2015, നവംബർ 23, തിങ്കളാഴ്‌ച

വർത്തമാനത്തിലെ പുത്തൻ മാധ്യമങ്ങൾ

പുതുമാധ്യമങ്ങൾ
വണ്ടൂരുകാർൻന്റെ ലംബോർ ഗിനിയുടെ കഥ കഴിച്ചത്‌ സോഷ്യൽ മീഡിയ തന്നെ. ഈ കാർ സോഷ്യൽ മീഡിയയിൽ.കണ്ട്‌ ചാനലുകൾ വാർത്ത നൽകി പരിഹാസ്യരായതും അടുത്ത കാലത്ത്‌ തന്നെ. ചിലതിനെയെല്ലാം പൊളിച്ചടക്കി.മറമാടാനും സോഷ്യൽമീഡിയ ജീവികൾ ശ്രദ്ധാലുക്കളാണെന്നത്‌ സച്ചിൻ ഷറപ്പോവ വിഷയത്തിലും നമ്മൾ കണ്ടതാണു. മലയാളത്തിന്റെ ചുരട്ടൽ അക്ഷരങ്ങൾ പല പ്രൊഫെയിലിലും കയറി നിരങ്ങി എതിർപ്പിന്റെ ശബ്ദാമെണെന്ന് മനസ്സിലാക്കി പ്രതികരിക്കാൻ വന്നതും നമ്മൾ കണ്ടതാണു.

ഫേസ്‌ ബുക്ക്‌ ഉപയോഗിച്ച്‌ കള്ളനെ പിടിച്ച കഥയും ഈ അടുത്ത്‌ പത്രത്തിൽ വായിക്കുകയുണ്ടായി. പല തരം കച്ചവടക്കാരും പ്രസസ്തി പടച്ചുണ്ടാക്കുന്നവരും ഫേസ്ബുക്ക്‌ നല്ലൊരു കേന്ദ്രമായി മാറ്റുന്നു. പുതിയ സാധനങ്ങൾ ഉപയോഗിച്ച സാധനങ്ങൾ വളരെ വിൽക്കാനും വാങ്ങാനും ഈ പുത്തൻ മീഡിയയെ ആശ്രയിക്കുമ്പോൾ മലയാളി വരുത്തിവെച്ച ദുശ്‌ പേർ വാട്ടസ്‌ അപ്പിനു മാത്രം അടിച്ചേൽപ്പിക്കുന്നതും ശരിയല്ല. കണ്ണിമ വെട്ടുമ്പോഴേക്കും ചന്ദ്ര ലേഖയെ പ്രശാസ്തിയാകിയതും പുത്തൻ മീഡിയ തന്നെ.

കാലത്തിന്റെ മാറ്റം സെക്കന്റുകൾക്കുള്ളിൽ മാറിമറയുമ്പോൾ ജിഷ്ണുവിനെ പോലുള്ളവരെ കൊല ചെയ്യിച്ചവരും സോഷ്യൽ മീഡിയയിൽ കണ്ണുരുട്ടി ഇരികുന്നവർ തന്നെ. കാൻസർ റിപ്പോർട്ട്‌ ചെയ്യുക.നിമിഷങ്ങൾ കഴിഞ്ഞ്‌ മരണ വാർത്തയും പ്രചരിപ്പിക്കുക. സുഖ സുന്ദരമായ ഈ വാർത്തകൾ കാണുമ്പോൾ ഉള്ള മിടിപ്പും വിഷമം കൊണ്ട്‌ തീർന്നു പോയേക്കും

ഒളിച്ചോട്ട വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച്‌ ആഘോഷിക്കുമ്പോഴും കാണാതായവരെ എത്രയോ മാതാപിതാക്കൾക്ക്‌ മുന്നിൽ എത്തിച്ചതും ഈ മീഡിയ തന്നെ!

