ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തെരെഞ്ഞെടുപ്പ് മഹോത്സവം

രാഷ്ട്രീയം ഇഷ്ടപ്പെടാം    ഇഷ്ടപെടാതിരിക്കാം,എന്നാൽ എല്ലാവർക്കും രാഷ്ട്രീയം ഉണ്ടാകാം,രാഷ്ട്രീയ പാർട്ടികൾ പലത്,നയങ്ങളും,നിറങ്ങളും,കൊടികളും,പലത്.എന്നാൽ എല്ലാവരും വികസനത്തിനും ,ജനക്ഷേമത്തിനും വോട്ട് ചോദിക്കുന്നവർ,ജനങ്ങൾക്കാവശ്യം വികസനവും ,സമാധാനവും.

തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രാദേശികം മുതൽ അന്തർദേശീയം വരെ ചർച്ച.മത്തൻ വിത്തുമുതൽ മെട്രോ ട്രൈൻ വരെ വാഗ്ദാനം,

മത്സരിക്കുന്നവർ എല്ലാം തന്നെ ജനകീയർ,സർവ്വ സമ്മതർ,വലിപ്പവെത്യാസമില്ല,നിറം,ജാതി,വെത്യാസമില്ല,മതമുള്ളവനും മതമില്ലാത്തവനും മത്സരിക്കുന്നവർ,വോട്ട് ചെയ്യലും ജനാധിപത്യ സംവിധാനവും ഹറാമും ശിർക്കുമാണെന്നു പറഞ്ഞവർ പോലും വോട്ടിനായി കെഞ്ചുന്നു,കൂട്ടത്തിൽ അധ്യാപകന്റെ കൈ വെട്ടിജയിലിലടക്കപ്പെട്ട ക്രിമിനലും വരെ മത്സര രംഗത്ത്.

തെരെഞ്ഞെടുപ്പ് ആയാലും ഇല്ലെങ്കിലും ചർച്ചകൾക്ക് വിഷയം ധാരാളം,വികസന മുരടിപ്പും ബോംബേറും അക്രമവും വിലവർധനവും ,ഹർത്താലും ,രാഷ്ട്രീയമാറ്റവും മതപുരോഹിതരുമായുള്ള വാക്ക് പയറ്റും എന്നാലും ട്രെന്റ് തീവ്രവാദ ചർച്ചകൾക്ക് തന്നെ.

എന്തെല്ലാം ഒച്ചപ്പാടുകൾ ഉണ്ടായാലും ഉണ്ടായില്ലെങ്കിലും 5 വർഷം തികയുമ്പോൾ തെരെഞ്ഞെടുപ്പ് വരും,എല്ലാവർക്കും പാർട്ടി ഉണ്ടാക്കണം,പറ്റുമെങ്കിൽ സ്വന്തം പേരിൽ തന്നെ , എല്ലാവർക്കും നേതാക്കന്മാർ ആകണം,മത്സരിക്കണം,വിജയിക്കണം,ജനങ്ങളെ സേവിച്ചോ ഇല്ലയോ എന്നൊന്നും പ്രശനമല്ല.പ്രകടന പത്രികയോ അതെല്ലാം താൽകാലികം ,അതെല്ലാം മറന്നുകൊള്ളും ഇലക്ഷൻ ഫലം വരുമ്പോൾ,പിന്നീട് പ്രകടന പത്രിക കണ്ണിനുമുന്നിൽ കാണുന്നതേ കലിയാ....

