അജ്മാനിൽ നിന്നും യാത്ര വൈകീട്ട് 4 നു ആരംഭിക്കുമ്പോൾ കാഴ്ചകളുടെ മഹാ വിസ്മയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യു.എ.ഇ യുടെ മറ്റൊരു മുഖം. നാടിൻപുറവും ക്യഷിയിടവും വെള്ളക്കെട് ടും അരുവിയും പക്ഷികളുടെ വിവിധ തരവും കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന മലനിരകളും താഴ്‌വാരങ്ങളും അടങ്ങുന്ന കാഴ്ചകൾ കണ്ണിൽ മിന്നിമറിയുമ്പോൾ യാത്രയുടെ പുത്തൻ അനുഭവം സ്യഷ്ടിക്കപ്പെടുന്നു. അജ്മാനിൽ യാത്ര തുടർന്ന് ഫുജൈറ മസാഫി ഫ്രഡേ മാർക്കിലേക്കെത്തുമ്പോഴേക്കും 70 കിലോമീറ്ററോളം കഴിയും.അവിടെ നിന്നും 30 കിലോമീറ്റർ മുന്നോട്ട് പോകണം നഹ് വയിൽ എത്താൻ. വിസ്മയ കാഴ്ചകൾ പ്രതീക്ഷിച്ചതല്ല.മുന്നോട്ടുള്ള ഓരോ വളവും തിരിവും യാത്രയുടെ പുത്തൻ രസകാഴ്ചകളായിരുന്നു ഹാസിദ്ക്കക്കും ഹാരിസിനും സുബൈറിനും എനിക്കും സമ്മാനിച്ചത്. ടാറിട്ട റോഡുകൾ ആവസാനിച്ചതിൽ നിന്നും തുടങ്ങുന്നു രസകരമായ യാത്ര. വല്ലപ്പോഴുമായി ചില വാഹനങ്ങൾ മാത്രം കടന്നുപോകുമ്പോൾ അധികം യാത്രക്കാരോ ടൂറിസ്റ്റ് കളോ ഇല്ലതാനും. കൂറ്റൻ മല തുരന്നുണ്ടാക്കിയ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ടണൽ മറ്റൊരു പ്രത്യേകത തന്നെ. റോഡ് വികസനങ്ങളും ടണൽ നിർമ്മാണവും നടന്ന് കൊണ്...