2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

നെഹ്‌വയിലേക്കൊരു സാഹസിക യാത്ര..


അജ്മാനിൽ നിന്നും യാത്ര വൈകീട്ട്‌ 4 നു ആരംഭിക്കുമ്പോൾ കാഴ്ചകളുടെ മഹാ വിസ്മയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യു.എ.ഇ യുടെ മറ്റൊരു മുഖം. നാടിൻപുറവും ക്യഷിയിടവും വെള്ളക്കെട്ടും അരുവിയും പക്ഷികളുടെ വിവിധ തരവും കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന മലനിരകളും താഴ്‌വാരങ്ങളും അടങ്ങുന്ന കാഴ്ചകൾ കണ്ണിൽ മിന്നിമറിയുമ്പോൾ യാത്രയുടെ പുത്തൻ അനുഭവം സ്യഷ്ടിക്കപ്പെടുന്നു.അജ്മാനിൽ യാത്ര തുടർന്ന് ഫുജൈറ മസാഫി ഫ്രഡേ മാർക്കിലേക്കെത്തുമ്പോഴേക്കും 70 കിലോമീറ്ററോളം കഴിയും.അവിടെ നിന്നും 30 കിലോമീറ്റർ മുന്നോട്ട്‌ പോകണം നഹ്‌ വയിൽ എത്താൻ.
വിസ്മയ കാഴ്ചകൾ പ്രതീക്ഷിച്ചതല്ല.മുന്നോട്ടുള്ള ഓരോ വളവും തിരിവും യാത്രയുടെ പുത്തൻ രസകാഴ്ചകളായിരുന്നു ഹാസിദ്ക്കക്കും ഹാരിസിനും സുബൈറിനും  എനിക്കും സമ്മാനിച്ചത്‌. 

ടാറിട്ട റോഡുകൾ ആവസാനിച്ചതിൽ നിന്നും തുടങ്ങുന്നു രസകരമായ യാത്ര. വല്ലപ്പോഴുമായി ചില വാഹനങ്ങൾ മാത്രം കടന്നുപോകുമ്പോൾ അധികം യാത്രക്കാരോ ടൂറിസ്റ്റ്‌ കളോ ഇല്ലതാനും. കൂറ്റൻ മല തുരന്നുണ്ടാക്കിയ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ടണൽ മറ്റൊരു പ്രത്യേകത തന്നെ. റോഡ്‌ വികസനങ്ങളും ടണൽ നിർമ്മാണവും നടന്ന് കൊണ്ടിരിക്കുന്നു.
റോഡിന്റെ ഇരുവശങ്ങളും ഭീമൻ മലകൾ കാണാം. തുരങ്കങ്ങളും മലയിടക്കുകളും പ്രക്യതിയുടെ മനോഹാരിത വിളിച്ചോതും. മലവെള്ളപാച്ചിലിൽ ഉണ്ടായ ഗർത്തങ്ങളുടെ കാഴ്ച അവിസ്മരണീയമാണു.

30 സ്പീഡ്‌ വരെ സ്പീഡ്‌ ലിമിറ്റ്‌ വച്ചിട്ടുണ്ട്‌ എങ്കിലും പലപ്പോഴും അതിൽ താഴെ വേഗതയിൽ മാത്രമേ പോകാൻ കഴിയു. ഷീസ്‌ താഴ്‌വരയിൽ പുരാതനമായ വീടുകളും കാണാം. നിറയെ മാവും ഈന്തപ്പന തോട്ടവും.പച്ചപ്പ്‌ നിറഞ്ഞ ഈ സ്ഥലം കണ്ടാൽ മലയാളികൾക്ക്‌ സ്വന്തം നാടിനെ ഓർമ്മ വന്നേക്കാം. ചെറിയ വെള്ളച്ചാട്ടവും ക്യഷിയിടവും ഫാമുകളും കാണാം
അഫ്ഗാനികളും പാക്കിസ്ഥാനികളുമാണു ഈ സ്ഥലത്തെ ജോലിക്കാർ. ഒരു പള്ളിയും ഉണ്ട്‌ ഇവിടെ.1978 നിർമ്മിച്ച താണു ഈ പള്ളി.ഇമാമായി ഒരു പാക്കിസ്ഥനിയും ഉണ്ട്‌. വലിയ സ്റ്റെപ്പുകൾ കയറി വേണം ഈ പള്ളിയിലെത്താൻ.

ആറുമണി കഴിഞ്ഞപ്പോഴേക്കും ഷീസ്‌ താഴ്‌വരയിൽ ഇരുൾ മൂടിയിരിക്കുന്നു. യാത്ര പിന്നീട്‌ ആകാംക്ഷയുടെ പ്രതീക്ഷയി വിശ്വാസമർപ്പിച്ച സഞ്ചാരമായി. അറ്റമില്ലാതെ കിടക്കുന്ന വളഞ്ഞ്‌ തിരിഞ്ഞ വഴികൾ.ഇരു സൈഡും ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന മലനിര. മീതെ കൂട്ടിനു ചന്ദ്രനും ഞങ്ങൾക്ക്‌ കൂടെ.കുത്തനെ ഇറക്കവും കയറ്റവും വളവും തിരിവും കഴിഞ്ഞ്‌ നഹ്‌ വ എന്ന മഹനീയ ഗ്രാമത്തിലെത്തി.തികഞ്ഞ ഒരു ഗ്രാമം. അടുത്തടുത്തായി വീടുകളും. വെള്ള കല്ല് കഷ്ണങ്ങൾ വെച്ച് മണ്ണിൽ പടുത്തുയർത്തിയ ഒട്ടനവധി വീടുകൾ.അറേബ്യൻ സംസ്കാരം വിളിച്ചോതുന്ന പൌരാണിക ഗ്രാമം ... ഹോസ്പിറ്റലും പോലീസ്‌ സ്റ്റേഷനും ഗ്രോസറിയും സ്കൂളുമെല്ലാം നിര നിരയായി കിടക്കുന്നു. റോഡിനു ഇരുവശവും നാട്ടിൻപുറത്തെ പോലെ സംസാരിച്ചിരിക്കുന്ന പ്രാദേശികരും.സൈക്കിൾ ചവിട്ടി രസിക്കുന്ന കുട്ടികളും ... യാത്ര തുടർന്ന് മിർബയിലെത്തി.അതിനിടക്ക്‌ ഒമാന്റെ അധീനതയിലുള്ള സ്ഥലങ്ങളും സർക്കാർ സ്ഥാപനങ്ങളുമെല്ലാം....മിർബയിൽ അവസാമിക്കുമ്പോൾ വീണ്ടും ഈ വഴിയാത്ര ചെയ്യാനുള്ള മറ്റൊരു ദിനത്തിന്റെ ചർച്ചയിലായിരുന്നു. 

ദുബൈയുടെ നിത്യകാഴ്ചകളിൽ നിന്നും തികച്ചും വെത്യസ്തം... മറക്കില്ലൊരിക്കലും!


http://malappurathukaaran.blogspot.ae/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Kerala Flood @ Gazal