ചരിത്രത്തില്‍ മായാത്ത അടയാളപ്പെടുത്തലായി മഹാനായ ഈ നേതാവിന്‍റെ ജീവിതം...
1936 - 2009
ആലസ്യതിലാണ്ടാപ്പോഴെല്ലാം ഉണര്‍ത്തു പാട്ടായി ആ ശബ്ദം...
ഭീതിയിലാണ്ടാപ്പോഴെല്ലാം ധൈര്യം നല്‍കിയ നായകന്‍...
ആക്രമിക്കപെട്ടപ്പോഴെല്ലാം വാക്കുകൾകൊണ്ട് പ്രധിരോധിച്ച പടനായകന്‍...
അവകാശ ബോധം അനിവാര്യതയായ് ഉണര്‍ത്തിയ കര്‍മയോഗി... അവസാന നിമിഷം വരെ പോരാടണമെന്ന് ഓര്‍മപ്പെടുത്തി, ജീവതത്തില്‍ അന്വര്ത്വമാക്കിയ സൂക്ഷ്മശാലി...
കണ്ണുനീരില്‍ മുങ്ങുന്ന ഓര്‍മകളില്‍ ഒളിമങ്ങാതെ പുഞ്ചിരി തൂകുന്ന മുഖം...
അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഖ ദ്രിഷ്ടിയുള്ള ഒരു മഹാൻ അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരം പേർക്കു സ്വാന്തനം ആയിരുന്നു ആശ്വാസം ആയിരുന്നു ആ ഹരിത ശോഭ മാഞ്ഞു പോയിട്ട് ഒരു വർഷം തികയുന്നു .വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും പ്രകീർത്തിച്ചാലും പറഞ്ഞാലും തീരാത്ത വെക്തി പ്രഭാവം ,മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച തുല്യതയില്ലാത്ത നേതാവ് ........അതെ നമ്മുടെ “പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ”അല്ലഹുവിന്റെ അനുഗ്രഹം സദാ സമയം അവരുടെ മേല്‍ വര്‍ഷിക്കട്ടെ
ആരും തന്നെ മഹാന്മാരായി ജനിക്കുന്നില്ല.വെക്തികളെ മഹാന്മാരാക്കുന്നത് തന്നിലെ പ്രവർത്തികളാണ്.ഒരു സമുദായം കണ്ണീരിലായ ദിനം അവരുടെ കണ്ണീരൊപ്പാനും അതിനോടൊപ്പം തന്നെ വൈകാരിക സ്വഭാവം പ്രകടമാക്കാതെ ദു:ഖങ്ങളെ പ്രാർതനകൊണ്ട് നേരിടാൻ പറഞ്ഞുതന്ന തിരു നബിയുടെ വചനങ്ങളെ വീണ്ടും ഓർമപ്പെടുത്തി സമൂഹത്തിൽ സമാധാനത്തിനു വേണ്ടി നിലകൊണ്ട ചരിത്രം അദ്ദേഹത്തെ ഓർക്കുമ്പോൾ ഏവരുടെ മനസ്സിലും ഓടിയെത്തുന്ന ഒരു കാര്യം....
