ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രവാസിയുടെ പെരുന്നാൾ

      പെരുന്നാളിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഫെസ് ബുക്കിൽ ധാരാളമാളുകൾ ഷെയർ ചെയ്യുന്ന ഒരു ഫോട്ടായാണ്.പുതപ്പിനുള്ളിൽ ചുരുണ്ട് കൂടിയിരിക്കുന്ന ഒരാളുടെ ചിത്രം.കൂടെ ഒരു നെയിം ബോർഡും പ്രവാസിയുടെ പെരുന്നാൾ എന്നെഴുതിയും വെച്ചിരിക്കുന്നു അതിൽ.ഈ ചിത്രത്തിനും ഒരുപാട് സം‍വദിക്കാനുണ്ടെന്ന് തോനുന്നു.ഗ്യഹാതുരത്വത്തിന്റെ ഒരു തികട്ടി വരൽ എന്നൊക്കെ വേണമെൻകിൽ പറയാം.ഈ ചിത്രം ചിലപ്പൊൾ നാട്ടിലുള്ള സുഹ്യത്തുകൾക്ക് മനസ്സില്ലാക്കാൻ കഴിഞ്ഞു എന്ന് വരില്ല എന്നത് യാഥാർത്യം.       പ്രവാസികളിൽ  30% ആളുകൾ മാത്രമേ കുടുംബത്തോടൊപ്പം ജീവിക്കുന്നുള്ളൂ അല്ലാത്തവർ പ്രവാസ ഭാഷയിൽ ‘ബാച്ചിലർ’ആണ്.പലർക്കും വർഷങ്ങളിൽ കിട്ടുന്ന ഒഴിവ് ദിനം പെരുന്നാളുകൾ മാത്രമാണ്.ആ പെരുന്നാൾ ദിവസം മണിക്കൂറുകൾ തികയാതെ വരുന്നത് സ്വാഭാവികം.വലിയ ശതമാനം മലയാളികളും കച്ചവടവുമായി ബന്ധപ്പെട്ടിരിക്കുന്നു ,അവർക്ക് കച്ചവട തിരക്ക് പെരുന്നാൾ രാവിലുകളുമായിരിക്കും ,സുബഹിയോടടുക്കും ചിലപ്പൊൾ ജോലി കഴിഞ്ഞ് റൂമിലെത്താൽ ആ സമയത്തായിരിക്കും ഡ്രസ്സെടുക്കുന്നതും ബാർബർ ഷോപ്പിൽ പോകുന്നതെല്ലാം തിരക്ക് പിടിച്ച ജീവ...

കക്കൂസ് സാഹിത്യം ?

    സാഹിത്യം അങ്ങിനെയാ,പല തരത്തിലുണ്ട്,അതിലൊരു തരമാണ് ഈ പറയപ്പെടുന്ന “കക്കൂസ് സാഹിത്യവും”  പറയുമ്പോഴേക്കും ആരും മൂക്കു പൊത്തണ്ട.പതിയെ പതിയെ പൊത്താം.മലയാളികൾ വലിയ സാഹിത്യക്കാരാ......അതിലുപരി നല്ല ആസ്വാദകരും! ദിനം പ്രതി ആഴ്ചപതിപ്പുകളും മാസികകളും പെറ്റ് പെരുകുന്നു.കേരളത്തിലെ ജന സംഖ്യകൾപ്പുറം ദിനപത്ര വരിക്കാരും .                                   നമ്മൾ പലരും യാത്രാ പ്രിയരാണല്ലൊ,ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളിയെ കാണാമെന്നത് ഒരു പൊതു തത്വമാണല്ലോ.കഥയല്ലയിത് മിഥ്യയുമല്ല സത്യമാണ്.നാം പലരും കണ്ടിട്ടും കാണാതെ പോകുന്നു. കണ്ടാലും പെട്ടെന്ന് തല തിരിക്കുന്നു.രണ്ടാളുകൾ ഒന്നിച്ച് വായിച്ചാലോ കണ്ടാലോ ലജ്ജ കൊണ്ട് തല താഴ്ത്തുന്നു.                   ട്രെയ്നിലെ ബാത്ത് റൂമുകളിലും ഹോട്ടൽ ബാത്ത് റൂമുകളിലും പൊതു മൂത്ര പ്പുരകളിലും പൊതു സ്ഥലങ്ങളിലും അതും പോരാത്തതിനു ലിഫ്റ്റിലും മറ്റും എഴുതി മലയാളത്തിന്റെ തനിമയും എളിമയും സൌന്ദര്യവും നഷ്ടപ്പെടുത്തുന്ന രീത...