത്ഥനയും ഇവർക്കുണ്ടാകും എന്നത്‌ തന്നെ വലിയ ഗുണം . മത സൗഹാർദ്ധത്തിന്റ്ര് വലിയ കാവലാൾ തന്നെയാണു ഈ പള്ളി , ത്രേസ്യാമ്മയും , കുഞ്ഞിക്കാളിയും , കുഞ്ഞിപ്പാത്തുമ്മയേയും ഈ നീണ്ട വരികളിൽ കാണാം-
ഷമീർ കൊളത്തൂർ www.kolathurvartha.com
Kolathur Vartha

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശിഹാബ് തങ്ങൾ എന്ന സൂര്യ തേജസ്സ്

ചരിത്രത്തില്‍ മായാത്ത അടയാളപ്പെടുത്തലായി മഹാനായ ഈ നേതാവിന്‍റെ ജീവിതം... 1936 - 2009 ആലസ്യതിലാണ്ടാപ്പോഴെല്ലാം ഉണര്‍ത്തു പാട്ടായി ആ ശബ്ദം... ഭീതിയിലാണ്ടാപ്പോഴെല്ലാം ധൈര്യം നല്‍കിയ നായകന്‍... ആക്രമിക്കപെട്ടപ്പോഴെല്ലാം വാക്കുകൾകൊണ്ട് പ്രധിരോധിച്ച പടനായകന്‍... അവകാശ ബോധം അനിവാര്യതയായ് ഉണര്‍ത്തിയ കര്‍മയോഗി... അവസാന നിമിഷം വരെ പോരാടണമെന്ന് ഓര്‍മപ്പെടുത്തി, ജീവതത്തില്‍ അന്വര്ത്വമാക്കിയ സൂക്ഷ്മശാലി... കണ്ണുനീരില്‍ മുങ്ങുന്ന ഓര്‍മകളില്‍ ഒളിമങ്ങാതെ പുഞ്ചിരി തൂകുന്ന മുഖം... അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഖ ദ്രിഷ്ടിയുള്ള ഒരു മഹാൻ അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരം പേർക്കു സ്വാന്തനം ആയിരുന്നു ആശ്വാസം ആയിരുന്നു ആ ഹരിത ശോഭ മാഞ്ഞു പോയിട്ട് ഒരു വർഷം തികയുന്നു .വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും പ്രകീർത്തിച്ചാലും പറഞ്ഞാലും തീരാത്ത വെക്തി പ്രഭാവം ,മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച തുല്യതയില്ലാ‍ത്ത നേതാവ് ........അതെ നമ്മുടെ   “പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ” അല്ലഹുവിന്റെ അനുഗ്രഹം...

വർത്തമാനത്തിലെ പുത്തൻ മാധ്യമങ്ങൾ

പുതുമാധ്യമങ്ങൾ വണ്ടൂരുകാർൻന്റെ ലംബോർ ഗിനിയുടെ കഥ കഴിച്ചത്‌ സോഷ്യൽ മീഡിയ തന്നെ. ഈ കാർ സോഷ്യൽ മീഡിയയിൽ.കണ്ട്‌ ചാനലുകൾ വാർത്ത നൽകി പരിഹാസ്യരായതും അടുത്ത കാലത്ത്‌ തന്നെ. ചിലതിനെയെല്ലാം പൊളിച്ചടക്കി.മറമാടാനും സോഷ്യൽമീഡിയ ജീവികൾ ശ്രദ്ധാലുക്കളാണെന്നത്‌ സച്ചിൻ ഷറപ്പോവ വിഷയത്തിലും നമ്മൾ കണ്ടതാണു. മലയാളത്തിന്റെ ചുരട്ടൽ അക്ഷരങ്ങൾ പല പ്രൊഫെയിലിലും കയറി നിരങ്ങി എതിർപ്പിന്റെ ശബ്ദാമെണെന്ന് മനസ്സിലാക്കി പ്രതികരിക്കാൻ വന്നതും നമ്മൾ കണ്ടതാണു. ഫേസ്‌ ബുക്ക്‌ ഉപയോഗിച്ച്‌ കള്ളനെ പിടിച്ച കഥയും ഈ അ ടുത്ത്‌ പത്രത്തിൽ വായിക്കുകയുണ്ടായി. പല തരം കച്ചവടക്കാരും പ്രസസ്തി പടച്ചുണ്ടാക്കുന്നവരും ഫേസ്ബുക്ക്‌ നല്ലൊരു കേന്ദ്രമായി മാറ്റുന്നു. പുതിയ സാധനങ്ങൾ ഉപയോഗിച്ച സാധനങ്ങൾ വളരെ വിൽക്കാനും വാങ്ങാനും ഈ പുത്തൻ മീഡിയയെ ആശ്രയിക്കുമ്പോൾ മലയാളി വരുത്തിവെച്ച ദുശ്‌ പേർ വാട്ടസ്‌ അപ്പിനു മാത്രം അടിച്ചേൽപ്പിക്കുന്നതും ശരിയല്ല. കണ്ണിമ വെട്ടുമ്പോഴേക്കും ചന്ദ്ര ലേഖയെ പ്രശാസ്തിയാകിയതും പുത്തൻ മീഡിയ തന്നെ. കാലത്തിന്റെ മാറ്റം സെക്കന്റുകൾക്കുള്ളിൽ മാറിമറയുമ്പോൾ ജിഷ്ണുവിനെ പോലുള്ളവരെ കൊല ചെയ്യിച്ചവരും സോഷ്യൽ മീഡിയയിൽ കണ്ണുര...

Kerala Flood @ Gazal