ചില വെക്തിത്വങ്ങൾ അങ്ങനെയാ നമുക്ക് പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല.നമ്മിൽ നിന്നു മറഞ്ഞു പോയാലും എവിടെയോ ജീവിച്ചിരിക്കുന്നത് പോലെ ........എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് ഓർമചിത്രങ്ങൾ മിന്നിമറയും,രാഷ്റ്റ്രീയം എന്തെന്നറിയാത്ത രാഷ്റ്റ്രീയക്കാരും മതം എന്തെന്നറിയാത്ത മതവാതികളും പെരുകിയിരിക്കുന്ന കേരളക്കരയിൽ ഏവർക്കും ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നു കാണിച്ചുകൊടുത്ത നിഷ്കളങ്കതയും സൌമ്മ്യതയും നിറഞ്ഞ ഒരു വെക്തി. എപ്പോഴും നെറുപുഞ്ചിരിയുമായി ക്ഷേമാന്ന്വേഷണങ്ങൾ ചോദിച്ചറിഞ്ഞു സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ മഹാൻ ,തീർപ്പുകൽപ്പിക്കുന്ന ഒരു പ്രശ്ന പരിഹാരത്തിന്റെ കോടതി സർവർക്കും സ്വീകാര്യം. മഹല്ലു പ്രശ്നം അതിർത്തിപ്രശനം ,വിവാഹം,സധാരണകാരനെ ബാധിക്കുന്ന അനേകായിരം പ്രശ്നങ്ങൾ മുതൽ രാഷ്റ്റ്രീയ ചർച്ചകൾക്കും പാണക്കാട് വേദിയായിരുന്ന്.
രാജ്യം ശിഹാബ് തങ്ങളുടെ പേരിൽ സ്റ്റാമ്പ് ഇറക്കി ആദരിച്ചപ്പോൾ
അദ്ദേഹം എടുത്ത നിലപാടുകൾ ഒന്നും തിരുത്തേണ്ടി വന്നിട്ടില്ല.രാഷ്ട്രീയ കോളിളക്കം ഉണ്ടാകുമ്പോൾ ഉലയാതെ മുന്നോട്ട് കുതിപ്പിച്ച കപ്പിത്താൻ,വിദ്യാഭ്യാസ സ്താപനങ്ങൾ ,പത്ര ഓഫീസുകൾ ,പള്ളികൾ ,കച്ചവട സ്ത്പനങ്ങൾ എന്നിങ്ങനെ എല്ലാവരുടെയും ആഗ്രഹം ശിഹാബ് തങ്ങൾ ഉദ്ഖാടനം ചെയ്യണം എന്ന ഒറ്റ നിർബന്ധം.300 ൽ അധികം പള്ളികളുടെ ഖാളി ,തങ്ങൾ പറഞ്ഞാൽ അനുസരിക്കുന്ന ഒരു ജന സമൂഹം നമുക്കറിയാവുന്നതുപോലെ വെള്ളപട്ടാളക്കാരോട് പോരാടി ജയിലിടച്ച പാണക്കാട് പൂക്കോയ തങ്ങൾ മുതൽ ആ പാരമ്പര്യം ഇന്നും തുടരുന്നു ആ വാതിലുകൾ കൊട്ടിയടക്കപ്പെടാറില്ല പൊതുജനങ്ങൾക്കായി ഇന്നും തുറന്നു കിടക്കുന്നു നിലക്കാത്ത ജനപ്രവാഹം കടലുണ്ടിപ്പുഴ പ്പോലെ നീരുറവ വറ്റാത്ത ജനപ്രവാഹം ജാതി മത വെത്യാസമില്ലാതെ മനുഷ്യരെല്ലാം ഒന്നാണ് എന്ന സ്നേഹ സന്ദേശവുമായി.............കൊടപ്പനക്കൽ തറവാട്!
ഒരു പഴയ കാല ഗ്രൂപ് ഫോട്ടോ
കേരള രാഷ്റ്റ്രീയത്തിലെ ചാണക്യന്മാർ ഒത്തുകൂടിയപ്പോൾ
തങ്ങളും വിരേന്ദ്ര കുമാറും
ശിഹാബ് തങ്ങളും ഹാമിദ് അൻസാരിയും
മലബാറിന്റെ സുൽത്താനെ കാണാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം അസ് ഹറുദ്ധീൻ പാണക്കാട് കൊടപ്പനക്കലിൽ എത്തിയപ്പോൾ
ഒരു സാധാരണക്കാരനിലും സാധാരണക്കാരൻ.പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ
അങ്ങാടിപ്പുറത്തെ തളിക്ഷേത്ര മുറ്റത്ത് ശിഹാബ് തങ്ങളും കുഞ്ഞാലികുട്ടിയും.സാമൂഹ്യ ദ്രോഹികൾ അമ്പല വാതിൽ കത്തിച്ച്പ്പോൾ ആദ്യം ഓടിയെത്തിയത് ശിഹാബ് തങ്ങളായിരുന്നു.