മറച്ച്‌ വെക്കാൻ ആഗ്രഹിക്കുന്ന പലതും അങ്ങാടി പാട്ടാക്കുന്നതിനുൻപകരം ലോകത്തോട്‌ വിളിച്ച്‌ പറയുന്നതും സോഷ്യൽ മീഡിയ തന്നെയാണു.
പരസ്പരം സംസാരിക്കാത്തവരും കണ്ടാൽ മിണ്ടാൻ സമയമില്ലാത്തവർക്കും സോഷ്യൽ മീഡിയ ഒരു ശരണം തന്നെ. — Shameer Onappuda

കാരുണ്യഭവനങ്ങൾ എങ്ങനെ ഉയരുന്നു

(അനുഭവക്കുറിപ്പ്)https://www.facebook.com/malappurathukaaranblogger
ബൈത്തുറഹ്മ ചർച്ചയായിരുന്നു ഫേസ്ബുക്കിലെ പ്രധാന ഇനം. മലപ്പുറം ജില്ല സമ്മേളന പത്ര സമ്മേളനത്തിൽ ജില്ലാ നേതാക്കൾ കാരുണ്യ ഭവനങ്ങളുടെ സാമ്പത്തികം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്‌. ഒരു രാഷ്ട്രീയ വിരോധത്തിനപ്പുറത്തേക്ക്‌ മേറ്റ്ന്താണു ഇങ്ങനെ ചിന്തിപ്പിക്കാനുള്ള കാരണം? ഒരു പഞ്ചായത്തിൽ 5 വീടുകൾ എങ്കിലും ഉയർന്നിട്ടുണ്ട്‌.അതിന്റെ നടത്തിപ്പും ഒരു അന്വേഷണ വിധേയമാക്കിയാൽ കണ്ണു നനഞ്ഞു പോകും. സംഘാടകരുടെ ആത്മാർത്ഥത കണ്ടാൽ.
എനിക്കും സുഹ്യത്തുക്കൾക്കും വൈകാരിക ആത്മ ബന്ദം ഇത്തരത്തിലൊരു ഭവന നിർമ്മാണവുമായി ഉണ്ടായി. ഒരു കുടുംബത്തിന്റെ നിസ്സഹായവസ്ത മനസ്സിലാക്കുകയും ആദ്യമവർക്ക്‌ ധൈര്യമായി അന്തിയുറങ്ങാൻ ഒരു കൂര അത്യാവശ്യമാണെന്ന് തോനുകയും അതുമായി ബന്ദപ്പെട്ട്‌ ആശയ രൂപീകരണം നടത്തുകയും ചെയ്തു. എന്തെങ്കിലും ഉടനടി ചെയ്യണമെന്ന് ഒരാഗ്രഹം. രാഷ്ട്രീയമോ വോട്ടോ ലക്ഷ്യമല്ലായിരുന്നു. സമൂഹത്തിൽ അങ്ങിനെ പ്രയാസങ്ങളുള്ള ഒത്തിരി പേർ ഉണ്ട്‌. മുൻ ഗണനക്ക്‌ അർഹരായവരിൽ ഒന്നാമത്‌. ലക്ഷ്യം പുതിയ വീട്‌. മാറ്റി താമസിപ്പിക്കൽ. ഫണ്ട്‌ കണ്ടെത്തൽ എന്നിവ മുതിർന്നവരുമായും സംസാരിച്ചു. ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റുമോ എന്നൊരു സംശയവും. കാരണം ഓരോരുത്തരും കൂലി പണിക്ക്‌ പോകുന്നവർ കൂടെയുള്ളത്‌ ആത്മാർത്ഥത മാത്രം.കാശിന്റെ കാര്യത്തിൽ മാത്രം ധൈര്യം കുറവ്‌. ആദ്യം ധൈര്യം സ്വരൂപിച്ചു. എല്ലാവരും ഒരേ മനസ്സായി നമ്മളെ കൊണ്ടും സാധിക്കും എന്നൊരു ഉറച്ച വിശ്വാസം.പലപ്പോഴും ധൈര്യം ചോർന്ന് പോകുന്നോ എന്നൊരു പേടിയും. 

