“ദൈവത്തിന്റെ സ്വന്തം നാട്” എന്നു നാമിപ്പോള്‍ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തെ വര്‍ഷങ്ങള്‍ക്കു മുന്‍പു സ്വാമി വിവേകാനന്തന്‍ ഭ്രാന്താലയമെന്ന് പറയുകയുണ്ടായി.ധാരാളം വിദ്യാസമ്പന്നരെ ക്കൊണ്ടൂ സമ്യതമായ കേരളത്തില്‍ നിത്യ ശാപമായി.നിത്യ സമര കോലാഹലങ്ങളും ,ഹര്‍ത്താലുകളും ,കടാര രാഷ്റ്റ്രീയവും ,മതം എന്തെന്നു അറിയാത്ത കുറച്ചു വര്‍ഗീയ വാദികളും ,കര്‍ഷക ആത്മഹത്യകളും ,തൊഴില്‍ രഹിതമായ അനേകം ചെറുപ്പക്കാരെ കൊണ്ടൂം പേര്കേട്ട കൊച്ചുകേരളത്തിലെ ഒരു ജില്ലയാണു മലപ്പുറം
കേരള ജനതക്ക് പുതിയ രാഷ്റ്റ്രീയ മാനം നല്‍കിയ ഇ യം എസ്സ് നമ്പൂതിരിപ്പാടിന്റെയും ,മലയാള ഭാഷാപിതാവ് എഴുത്തച്ചന്റേയും ,കേരള മുസ്ലിംകള്‍ക്ക് സംഖടിത ദിശാബോധം നല്‍കിയ മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങളുടെയും മഹാനായ പാണക്കാടു ശിഹാബ് തങ്ങളും ,ആരോഗ്യ രംഗത്ത് വിപ്ലവം സ്രുഷ്ടിച്ചു പി എസ് വാര്യരുടെയും ,അനശ്വര കാവ്യ രചയിതാവ് മോയിന്‍ കുട്ടി വൈദ്യരുടെയും പൂന്താനം കവികളുടെയും അങ്ങനെ ഒട്ടനവധി മഹത് വെക്തികളുടെയും പാദ സ്പര്‍ശമേറ്റ മണ്ണ്.
2013 ജൂണ്‍ 16 നു 45 വയസ്സ് തികയുന്ന മലപ്പുറത്തിനു രൂപീകരണ സമയത്തു സാക്ഷരത 47% (പുരുഷ സാക്ഷരത 55%,സ്ത്രീ സക്ഷരത40%) ഇല്ലായ്മയുടെയും വല്ലായ്മയുടെയും മുള്‍ മുനകള്‍ ചവിട്ടി മുന്നോട്ടുള്ള ജൈത്രയാത്രയുടെ കത................
അനേകായിരം ധീരദേശാഭിമാനികളുടെ ഹ്രിദയം പിളര്‍ന്നൊഴുകിയ ചോരയില്‍ കുതിര്‍ന്ന മണ്ണ്.വെള്ളപട്ടാളത്തിന്റെ തേര്‍വഴ്ചക്കെതിരെ നെഞ്ചുകൊണ്ട് പ്രതിരോധം തീര്‍ത്ത സമൂഹത്തിന്റെ അധിനിവേശ വിരുധ പോരാട്ടത്തിനു അരങ്ങായി തീര്‍ന്ന മണ്ണ്.രാജ്യത്തിന്റെ മാനം കാക്കാന്‍ ബ്രിട്ടീഷുകാരന്റെ കായിക സാഹസത്തിനെതിരെ നിരായുധരും നിരപരാധികളുമായ മനുഷ്യ ജീവനുകള്‍ വെടിയേറ്റു മരിച്ച മണ്ണ്.............ആയിരങ്ങള്‍ നാടുകടത്തപ്പെട്ടതും അനാധ ബാല്യങ്ങള്‍ തെരുവില്‍ നിറഞ്ഞതും ഈ മണ്ണിലാണ്..........
അനേകായിരം ധീരദേശാഭിമാനികളുടെ ഹ്രിദയം പിളര്‍ന്നൊഴുകിയ ചോരയില്‍ കുതിര്‍ന്ന മണ്ണ്.വെള്ളപട്ടാളത്തിന്റെ തേര്‍വഴ്ചക്കെതിരെ നെഞ്ചുകൊണ്ട് പ്രതിരോധം തീര്‍ത്ത സമൂഹത്തിന്റെ അധിനിവേശ വിരുധ പോരാട്ടത്തിനു അരങ്ങായി തീര്‍ന്ന മണ്ണ്.രാജ്യത്തിന്റെ മാനം കാക്കാന്‍ ബ്രിട്ടീഷുകാരന്റെ കായിക സാഹസത്തിനെതിരെ നിരായുധരും നിരപരാധികളുമായ മനുഷ്യ ജീവനുകള്‍ വെടിയേറ്റു മരിച്ച മണ്ണ്.............ആയിരങ്ങള്‍ നാടുകടത്തപ്പെട്ടതും അനാധ ബാല്യങ്ങള്‍ തെരുവില്‍ നിറഞ്ഞതും ഈ മണ്ണിലാണ്..........
