2015, നവംബർ 23, തിങ്കളാഴ്‌ച

പ്രണയം

പ്രണയം 

പ്രണയമെന്ന അക്ഷരങ്ങളോട്‌ തന്നെ ഒരു അടുപ്പം -ബെഞ്ചിൽ കോറിയിട്ട അക്ഷരങ്ങൾ ഹ്യദയത്തിൽ കൊണ്ട്‌ നടക്കുമ്പോഴുള്ള ഒരു സുഖം , അക്ഷരങ്ങളോടുള്ള ആരാധന നാലാൾ അറിയട്ടെ എന്നൊരു വെഗ്രത ..... പഠനവും പ്രണയവും സുഖമുള്ള നോവ്‌ തന്നെ ! മരണം വരെ നില നിൽക്കുന്ന മായാത്ത ഓർമ്മ . 

ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ. അവർ തമ്മിൽ ' ലൗ ' ആണത്രെ എന്ന സ്വകാര്യം പറച്ചിൽ പല ചെവികളിലെത്തുമ്പോൾ പെൺ കുട്ടിക്ക്‌ കരച്ചിൽ തേങ്ങലായി മറും.. കൂട്ടുകാർ അറിഞ്ഞാൽ താത്കാലിക ചമ്മൽ . ആൺ കുട്ടികളുടെ ആദ്യ അടവായിരുന്നു ഇഷ്ടം തോന്നിയ ആളുടെ പേരിന്റെ ആദ്യവും സ്വന്തം പേരും ചിഹനത്തിനകത്ത്‌ വരച്ചു വെക്കുക എന്നത്‌ .



ക്ലാസ്‌ റൂമിലെ ആദ്യ ' പഞ്ചാരയടി ' യിലുമുണ്ടായിരുന്നു ആദ്യ മധുരം . വേഷത്തിലും സ്വഭാവത്തിലുമുള്ളൊരു മാറ്റം വീക്ഷിച്ചാൽ അറിയാമായിരിക്കും . തല്ലു കൂടുന്നവൻ അതും അവസാനിപ്പിച്ച്‌ കുളിക്കാതെ വന്നവനും തല ചീകാതെ വന്നവനും മാറ്റത്തിന്റെ വലിയ അലയൊലികൾ തന്നെയുണ്ടാക്കിയിരുന്നു . നിത്യവും ക്ലാസ്സിൽ വരാതെ ചുറ്റിക്കളിച്ച്‌ നടന്നവനും മാറ്റമുണ്ടായിരുന്നു . പിന്നീട്‌ ഹീറോ ആകുവാനുള്ള ശ്രമം , ഇഷ്ടം പിടിച്ച്‌ പറ്റാനുള്ള ശ്രമം ...

പഞ്ചാരമിട്ടായിയും കടിച്ചാപർച്ചിയും തിന്ന് നടന്നവൻ ഒരു കഷ്‌ണം ഇഷ്ട താരത്തിനും മാറ്റി വെച്ചു . ബാലരമയും പൂമ്പാറ്റയും ബാലഭൂമിയുമെല്ലാം അവൾക്കും /അവനിക്കും കൂടി ശേഖരിച്ച്‌ വെച്ചു ...

ക്ലാസ്സ്‌ ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരത്തിനായ്‌ കണ്ണുകൾ അവളിലേക്ക്‌ നീങ്ങി , അവളോട്‌ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിഞ്ഞില്ലെങ്കിലും ടീച്ചർ അടിക്കരുതെന്ന് മൗന പ്രാർത്ഥനയും ...

വല്ലപ്പോഴുമുള്ള ഒരു ലൗ ലെട്ടർ ... ഉമ്മ ഉപ്പാക്ക്‌ എഴുതാൻ വെച്ച ലെറ്റർ പാഡിൽ നിന്നും ആരും കാണാത്തൊരു ചീന്ത്‌

കാലവും സമയവും കാത്ത്‌ നിൽക്കാതെയായപ്പോൾ കിട്ടിയ സമയത്തൊരു സ്നേഹ സംസാരം...

അവസാനം ഓട്ടോഗ്രാഫിൽ " എന്നെ മറക്കരുതേ...." എന്നൊരു വാക്കിൽ ഒതുങ്ങുന്ന ഒരു കാലഘട്ടത്തിന്റെ പരിസമാപ്തി ! 

-ഷമീർ കൊളത്തൂർ -( മലപ്പുറത്തുകാരൻ ബ്ലോഗ്‌)

1 അഭിപ്രായം:

Kerala Flood @ Gazal