സർക്കാറിൽ നിന്നും അലപം തുക പാസ്സായി. പിന്നീട്‌ ശിഹാബ്‌ തങ്ങൾ റിലീഫ്‌ സെൽ രൂപീകരിച്ച്‌ കമ്മറ്റിയുണ്ടാക്കി വെക്തത വരുത്തി. സംഘ ബോധത്തോട്‌ കൂടി മുന്നേറി. ആദ്യ സംഖ്യ സ്വരൂപണത്തിനു തിരുവനന്ത പുരം യാത്രയും സംഘടിപ്പിച്ച്‌ 6700 രൂപ ലാഭമുണ്ടാക്കി നീക്കി വെച്ച്‌ ആ സംഖ്യ മുന്നിൽ കണ്ട്‌ 10 നിത്യ രോഗികൾക്ക്‌ റിലീഫ്‌ നൽകി തുടക്കം കുറിച്ചപ്പോൾ വീണ്ടും ബാക്കിയായ 7000രൂപ ഭവന പദ്ധതിയിലേക്കുള്ള ആദ്യ നീക്കി വെപ്പായിരുന്നു.

ഒരേ മനസ്സായി ഒന്നായ്‌ സംഘടിച്ചപ്പോൾ നിലവിലെ വീട്‌ പൊളിക്കൽ ഒരു പണിയായി തോനിയില്ല ആർക്കും. മാറ്റി താമസിപ്പിക്കലുമെല്ലാം തക്യതി. ഫേസ്‌ ബുക്കിൽ ആദ്യ പോറ്റിട്ടപ്പോൾ ഞാൻ അറിയാത്ത സംസാരിച്ചിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത ബാലക്യഷണന്റെ പി.എം കണ്ടു ബാങ്ക്‌ അക്കൗണ്ട്‌ ശരിയല്ലേ എന്നും അന്വേഷിച്ച്‌ ആദ്യ 10000 രൂപ ലഭിച്ചപ്പോൾ തെല്ലൊന്നുമല്ല സന്തോഷം. ഇതിനു വേണ്ടി അഹോരാത്രം പ്രയത്നിച്ചവരിൽ ഭൂരിഭാഗവും സ്വന്തമായൊരു വീട്‌ സ്വപ്നം കണ്ട്‌ നടക്കുന്നവരും കട ബാധ്യത ഉള്ളവരും കൂലിപണിക്കാരുമായിരുന്നു.