ശിഹാബ് തങ്ങളെ ആദരിക്കൽ ചടങ്ങ്
മുൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആയ സി ച്ചു മുഹമ്മദ് കോയക്കൊപ്പം ശിഹാബ് തങ്ങൾ
രാജീവ് ഗാന്ധിയും ഇബ്രാഹീം സുലൈമാൻ സേട്ടും ബേബിജോണും തങ്ങളും
ഗുലാം നബി ആസാദും തങ്ങളും
പി സി തോമസ് പാണക്കാട് എതിയപ്പോൾ
ജി യം ബനാത്ത് വാല സാഹിബിനൊപ്പം
സമദാനിയും തങ്ങളും
തങ്ങളുടെ പാണ്ടിക്കടവത്ത് കുഞ്ഞാപ്പ
ബാബരിമസ്ജിദ് വർഗീയവാതികൾ പൊളിക്കപെട്ടപ്പോൾ തങ്ങൾ സമാധാനത്തിനു ആഹ്വാനം ചെയ്തു .ഒരു അമ്പലത്തിന്റെ വാതിലുകൾ പോലും കേടുപാടുകൾ വരാതെ നോക്കണം മുസ്ലിം ചെറുപ്പക്കാർ അമ്പലങ്ങൾക്കു കാവൽ നിൽക്കണം എന്നു പറഞ്ഞപ്പോൾ കേരള മുസ്ലിംകൾ പാണക്കാട് തങ്ങളുടെ സമാധാനത്തിന്റെ താരാട്ട്പാട്ട് കേട്ട് ഉറങ്ങുകയല്ല വേണ്ടതു എന്നു പറഞ്ഞു ശിഹാബ് തങ്ങളേയും അദ്ദേഹം നേത്രുത്തം നൽകിയിരുന്ന മുസ്ലിം ലീഗ് പ്രസ്താനത്തെ അന്നും ഇന്നും എതിത്ത് കേരളമണ്ണിൽ തീവ്രവാതത്തിന്റെ വിത്തുപാകിയ മദനിയും തങ്ങളും കണ്ടുമുട്ടിയപ്പോൾ
എ പി ജെ അബ്ദുൾ കലാമും തങ്ങളും സൌഹ്ര്ത സംഭാഷണത്തിൽ
മുസ്ലിം സമുദായത്തിന്റെ ഐക്യം എന്നത് ശിഹാബ് തങ്ങളുടെ ഒരു സ്വപനമായിരുന്നു എ പി തങ്ങളുടെ കൂടെ
സോണിയാ ഗാന്ധിക്കൊപ്പം തങ്ങളും
ലീഗ് പ്രവർത്തക സമിതിയിലെ ഒരു സ്തിരം കാഴ്ച.പ്രാർതനക്ക് നേത്രുത്വം കൊടുക്കുന്നു
രമേശ് ചെന്നിത്തല തങ്ങളെ സന്ദർശിച്ചു സംഭാഷണത്തിൽ
ഗൌരി അമ്മയും തങ്ങളും
ശ്രീനി വാസനും,തങ്ങളും, പി കെ വാര്യരും കോട്ടക്കലിൽ ഒരു വേദിയിൽ
അചുതാനന്ദനോടൊപ്പം ശിഹാബ് തങ്ങളും.മലപ്പുറത്തെ കുറിച്ച് ആരും അതിശയിപ്പിക്കുന്ന വിവാദമായ പ്രസ്താവനകൾ നടത്തിയ സഖാവ്.അദ്ദേഹത്തെ തങ്ങൾ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചില്ല എന്നത് കൌതുകം!
