രാഷ്ട്രീയം ഇഷ്ടപ്പെടാം ഇഷ്ടപെടാതിരിക്കാം,എന്നാൽ എല്ലാവർക്കും രാഷ്ട്രീയം ഉണ്ടാകാം,രാഷ്ട്രീയ പാർട്ടികൾ പലത്,നയങ്ങളും,നിറങ്ങളും,കൊടികളും,പലത്.എന്നാൽ എല്ലാവരും വികസനത്തിനും ,ജനക്ഷേമത്തിനും വോട്ട് ചോദിക്കുന്നവർ,ജനങ്ങൾക്കാവശ്യം വികസനവും ,സമാധാനവും.
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രാദേശികം മുതൽ അന്തർദേശീയം വരെ ചർച്ച.മത്തൻ വിത്തുമുതൽ മെട്രോ ട്രൈൻ വരെ വാഗ്ദാനം,
മത്സരിക്കുന്നവർ എല്ലാം തന്നെ ജനകീയർ,സർവ്വ സമ്മതർ,വലിപ്പവെത്യാസമില്ല,നിറം,ജാതി,വെത്യാസമില്ല,മതമുള്ളവനും മതമില്ലാത്തവനും മത്സരിക്കുന്നവർ,വോട്ട് ചെയ്യലും ജനാധിപത്യ സംവിധാനവും ഹറാമും ശിർക്കുമാണെന്നു പറഞ്ഞവർ പോലും വോട്ടിനായി കെഞ്ചുന്നു,കൂട്ടത്തിൽ അധ്യാപകന്റെ കൈ വെട്ടിജയിലിലടക്കപ്പെട്ട ക്രിമിനലും വരെ മത്സര രംഗത്ത്.
തെരെഞ്ഞെടുപ്പ് ആയാലും ഇല്ലെങ്കിലും ചർച്ചകൾക്ക് വിഷയം ധാരാളം,വികസന മുരടിപ്പും ബോംബേറും അക്രമവും വിലവർധനവും ,ഹർത്താലും ,രാഷ്ട്രീയമാറ്റവും മതപുരോഹിതരുമായുള്ള വാക്ക് പയറ്റും എന്നാലും ട്രെന്റ് തീവ്രവാദ ചർച്ചകൾക്ക് തന്നെ.
എന്തെല്ലാം ഒച്ചപ്പാടുകൾ ഉണ്ടായാലും ഉണ്ടായില്ലെങ്കിലും 5 വർഷം തികയുമ്പോൾ തെരെഞ്ഞെടുപ്പ് വരും,എല്ലാവർക്കും പാർട്ടി ഉണ്ടാക്കണം,പറ്റുമെങ്കിൽ സ്വന്തം പേരിൽ തന്നെ , എല്ലാവർക്കും നേതാക്കന്മാർ ആകണം,മത്സരിക്കണം,വിജയിക്കണം,ജനങ്ങളെ സേവിച്ചോ ഇല്ലയോ എന്നൊന്നും പ്രശനമല്ല.പ്രകടന പത്രികയോ അതെല്ലാം താൽകാലികം ,അതെല്ലാം മറന്നുകൊള്ളും ഇലക്ഷൻ ഫലം വരുമ്പോൾ,പിന്നീട് പ്രകടന പത്രിക കണ്ണിനുമുന്നിൽ കാണുന്നതേ കലിയാ....
തെരെഞ്ഞെടുപ്പ് മഹാമേളം കൊഴുപ്പിക്കാൻ വീട് വീടാന്തരമുള്ള ചുറ്റിക്കറങ്ങൽ ,പലരും സ്വന്തം അയല്പക്കക്കാരെ കാണുന്നതെ അപ്പോഴാ,എല്ലാം സ്വന്തം വീടുപോലെ,എല്ലാവരും വേണ്ട പെട്ടവർ,എല്ലാവരും നമ്മുടെ ആളുകൾ,എവിടേന്നു കണ്ടാലും വിശേഷങ്ങൽ ചോദിച്ചറിയലും ...കൂടെ വോട്ട് നമ്മുടെ പാർട്ടിക്കുതന്നെ ചെയ്യണമെന്ന ഒരു ഓർമപ്പെടുത്തലും ,
വാദപ്രതിവാദങ്ങൾ,പകപോക്കൽ,പോസ്റ്റർ യുദ്ധം,അനൌൺസ്മെന്റ് ലഹളകൾ എല്ലാം കൂടി അവസാനം ഒരു കലാശകൊട്ടും പിന്നെ ഫലത്തിനായുള്ള ഉറക്കമില്ലാ രാത്രികളും കൂട്ടിയും കിഴിച്ചുമുള്ള കണക്കു കൂട്ടലുകൾ,
ഫലം പുറത്തുവന്നാൽ ഉത്സവ പ്രതീതി സ്യഷ്ടിച്ച്കൊണ്ട് വിജയികളുടെ വിജയാരവം,പടക്കം പൊട്ടിച്ചും ശിങ്കാരിമേളവും ബേന്റ് മേളത്തോടെ ആഹ്ലാദ പ്രകടനവും എതിരാളികളുടെ കുറിക്കു കൊള്ളുന്ന മുദ്രാവാക്യവുമായി ജന സാഗരവും,പരാജിതർ തോൽ വിയുടെ കാര്യമന്ന്വേഷിച്ചൂള്ള പുറപ്പാടിലും,ഓരൊ തിരഞ്ഞെടുപ്പും മത്സരിക്കുന്നവർക്കും പാർട്ടികൽക്കും അഭിമാന പ്രശ്നം.
ആരു ജയിക്കണം ആരു ഭരിക്കണം എന്നു ജനം തീരുമാനിക്കും ,ജനം ജനങ്ങളാൽ തീരുമാനിക്കുന്നതല്ലേ ജനാധിപത്യം,ഈ പൊതു ജനങ്ങളെ തോൽപ്പിക്കാൻ ആർക്കെങ്കിലും ആകുമോ?
"ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി" ഇതൊരു പഴമൊഴി ആണ്.
മറുപടിഇല്ലാതാക്കൂഇപ്പോള് നടക്കുന്ന ഈ തെരഞ്ഞെടുപ്പു മാമാങ്കം കാണുമ്പോള്‍ ഇത് ഓര്മ വരുന്നു.
ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഉള്ള തെരഞ്ഞെടുപ്പു ..പക്ഷെ ഇതെല്ലാം മാറിയിരിക്കുന്നു..
ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ ഉള്ളതും എന്നാല്‍ ആര്‍ക്കോ വേണ്ടി ഉള്ളതുമായി കഴിഞ്ഞിരിക്കുന്നു ഇന്ന് ജനാധിപത്യം