ഘട്ടം ഘട്ടമായി പണി തീരുംമ്പോഴും നെഞ്ചിടിപ്പിനു കുറവൊന്നുമില്ലായിരുന്നു നേത്യത്വം കൊടുത്തിരുന്ന പ്രിയപ്പെട്ടവർക്ക്‌. എല്ലാവരും സഹകരിച്ചും സഹായിക്കാൻ കഴിയുന്നവരെ അതിനു വേണ്ടി പ്രോത്സാഹിപ്പിച്ചും ഇതിന്റ്ര് ഭാഗമായവർ നൂറോളം പേർ വരും.മുസ്ലിം ലീഗ്‌ രാഷ്ട്രീയത്തെ പരസ്യമായി എതിർക്കുന്നവരും അനുകൂലിക്കുന്നവരും അരാഷ്ട്രിയ വാദികൾ വരെ സഹായിച്ചപ്പോൾ ആരും ജാതിയും മതവും അന്വേഷിച്ചില്ല. സിമന്റ്‌ ചാക്കുകൾ നൽകിയും വെട്ട്‌ കല്ല് നൽകിയും കമ്പി നൽകിയും ശാരീരികമായി അദ്ധ്വാനം സംഭാവന നൽകിയവരും ഒരുപാടുണ്ട്‌. ആദ്യവസാനം വരെ ഓടി നടന്നവർ ഇന്നു പഞ്ചായത്ത്‌ മെമ്പർ പൊലുമായില്ലെങ്കിലും അവർ അനുഭവിക്കുന്ന മാനസിക സുഖം/ആത്മ സംത്യപ്തി മറ്റാർക്കുമുണ്ടാവില്ല എന്ന ഉറച്ച വിശ്വാസം. നാട്ടുകാരേയും കുടുംബങ്ങളേയും വിളിച്ച്‌ ഉഗ്രൻ പാർട്ടിയും നൽകി അവസാനമായി കെട്ടിയ പന്തലും കസേരയും മേശയും ഡക്കറേഷൻ ഷോപ്പിൽ എത്തിക്കുന്നവരെ ഇടതടവില്ലാതെ ഓടിപാഞ്ഞവർക്ക്‌ ഇന്നിതുകൊണ്ട്‌ സാമ്പത്തിക പ്രയാസമില്ല. പത്തിൽ മുകളിൽ ലക്ഷം ചിലവഴിച്ച സുന്ദര വീട്‌ സമ്മാനിക്കാൻ കൂടെ നിന്നവർ ആരും തന്നെ സഹായിച്ചത്‌ കൊണ്ട്‌ ഒന്നും നഷ്ടപ്പെടുകയുമുണ്ടായിട്ടില്ല. - അവസാനം ഞങ്ങൾക്കും കിട്ടി നല്ലൊരു സമ്മാനം. ഹ്യദയത്തിൽ ചാലിച്ച നല്ലൊരു വാക്ക്‌ .സന്തോഷം കൊണ്ട്‌ കണ്ണു നിറഞ്ഞ നിറ പുഞ്ചിരി.... പ്രാർത്ഥന ഞങ്ങൾക്ക്‌ എന്നുമുണ്ടാകുമെന്ന പൂർണ്ണ വിശ്വാസം. ( വീടില്ലാതെ കഷ്ടപ്പെടുന്നവർ ഇനിയുമുണ്ടെന്ന പൂർണ്ണ ബോധ്യം ഞങ്ങൾക്കുണ്ട്‌ അള്ളാഹു ശക്തിയും ധൈര്യവും തരട്ടെ ഈ സംഘ ശക്തിക്ക്‌ എന്ന പ്രാർത്ഥന മാത്രം ) കമ്മീഷൻ വെച്ച്‌ തന്നെ അന്വേഷിക്കണം. കാരണം ഇത്‌ നിസാരമാണു മനസ്സു വെച്ചാൽ സ്വപ്നം കാണട്ടെ നമ്മൾ കാണുന്നത്‌ പോലെ എല്ലാവരും. ഏഴെന്ന മാന്ത്രിക സംഖ്യയിൽ ഞങ്ങളുടെ ഈ കൂട്ടായ്മ പൂർണ്ണ വിജയമാണു. ശിഹാബ്‌ തങ്ങളുടെ നാമധേയത്താൽ വീട്‌ പൂർത്തീകരിച്ചത്‌ കൊണ്ട്‌ ഓണപ്പുടയിലെ ആരും കട ബാധ്യത കൊണ്ട്‌ നാടു വിട്ടിട്ടില്ലെന്ന കാര്യവും ഈ വിഷയത്തെ ഭയക്കുന്ന ഇടതുപക്ഷ സുഹ്യത്തുക്കളെ ഓർമ്മിപ്പിക്കുന്നു- മലപ്പുറം ജില്ലാ സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടവരാണു അല്ലെങ്കിൽ സ്വന്തം നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ അവർ ഇടപെടുന്നില്ല എന്ന് സാരം. ഈ പ്രസ്താവനയുടെ പൊരുൾ .
- ഷമീർ കൊളത്തൂർ

പ്രണയം

പ്രണയം 

പ്രണയമെന്ന അക്ഷരങ്ങളോട്‌ തന്നെ ഒരു അടുപ്പം -ബെഞ്ചിൽ കോറിയിട്ട അക്ഷരങ്ങൾ ഹ്യദയത്തിൽ കൊണ്ട്‌ നടക്കുമ്പോഴുള്ള ഒരു സുഖം , അക്ഷരങ്ങളോടുള്ള ആരാധന നാലാൾ അറിയട്ടെ എന്നൊരു വെഗ്രത ..... പഠനവും പ്രണയവും സുഖമുള്ള നോവ്‌ തന്നെ ! മരണം വരെ നില നിൽക്കുന്ന മായാത്ത ഓർമ്മ . 

ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ. അവർ തമ്മിൽ ' ലൗ ' ആണത്രെ എന്ന സ്വകാര്യം പറച്ചിൽ പല ചെവികളിലെത്തുമ്പോൾ പെൺ കുട്ടിക്ക്‌ കരച്ചിൽ തേങ്ങലായി മറും.. കൂട്ടുകാർ അറിഞ്ഞാൽ താത്കാലിക ചമ്മൽ . ആൺ കുട്ടികളുടെ ആദ്യ അടവായിരുന്നു ഇഷ്ടം തോന്നിയ ആളുടെ പേരിന്റെ ആദ്യവും സ്വന്തം പേരും ചിഹനത്തിനകത്ത്‌ വരച്ചു വെക്കുക എന്നത്‌ .