വേദിയിൽ ശിഹാബ് തങ്ങളോടൊപ്പം മഞ്ഞളാംകുഴി അലിയും
കാസർഗോഡ്കാർക്ക് അങ്ങനെയാ .....എല്ലാത്തിനും തങ്ങൾ വരണം ഉദ്ഖാടനത്തിനും കല്യാണ വിരുന്നു സൽകാരത്തിനും പള്ളി പരിപാടികൾക്കും ജ്വല്ലറി ഉദ്ഖാടനത്തിൽ നിന്നും
മുസ്ലിം ലീഗിന്റെ ഒരു സമൂഹ വിവാഹ സദസ്സിൽ നിന്നും
തങ്ങളുടെ ആശീർവാദത്തിനായി ആന്റണി പാണകാട്ട് എത്തിയപ്പോൾ
ആന്റണി മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നും വിജയിച്ചു നിയമസഭയിൽ എത്തിയിരുന്നു
രമേശ് ചെഞ്ഞിത്തലയും ഉമ്മൻ ചാണ്ടിയും കുഞ്ഞാലികുട്ടിയും പാണക്കാട്ട്
യം കെ രാഖവ്നും ഇ ടി മുഹമ്മദ് ബഷീറും തെരഞ്ഞെടുപ്പിനു മുമ്പ് അനുഗ്രഹത്തിനായ് തങ്ങളുടെ കൂടെ
മലപ്പുറത്തിന്റെ മനസ്സുപോലെ സുന്ദരമായ കോട്ടക്കുന്നിൽ ഒരു സായാഹ്നം
കോരിത്തരിപ്പിക്കുന്ന പ്രസംഗം ഇല്ലാതെ അട്ടഹാസത്തിന്റെ ആരവമില്ലാതെ പതിഞ്ഞ ശബ്ദത്തിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യുന്നു ഏവരും നിശബ്ദമാകുന്ന ആ ചുരുങ്ങിയ വാക്കുകൾ കേൾക്കാൻ......
തങ്ങളുടെ പ്രിയപെട്ട സി എചി ന്റെ മകൻ മുനീറിനൊപ്പം
തങ്ങൾ തങ്ങളെ കുറിച്ചു എഴുതിയപ്പോൾ തന്റെ കുട്ടിക്കാലം മുതൽ 25 വർഷക്കാലം മുസ്ലിം ലീഗ് പ്രസ്താനത്തേയും ചന്ദ്രിക ദിനപത്രത്തിനും മേൽനോട്ടം വഹിച്ചതിനെ കുറിച്ചുംമത സാമൂഹ്യ രാഷ്റ്റ്രീയ കാഴ്ച്ചപാടുകളും വിവരിക്കുന്ന പുസ്തകം
മകൻ ബഷീറലി ശിഹാബ് തങ്ങൾ കൂടെ............
പാണക്കാട് എത്തിയ ഒരു കൈകുഞ്ഞിനെ കളിപ്പിക്കുന്നു.
പാണക്കാട് നിന്നും ഒരു കാഴ്ച
അവസാനമായി പ്രിയ നേതാവിനെ ഒരു നോക്ക് കാണുവാൻ
മലപ്പുറം ഉൾകൊള്ളാവാനാകാത്ത ജന സാഗരം
അന്ന് പാണക്കാട് പതിവിലും കൂടുതൽ ആളുകൾ അന്ന് പരാതിപറയാനായിരുന്നില്ല,പരിഭവം അറിയിക്കാനുമായിരുന്നില്ല,രാഷ്ട്രീയ ചർച്ചകൾക്കും വേദിയായില്ല.ഏവർക്കും മനസ്സിൽ എല്ലാം നഷ്ടപെട്ടുപോലെ ഒരു അവസ്ത .വിങ്ങി പൊട്ടുന്ന ഹ്ര്തയവുമായി ലോകത്തിന്റെ കണ്ണും കാതും മലപ്പുറത്തെ കൊച്ചു ഗ്രാമമായ പാണകാട്ട്.മത സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്തെ ജന നേതാക്കന്മാർ എല്ലാം പാണക്കാട്ടേക്കുള്ള ഒഴുക്ക്.........