തെരെഞ്ഞെടുപ്പ് മഹാമേളം കൊഴുപ്പിക്കാൻ വീട് വീടാന്തരമുള്ള ചുറ്റിക്കറങ്ങൽ ,പലരും സ്വന്തം അയല്പക്കക്കാരെ കാണുന്നതെ അപ്പോഴാ,എല്ലാം സ്വന്തം വീടുപോലെ,എല്ലാവരും വേണ്ട പെട്ടവർ,എല്ലാവരും നമ്മുടെ ആളുകൾ,എവിടേന്നു കണ്ടാലും വിശേഷങ്ങൽ ചോദിച്ചറിയലും ...കൂടെ വോട്ട് നമ്മുടെ പാർട്ടിക്കുതന്നെ ചെയ്യണമെന്ന ഒരു ഓർമപ്പെടുത്തലും ,

വാദപ്രതിവാദങ്ങൾ,പകപോക്കൽ,പോസ്റ്റർ യുദ്ധം,അനൌൺസ്മെന്റ് ലഹളകൾ എല്ലാം കൂടി അവസാനം ഒരു കലാശകൊട്ടും പിന്നെ ഫലത്തിനായുള്ള ഉറക്കമില്ലാ രാത്രികളും കൂട്ടിയും കിഴിച്ചുമുള്ള കണക്കു കൂട്ടലുകൾ,

ഫലം പുറത്തുവന്നാൽ ഉത്സവ പ്രതീതി സ്യഷ്ടിച്ച്കൊണ്ട് വിജയികളുടെ വിജയാരവം,പടക്കം പൊട്ടിച്ചും ശിങ്കാരിമേളവും ബേന്റ് മേളത്തോടെ ആഹ്ലാദ പ്രകടനവും എതിരാളികളുടെ കുറിക്കു കൊള്ളുന്ന മുദ്രാവാക്യവുമായി ജന സാഗരവും,പരാജിതർ തോൽ വിയുടെ കാര്യമന്ന്വേഷിച്ചൂള്ള പുറപ്പാടിലും,ഓരൊ തിരഞ്ഞെടുപ്പും മത്സരിക്കുന്നവർക്കും പാർട്ടികൽക്കും അഭിമാന പ്രശ്നം.

ആരു ജയിക്കണം ആരു ഭരിക്കണം എന്നു ജനം തീരുമാനിക്കും ,ജനം ജനങ്ങളാൽ തീരുമാനിക്കുന്നതല്ലേ ജനാധിപത്യം,ഈ പൊതു ജനങ്ങളെ തോൽ‌പ്പിക്കാൻ ആർക്കെങ്കിലും ആകുമോ?

അഭിപ്രായങ്ങള്‍

  1. "ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി" ഇതൊരു പഴമൊഴി ആണ്.
    ഇപ്പോള്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പു മാമാങ്കം കാണുമ്പോള്‍ ഇത് ഓര്മ വരുന്നു.
    ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഉള്ള തെരഞ്ഞെടുപ്പു ..പക്ഷെ ഇതെല്ലാം മാറിയിരിക്കുന്നു..
    ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ ഉള്ളതും എന്നാല്‍ ആര്‍ക്കോ വേണ്ടി ഉള്ളതുമായി കഴിഞ്ഞിരിക്കുന്നു ഇന്ന് ജനാധിപത്യം

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശിഹാബ് തങ്ങൾ എന്ന സൂര്യ തേജസ്സ്

ചരിത്രത്തില്‍ മായാത്ത അടയാളപ്പെടുത്തലായി മഹാനായ ഈ നേതാവിന്‍റെ ജീവിതം... 1936 - 2009 ആലസ്യതിലാണ്ടാപ്പോഴെല്ലാം ഉണര്‍ത്തു പാട്ടായി ആ ശബ്ദം... ഭീതിയിലാണ്ടാപ്പോഴെല്ലാം ധൈര്യം നല്‍കിയ നായകന്‍... ആക്രമിക്കപെട്ടപ്പോഴെല്ലാം വാക്കുകൾകൊണ്ട് പ്രധിരോധിച്ച പടനായകന്‍... അവകാശ ബോധം അനിവാര്യതയായ് ഉണര്‍ത്തിയ കര്‍മയോഗി... അവസാന നിമിഷം വരെ പോരാടണമെന്ന് ഓര്‍മപ്പെടുത്തി, ജീവതത്തില്‍ അന്വര്ത്വമാക്കിയ സൂക്ഷ്മശാലി... കണ്ണുനീരില്‍ മുങ്ങുന്ന ഓര്‍മകളില്‍ ഒളിമങ്ങാതെ പുഞ്ചിരി തൂകുന്ന മുഖം... അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഖ ദ്രിഷ്ടിയുള്ള ഒരു മഹാൻ അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരം പേർക്കു സ്വാന്തനം ആയിരുന്നു ആശ്വാസം ആയിരുന്നു ആ ഹരിത ശോഭ മാഞ്ഞു പോയിട്ട് ഒരു വർഷം തികയുന്നു .വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും പ്രകീർത്തിച്ചാലും പറഞ്ഞാലും തീരാത്ത വെക്തി പ്രഭാവം ,മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച തുല്യതയില്ലാ‍ത്ത നേതാവ് ........അതെ നമ്മുടെ   “പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ” അല്ലഹുവിന്റെ അനുഗ്രഹം...

