2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഓണത്തിൽ നിന്നും ഓണപ്പുടയിലേക്ക്....

                  കാർഷികാഘോഷമാണല്ലോ ഓണം.ലോകത്തുള്ള മലയാളികളെല്ലാം ഓണം വിപുലമായി ആഘോഷികുമ്പോൾ നമ്മൾ ഓർക്കാതെ അല്ലെങ്കിൽ അറിയാതെ പോകുന്ന  ഗ്രാമമുണ്ട് മലപ്പുറം ജില്ലയിൽ .മങ്കട പെരിന്തൽമണ്ണ മണ്ഡലത്തിന്റേയും അതിർത്തിഗ്രാമം. ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്ഥല നാമം  അത് ഓണപ്പുടവയായും പിന്നീടത് ഓണപ്പുടയായും അറിയപ്പെടുന്നു.

       ക്യഷിയും അതുമായി ജീവിക്കുന്നവരും ധാരാളം,പാടവും തോടും കുളങ്ങളും ഒരു ഭാഗം കുന്നുകളുമായി പ്രക്യതിമനോഹരമായി പച്ച പുതച്ച് നിൽക്കുന്ന ഈ കൊച്ചു ഗ്രാമം.ഗ്രാമത്തിൽന്റെ പൈത്യകവും മനസ്സും ലാളിത്യവും മനോഹാരിതവും കൈവിടാതെ പഴമകളെ ഓർമിച്ചെടുക്കാനെന്നോണം അങ്ങിങ്ങായി തെളിവുകൾ അവശേഷിച്ച് ഇന്നും നിലനിൽക്കുന്ന ഉൾ പ്രദേശങ്ങളും സ്ഥലനാമങ്ങളും ,ചരിത്രം മിഴിയിൽ തങ്ങി നിൽക്കാനൊന്നോണം ദ്രവിക്കാൻ വെമ്പുന്ന ചുവരെഴുത്തുകളും.പഴയ പൌര പ്രമാണികളും കാരണവന്മാരും കാലത്തിന്റെ വിളിക്കുത്തരം നൽകി മണ്ണോടടിഞ്ഞപ്പോൾ ചില ചരിത്ര സത്യങ്ങൾ മാത്രം അവരെ ഓർക്കാനെന്നോണം അവശേഷിച്ചു. 

           നമ്മുടെ ഓർമകൾ കടന്നെത്താനാകാത്ത വിധം എവിടേയും എഴുതി വെക്കാത്ത തലമുറകളായി കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം അറിഞ്ഞും അറിയിച്ചും പോന്ന ഒരു ചരിത്ര സത്യം.വർഷം അഞ്ഞൂറുകൾ കഴിയുമ്പോൾ ഓണപ്പുട എങ്ങനെ ഓണപ്പുടയായി എന്ന ചോദ്യവുമായി പുതു തലമുറ പരസ്പരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു വെക്തമായി മറുപടിക്കായ്  ഓണപ്പുടാത്ത് കളരിക്കൽ വാസുപണിക്കരുടെ അടുത്ത് എത്തണം.പിന്നീട് വിവരണമായി നാടിന്റെ ചരിത്രവും അന്നത്തേയും ഇന്നത്തേയും വെത്യാസങ്ങളും മറ്റുമായി നീണ്ട ഒരു സംഭാഷണം.പഴയ കാലത്തേക്ക് ഒരു എത്തി നോട്ടം ,നമ്മൾ അറിയാത്ത ഒരു സംഗതികൾ ഒരുപാട് സംഭവങ്ങൾ നാട്ടിലെ പ്രധാനികളും ധൈര്യ ശാലികളും നല്ല മനസ്സിനു ഉടമകളുമായിരുന്ന അനേകം പൂർവ്വികരെ കുറിച്ചുള്ള ഒർമചിത്രം മനസ്സിൽ ഒരു അന്തകാരത്തിൽ നിന്നും  വെള്ളി വെളിച്ചമായി പുറത്തേക്കൊഴുകുന്ന അല്പം സുന്ദരവും ജിഞ്ജാസയുമുളവാക്കുന്ന മിനുട്ടുകൾ.