നേത്രുത്ത കഴിവും അവകാശ സംരക്ഷണ ബോധവും നേടാൻ പ്രാപ്തരാക്കിയ ജനകൂട്ടത്തെ സ്രിഷ്ടിച്ചെടുക്കാൻ ശിഹാബ് തങ്ങളുടെ നേത്ര്ത്വത്തിനു കഴിഞ്ഞു .
വിങ്ങുന്ന മനസ്സുമായി ജന സാഗരം,സങ്കട കടൽ തീർത്തപ്പോൾ
സങ്കടം താങ്ങാനാകാതെ!!!!
കുട്ടിക്കാലം മുതലുള്ള ബന്ധമാണു പി കെ കുഞ്ഞാലികുട്ടിക്ക് പാണക്കാട് കുടുംബത്തോട് .അത് പാരമ്പര്യമായി തുടർന്ന് പോരുന്നതും ,വളർത്തിയതും പടിപ്പിച്ചതും ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങൾ .എല്ലാവർക്കും തോനുന്ന ഒരേ ഒരു കാര്യം തങ്ങൾക്കു ഏറ്റവും കൂടുതൽ അടുപ്പം എന്നോടാണു എന്ന്.തങ്ങൾ എല്ലാവരേയും ഒരേ പോലെ സ്നേഹിച്ചു.ഒരേ പോലെ ഇഷ്ടപെട്ടു പണക്കാരനേയും പാമരനേയും.എല്ലാവരും തങ്ങളുടെ കണ്ണിൽ തുല്യം.
ഇ അഹമ്മദ് പൊട്ടിക്കരയുന്നു.തന്റെ നേതാവിന്റെ വിയോഗം സഹിക്കാവുന്നതിലും അപ്പുറം.ഇ അഹമ്മദിനു കേരളത്തിൽ എത്തിയാൽ ആദ്യം പോകുക പാണക്കാട് ആണു.തന്റെ പ്രിയ നേതാവിനെ കാണുവാൻ .
ഇവരെല്ലാം ഒരു സ്തിരം സാനിധ്യം ,മതസൌഹാർദ കൂട്ടായ്മയുടെ നേത്ര ത്വം തങ്ങളിലായിരുന്നു
അദ്ദേഹത്തിന്റെ ഒരോ വാക്കും പക്വത നിറഞ്ഞതായിരുന്നു.
ഗുലാം നബി ആസാദും അബ്ദുസ്സമദ് സമദാനിയും ഇ അഹമ്മദും നമസ്കരിക്കുന്നു
യു ഡി എഫിലെ നിർണായക തീരുമാനങ്ങളിലും തങ്ങളുടെ അഭിപ്രായത്തിനും നല്ല ഒരു സ്താനമുണ്ടായിരുന്നു
തർക്ക വിശയങ്ങളിൽ തങ്ങളിലായിരുന്നു അവസാന വിധി പറയൽ.അത് എല്ലാവർക്കും സ്വീകാര്യവും
എ പി അബൂബക്കർ മുസ്ലാർ തങ്ങൾക്ക് വേണ്ടി പ്രാർതിക്കുന്നു
ഉമ്മൻ ചാണ്ടിയും കെയം മാണിയും ദുഖം താങ്ങാനാകാതെ വിതുമ്പുന്നു
സ്നേഹത്തിന്റെ ആ വലിയ പച്ച മരത്തണലിൽ ജീവിക്കുമ്പോൾ ഒരു ആശ്വാസമായിരുന്നു അതൊരു അനുഗ്രഹവും ആയിരുന്നു .പലപ്പോഴും പത്ര മാധ്യമങ്ങൾ ചാനലുകൾ എന്നിവ ലീഗ് യോഗങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പല പൊട്ടിത്തെറികളും ഉണ്ടാകാം എന്ന പ്രതീക്ഷിക്കുമ്പോൾ അത് വളരെ സമാധാനമായി യോഗം കഴിയും പലപ്പോഴും അവസാന വാക്കായി തങ്ങളുടെ പ്രഖ്യാപനമാകും നമ്മൾ പലപ്പോഴും കേട്ടത്.