ഇംഗ്ലണ്ടുകാരന്റെ ഫുട്ബോളിന്റെ പിന്നാലെ ഓടുന്ന ഏറനാടന്‍ ,വള്ളുവനാടന്‍ യുവ നിരയുടെ തേരൊട്ടവും ,വയലുകളില്‍ കാള പൂട്ടിന്റെ ശബ്ദ കോലാഹലങ്ങള്‍ക്കു വഴി തെളിയിച്ച ജന സാന്നിധ്യവും ,മാപ്പിള കലയായ ദഫ് മുട്ടിന്റെയും അറബന മുട്ടിന്റെയും ഒപ്പനയുടെയും ഈരടികള്‍ക്കു എന്നും കാതോര്‍ക്കുന്നമലപ്പുറത്തെ ലോക ഭൂഭടത്തില്‍ വരച്ചു കാട്ടാന്‍ നിലമ്പൂരിലെ തേക്കിന്‍ തോട്ടവും ,കേരളത്തിലെ തന്നെ അറിയപ്പെട്ട ഹോസ്പിറ്റല്‍ സിറ്റി എന്നപേരില്‍ പ്രസിദ്ധമായ പെരിന്തല്‍മണ്ണയും,മഞ്ചേരി എഫ് എം റേഡിയോ നിലയവും,കോട്ടക്കല്‍ ആര്യ വൈദ്യ ശാലയും ,ഒറ്റത്തടിയില്‍ തീര്‍ത്ത പൊന്നാനി പള്ളിയും ,മലപ്പുരത്തുകാര്‍ക്കു വാനോളം സ്വപ്നം തന്ന രാജ്യാന്തര ബഹുമതിയുള്ള കരിപ്പൂര്‍ എയര്‍ പോര്‍ട്ടും,1921 ലെ മാപ്പിള ലഹളയെ ഓര്‍മിപ്പിക്കും വിധത്തില്‍ പണിതീര്‍ത്ത പൂക്കോട്ടൂര്‍ ഗെയ്റ്റും ,വിദ്യാഭ്യാസ വളര്‍ച്ചയില്‍ പൊന്‍ തൂവലായി മാറിയ കാലികറ്റ് യൂനിവേഴ്സിറ്റിയും ,കുരുവമ്പലത്തേയും തിരൂരിലേയും വാഗണ്‍ സ്മാരകവും ,കൊണ്ടോട്ടി വൈദ്യര്‍ സ്മാരകവും ,സഞ്ചാര ഭൂഭടത്തില്‍ ഇടം കണ്ടെത്തിയ തുഞ്ചന്‍ പറമ്പും ,കൂട്ടായി അഴിമുഖവും ആഡ്യന്‍പാറ വെള്ളചാട്ടവും ,കൊടികുത്തിമലയും,മലപ്പുറത്തിന്റെ മനസ്സുപോലെ സുന്ദരമായ കോട്ടക്കുന്നും ,സൌന്ദര്യത്തിന്‍ നിറമാല പോലെ തൂക്കുപാലങ്ങളും ഇതെല്ലാം ജില്ലയുടെ മുമ്പോട്ടുള്ള പ്രയാണത്തിനു പ്രത്യാശ നല്‍കുന്നവയാണ്.
good
മറുപടിഇല്ലാതാക്കൂനമുടെ നാടിനെ കുറിച്ച് അഭിമാനത്തോടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് ഏതൊരു പൌരന്റെയും കടമയാണ് ...മനോഹരം
മറുപടിഇല്ലാതാക്കൂnice one da
മറുപടിഇല്ലാതാക്കൂവികസന മുരടിപ്പ് നേരിടുന്ന ഒരേയൊരു ജില്ലയാണ് മലപ്പുറം .
മറുപടിഇല്ലാതാക്കൂമലപ്പുറം , തിരൂര്‍ എന്നിങ്ങനെ രണ്ട് ജില്ലകലാക്കി മാറ്റേണ്ടത് അനിവാര്യമായിരിക്കുന്നു .