ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇനി ഫുട്ബോള്‍ മാത്രം!

മലപ്പുറത്തെ തലക്കു പിടിച്ച         ഫുട്ബോള്‍ ഭ്രാന്ത്                         മലപ്പുറത്തുകാർക്ക് ജീവനു തുല്യം ഇംഗ്ലണ്ടുകാരന്റെ ഫുട്ബോൾ കളിയോട്. കൊച്ച് ഗ്രാമങ്ങളും പട്ടണങ്ങളും കളിയാരവത്തിന്റെ നടുവിൽ. ലോക കപ്പ്:- ഈ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും മലപ്പുറത്തുകാർക്ക് പ്രത്യേകിച്ചും ഇനി ഉറക്കമില്ലാത്ത ദിന രാത്രങ്ങള്‍.ഈ ഫുട്ബോള്‍ കമ്പത്തിനു ചെറുപ്പ,വലിപ്പ വെത്യാസമില്ല.മറ്റെല്ലാത്തിനും താല്‍കാലിക വിട.ബാക്കിയെല്ലാം സ്വന്തം ടീം ലോക കപ്പു നേടിയതിനു ശേഷം.ലോക രാജ്യങ്ങളെല്ലാം മലപ്പുറത്തേക്ക് വന്ന പോലെ.എല്ലാ രാജ്യങ്ങളുടെ കൊടിയും നിറവും നിറഞ്ഞു കവിയും വഴിയോരങ്ങളിൽ. അര്‍ജന്റീനക്കും ബ്രസീലിനുമാണു കൂടുതല്‍ ആരാധകര്‍.സ്വന്തം ടീമിന്റെ വന്‍ കട്ടൌട്ടുകള്‍ ഉയര്‍ത്തുന്ന തിരക്കില്‍.എല്ലാ വിധ സജ്ജികരണങ്ങളും ആയി ,വലിയ സ്ക്രീനുകളില്‍ കളി കാണാനുള്ള ഏര്‍പ്പാടുകളും ലോകത്തോടപ്പം മലപ്പുറവും ലോക കപ്പു ലഹരിയില്‍.........

ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ.....

                   സ മകാലിക സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തിയാൽ ദുരന്തങ്ങളുടെ മഹാ പ്രളയം തന്നെ മലപ്പുറം ജില്ലയിലെ കൊളത്തൂർ എന്ന ഗ്രാമത്തിനു കൈപ്പുനീർ സമ്മാനിച്ചിട്ടുണ്ട്. മൂന്ന് മഹാ ദുരന്തങ്ങൾ....നമ്മൾ ഒരിക്കലും കേൾക്കാനും ,കാണാനും ഓർമിക്കാനും ,ആഗ്രഹിക്കാത്ത സംഭവങ്ങൾ. കോട്ടക്കൽ -പൂക്കിപ്പറമ്പിൽ ‘പ്രണവം’ബസ്സ് കത്തിയെരിഞ്ഞ് 44 പേരോളം വെന്തുമരിച്ചു.“കുറച്ചു പേരെ തിരിച്ചറിഞ്ഞിട്ടില്ല”.ഇങ്ങനെയുള്ള ബ്രേക്കിംഗ് ന്യൂസുകളും ,സായാഹ്ന പത്രത്തിലെ ഞെട്ടിപ്പിക്കുന്ന വാർത്തകളും .‘ഇന്നാലില്ലാഹി വ ഇന്നാഇലാഹി റാജിഊൻ’എന്ന വാക്കിലൊതുക്കിയപ്പോഴും നമ്മുടെ നാട്ടിലുള്ളവരാരും ഇതിൽ ഉൾപ്പെടാൻ വഴിയില്ല ഒരാശ്വാസ നിശ്വാസത്തിനൊടുവിൽ ,അന്ന് മുതൽ കാണാതായവരിൽ നമ്മുടെ നാട്ടിലുള്ള പ്രിയപെട്ട സൈതലവി കോയ തങ്ങളും ഉൾപ്പെടുന്നു എന്ന വാർത്ത കുളത്തൂരിലെ ജന മനസ്സിനെ വല്ലാതെ അസ്വസ്തമാക്കി.നിഷ്കളങ്കരായ തന്റെ കൊച്ചു കുട്ടികളോട് യാത്ര ചോദിക്കാതെ,കൺ നിറയെ ഒന്ന് കാണാതെ......................... കേരളക്കരയെ പിടിച്ചുകുലുക്കിയ മറ്റൊരു ദുരന്തമായിരുന്നു തീവണ്ടീ “മരണ വണ്ടി”യായത്.കടലു...

ശിഹാബ് തങ്ങൾ എന്ന സൂര്യ തേജസ്സ്

ചരിത്രത്തില്‍ മായാത്ത അടയാളപ്പെടുത്തലായി മഹാനായ ഈ നേതാവിന്‍റെ ജീവിതം... 1936 - 2009 ആലസ്യതിലാണ്ടാപ്പോഴെല്ലാം ഉണര്‍ത്തു പാട്ടായി ആ ശബ്ദം... ഭീതിയിലാണ്ടാപ്പോഴെല്ലാം ധൈര്യം നല്‍കിയ നായകന്‍... ആക്രമിക്കപെട്ടപ്പോഴെല്ലാം വാക്കുകൾകൊണ്ട് പ്രധിരോധിച്ച പടനായകന്‍... അവകാശ ബോധം അനിവാര്യതയായ് ഉണര്‍ത്തിയ കര്‍മയോഗി... അവസാന നിമിഷം വരെ പോരാടണമെന്ന് ഓര്‍മപ്പെടുത്തി, ജീവതത്തില്‍ അന്വര്ത്വമാക്കിയ സൂക്ഷ്മശാലി... കണ്ണുനീരില്‍ മുങ്ങുന്ന ഓര്‍മകളില്‍ ഒളിമങ്ങാതെ പുഞ്ചിരി തൂകുന്ന മുഖം... അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഖ ദ്രിഷ്ടിയുള്ള ഒരു മഹാൻ അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരം പേർക്കു സ്വാന്തനം ആയിരുന്നു ആശ്വാസം ആയിരുന്നു ആ ഹരിത ശോഭ മാഞ്ഞു പോയിട്ട് ഒരു വർഷം തികയുന്നു .വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും പ്രകീർത്തിച്ചാലും പറഞ്ഞാലും തീരാത്ത വെക്തി പ്രഭാവം ,മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച തുല്യതയില്ലാ‍ത്ത നേതാവ് ........അതെ നമ്മുടെ   “പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ” അല്ലഹുവിന്റെ അനുഗ്രഹം...