രാജ്യം ഔദ്യ്യൊഗിക ബഹുമതികളോട് കൂടിയുള്ള വിട നൽകുന്നു
അവസാനമായി 3 പിടി മണ്ണ്
മരണ ശേഷം ഉള്ള കാഴ്ചകൾ
തങ്ങൾ ഉപയോഗിച്ചിരുന്ന കസേരയും മേശയും.
കെ ജെ യേശുദാസ് പാണക്കാട് വീട് സന്ദർശിച്ചപ്പോൾ
വിടവുകൾ നികത്താൻ പറ്റുന്നതല്ല ഓർകൾക്കു മരണവും ഇല്ല.ജന നേതാക്കന്മാർക്ക് മരണവും ഇല്ല.ഓർമകൾ മരിക്കാതിരികട്ടെ!!!!!!!!!!!
രാഷ്ട്രീയ ജാതി മത ഭേതമന്ന്യേ ലീഗ് സംഖടന ശക്തമായ ഒരു റിലീഫ് സെൽ രൂപീകരിച്ചിരിക്കുന്നു.“ശിഹാബ് തങ്ങൾ റിലീഫ് സെൽ” കോടി കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു ഒരു വർഷം കൊണ്ട് ഒരു പാട് പാവപെട്ടവർക്കും താങ്ങും തണലായുമായി ഈ സെൽ.ഗൾഫ് മലയാളികളുടെയും മറ്റും സഹായ സഹകരണങ്ങൾ കൊണ്ട്.
കോഴിക്കോട് ആരംഭിച്ച ശിഹാബ് തങ്ങൾ മെമ്മോറിയൽ ഡയാലിസിസ് സെന്റർ
മുന്നോട്ടുള്ള കുതിപ്പിൽ ശക്തിപകരാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേത്ര് ത്വം.....................
- പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രമുഖർ അനുസ്മരിക്കുന്നു.
ജസ്റ്റിസ് വി ആർ ക്ര്ഷ്ണയ്യർ
ഇവിടെ ക്ലിക്കാം...........................>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
മത്ര്ഭൂമി തങ്ങൾ അനുസ്മരണ പതിപ്പ്
- സമദാനിയുടെ തങ്ങൾ അനുസ്മരണം
- തങ്ങൾ മനോരമയുടെ നേരേ ചൊവ്വയിൽ
- തങ്ങൾ ഏഷ്യാനെറ്റിലെ ഓൺ റെക്കോർഡിൽ
- കൈരളിയിലെ ബ്രിട്ട്‍ാസിനൊപ്പം
- നടൻ സിദ്ധീക്കിനൊപ്പം ശിഹാബ് തങ്ങൾ
നാട് എരിയുമ്പോൾ ,കുടിപ്പകയും വർഗീയതയും കത്തിപ്പടരുമ്പോൾ ഞങ്ങൾ കൊതിക്കുന്നു : അങ്ങയുടെ ശാന്തി വചനങ്ങൾ ,,,,,,,,,,,,,,,,,,,നിലാവെളിച്ചമായി പരന്നൊഴുകിയ പുഞ്ചിരി ..................കുളിരായി പെയ്തിറങ്ങിയ പ്രാർതന .............അർതഗർഭമായ മൌനം...................
മുഹമ്മദ് ഷമീർ. പെരിന്തൽമണ്ണ