വർത്തമാനത്തിലെ പുത്തൻ മാധ്യമങ്ങൾ

പുതുമാധ്യമങ്ങൾ വണ്ടൂരുകാർൻന്റെ ലംബോർ ഗിനിയുടെ കഥ കഴിച്ചത്‌ സോഷ്യൽ മീഡിയ തന്നെ. ഈ കാർ സോഷ്യൽ മീഡിയയിൽ.കണ്ട്‌ ചാനലുകൾ വാർത്ത നൽകി പരിഹാസ്യരായതും അടുത്ത കാലത്ത്‌ തന്നെ. ചിലതിനെയെല്ലാം പൊളിച്ചടക്കി.മറമാടാനും സോഷ്യൽമീഡിയ ജീവികൾ ശ്രദ്ധാലുക്കളാണെന്നത്‌ സച്ചിൻ ഷറപ്പോവ വിഷയത്തിലും നമ്മൾ കണ്ടതാണു. മലയാളത്തിന്റെ ചുരട്ടൽ അക്ഷരങ്ങൾ പല പ്രൊഫെയിലിലും കയറി നിരങ്ങി എതിർപ്പിന്റെ ശബ്ദാമെണെന്ന് മനസ്സിലാക്കി പ്രതികരിക്കാൻ വന്നതും നമ്മൾ കണ്ടതാണു. ഫേസ്‌ ബുക്ക്‌ ഉപയോഗിച്ച്‌ കള്ളനെ പിടിച്ച കഥയും ഈ അ ടുത്ത്‌ പത്രത്തിൽ വായിക്കുകയുണ്ടായി. പല തരം കച്ചവടക്കാരും പ്രസസ്തി പടച്ചുണ്ടാക്കുന്നവരും ഫേസ്ബുക്ക്‌ നല്ലൊരു കേന്ദ്രമായി മാറ്റുന്നു. പുതിയ സാധനങ്ങൾ ഉപയോഗിച്ച സാധനങ്ങൾ വളരെ വിൽക്കാനും വാങ്ങാനും ഈ പുത്തൻ മീഡിയയെ ആശ്രയിക്കുമ്പോൾ മലയാളി വരുത്തിവെച്ച ദുശ്‌ പേർ വാട്ടസ്‌ അപ്പിനു മാത്രം അടിച്ചേൽപ്പിക്കുന്നതും ശരിയല്ല. കണ്ണിമ വെട്ടുമ്പോഴേക്കും ചന്ദ്ര ലേഖയെ പ്രശാസ്തിയാകിയതും പുത്തൻ മീഡിയ തന്നെ. കാലത്തിന്റെ മാറ്റം സെക്കന്റുകൾക്കുള്ളിൽ മാറിമറയുമ്പോൾ ജിഷ്ണുവിനെ പോലുള്ളവരെ കൊല ചെയ്യിച്ചവരും സോഷ്യൽ മീഡിയയിൽ കണ്ണുര...

Kerala Flood @ Gazal