                അങ്ങിനെയാണു പ്രശസ്തനായ കുഞ്ഞൻ പണിക്കരെ കുറിച്ചുള്ള സംസാരത്തിലെത്തിയത്.കേരളത്തിൽ അറിയപ്പെടുന്ന ഒരു കളരി അഭ്യാസിയായിരുന്നു പണിക്കർ.ഗ്രാമങ്ങളിൽ നിന്നും കളരി അഭ്യസിക്കാൻ വലിയ ഒഴുക്കു തന്നെയായിരുന്നു ഈ ഗ്രാമത്തിലേക്ക്.പ്രശസ്തി അയൽ ഗ്രാമങ്ങളിൽ നിന്നും മറ്റ് ഗ്രാമങ്ങളിലേക്ക് പ്രവാഹം നിലക്കാതെ...അങ്ങിനെ അനേകം കുട്ടികളുമായി തന്റെ അറിവും സൂത്രവും പറഞ്ഞും കാണിച്ചും കൊടുക്കാനായി കണ്ണൂരിലെത്തി.അവിടുത്തെ ഒരു നാട്ടുപ്രമാണിയുടെ പ്രത്യേക ക്ഷണമനുസരിച്ചായിരുന്നു പരിവാരങ്ങളും ആയുധങ്ങളുമായുള്ള യാത്ര.രാജകീയമായ സ്വീകരണവും.പിന്നീട് കുഞ്ഞൻ പണിക്കർ ഏവരും അറിയപ്പെടുന്ന കലാകാരനായി.ഇന്നത്തെ തലമുറയിലെ കാരണവരായ വാസുപണിക്കരുടെ മുതുമുതു മുത്തച്ചനായിരുന്നു കുഞ്ഞൻ പണിക്കർ.തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെ പതിവായിരുന്നു. കാലം പട്ടിണിയും പ്രയാസങ്ങളുമായി പോകുമ്പോൾ വർഷത്തിലൊരിക്കലുള്ള വിശാലമായ സദ്യയും പുതു പുടവയും സ്വപ്നം കാണുന്നത് വർഷത്തിലൊരിക്കൽ മാത്രം. നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട് നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർ ഓണത്തിനു സ്വന്തം തറവാട്ടിൽ തന്നെ വരുമായിരുന്നു,പുടവ വാങ്ങൽ അത് ഈ ഗ്രാമത്തിൽ നിന്നു തന്നെയാകണം എന്നു നിർബദ്ധവുമായിരുന്നു.ഒരു നേരം ആഹാരം കഴിക്കാൻ വഴിയില്ലാത്തവർക്കും ഉള്ളവർക്കുമായി ഓണക്കോടി വിതരണവും ഓണ സദ്യയും. അങ്ങിനെ ഈ കൊച്ച് ഗ്രാമം ഓണപ്പുടവ എന്ന് വിളിക്കാൻ എല്ലാവരും ഒരുങ്ങി സമീപ വാസികളും മറ്റു നാട്ടുകാരും.

               അന്ന് ഓണത്തിനു പാടത്ത് ഓണത്തല്ലും മറ്റുമായി വലിയ തോതിൽ ആഘോഷവുമായി . ഈ ചരിത്ര സത്യങ്ങൾ വിളിച്ച് പറയാൻ ഓണക്കാലത്ത് കളരിക്കൽ തറവാട്ടിൽ ദ്യശ്യമാധ്യമ പ്രവർത്തകരുടേയും അച്ചടി മാധ്യമ പ്രവർത്തകരുടേയും വലിയ തിരക്കാണു.കാല ക്രമേണ ഓണപ്പുടവ എന്നത് ഓണപ്പുട എന്നതായി ചുരുങ്ങി--


റിപ്പോറ്ട്ട്:മുഹമ്മദ് ഷമീർ കൊളത്തൂർ
കടപാട്:വാസു പണിക്കർ

2 അഭിപ്രായങ്ങൾ:

  1. ഒരു നാട്ടരിവിന്റെ പങ്കു വെക്കല്‍ മനോഹരമായി വിക്ഞാന പ്രദമായ പോസ്റ്റും

    മറുപടിഇല്ലാതാക്കൂ
  2. ഓണപ്പുടയുടെ ഈ ചരിത്രം എനിക്ക് പുതിയൊരു അറിവാണ്. നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.
    എറണാകുളത്ത് തൃക്കാക്കരയാണ് ഓണത്തപ്പന്റെ നാടെന്ന് അറിയാമല്ലോ. മഹാവിഷ്ണു വാമനരൂപമെടുത്ത് മഹാബലിയുടെ മുന്നിലെത്തി മൂന്നടി മണ്ണു ചോദിക്കുകയും കാല്‍ ആദ്യം ഭൂമിയില്‍ പതിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് തിരു-കാല്‍-കര എന്നതില്‍ നിന്നാണ് തൃക്കാക്കര എന്ന സ്ഥലനാമമുണ്ടായതെന്നു കേട്ടിട്ടുണ്ട്. അതിനടുത്ത സ്ഥലമായ കാക്കനാട് കാല്‍-കര-നാട് എന്നതു ലോപിച്ചുണ്ടായതാണത്രേ. അവിടെ നിന്ന് അധികം ദൂരത്തല്ലാതെ കളമശ്ശേരിയില്‍ നിന്ന് ഏലൂരിനുള്ള റൂട്ടില്‍ പാതാളം എന്ന സ്ഥലം കണ്ടിട്ടുണ്ട്. അത് ഈ ഓണക്കഥയുമായി ബന്ധമുള്ളതാണോ എന്ന് എനിക്കു സംശയമുണ്ട്.

    മറുപടിഇല്ലാതാക്കൂ

Kerala Flood @ Gazal