ക്ലാസ്‌ റൂമിലെ ആദ്യ ' പഞ്ചാരയടി ' യിലുമുണ്ടായിരുന്നു ആദ്യ മധുരം . വേഷത്തിലും സ്വഭാവത്തിലുമുള്ളൊരു മാറ്റം വീക്ഷിച്ചാൽ അറിയാമായിരിക്കും . തല്ലു കൂടുന്നവൻ അതും അവസാനിപ്പിച്ച്‌ കുളിക്കാതെ വന്നവനും തല ചീകാതെ വന്നവനും മാറ്റത്തിന്റെ വലിയ അലയൊലികൾ തന്നെയുണ്ടാക്കിയിരുന്നു . നിത്യവും ക്ലാസ്സിൽ വരാതെ ചുറ്റിക്കളിച്ച്‌ നടന്നവനും മാറ്റമുണ്ടായിരുന്നു . പിന്നീട്‌ ഹീറോ ആകുവാനുള്ള ശ്രമം , ഇഷ്ടം പിടിച്ച്‌ പറ്റാനുള്ള ശ്രമം ...

പഞ്ചാരമിട്ടായിയും കടിച്ചാപർച്ചിയും തിന്ന് നടന്നവൻ ഒരു കഷ്‌ണം ഇഷ്ട താരത്തിനും മാറ്റി വെച്ചു . ബാലരമയും പൂമ്പാറ്റയും ബാലഭൂമിയുമെല്ലാം അവൾക്കും /അവനിക്കും കൂടി ശേഖരിച്ച്‌ വെച്ചു ...

ക്ലാസ്സ്‌ ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരത്തിനായ്‌ കണ്ണുകൾ അവളിലേക്ക്‌ നീങ്ങി , അവളോട്‌ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിഞ്ഞില്ലെങ്കിലും ടീച്ചർ അടിക്കരുതെന്ന് മൗന പ്രാർത്ഥനയും ...

വല്ലപ്പോഴുമുള്ള ഒരു ലൗ ലെട്ടർ ... ഉമ്മ ഉപ്പാക്ക്‌ എഴുതാൻ വെച്ച ലെറ്റർ പാഡിൽ നിന്നും ആരും കാണാത്തൊരു ചീന്ത്‌

കാലവും സമയവും കാത്ത്‌ നിൽക്കാതെയായപ്പോൾ കിട്ടിയ സമയത്തൊരു സ്നേഹ സംസാരം...

അവസാനം ഓട്ടോഗ്രാഫിൽ " എന്നെ മറക്കരുതേ...." എന്നൊരു വാക്കിൽ ഒതുങ്ങുന്ന ഒരു കാലഘട്ടത്തിന്റെ പരിസമാപ്തി ! 

-ഷമീർ കൊളത്തൂർ -( മലപ്പുറത്തുകാരൻ ബ്ലോഗ്‌)

ന്യൂജെൻ പരിണാമം

കുറെ വർഷങ്ങൾക്ക്‌ ശേഷമാണു അഹമ്മദ്‌ കാക്കാന്റെ വീട്ടിൽ പോകുന്നത്‌ , ഗൾഫിൽ നിന്ന് ലീവിനു വരുമ്പോഴേ കാണലും മിണ്ടലുമെല്ലാം . വീട്ടു വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോഴാണി മൂത്ത മകൻ ഇല്യാസിനെ ചോദിച്ചത്‌ .+2 വിനു പഠിക്കുകയാണെന്നും സുഹ്യത്തുക്കൾക്കൊപ്പം ടൂർ പോയതാണെന്നും പറഞ്ഞു . അപ്പോഴാ ഇടക്കു കയറി അവന്റെ അനിയത്തി ജിംസിയ പറഞ്ഞു .

'ഇക്ക കാക്കൂനെ കണ്ടാൽ അറീല്യ , വാപ്പീം ഉമ്മേം തന്നെ കാക്കൂനെ തിരിച്ചറീണില്യ പിന്നെയല്ലെ രണ്ട്‌ വർഷം കഴിഞ്ഞ്‌ വന്ന നിങ്ങൾ' .
അതെന്തെ കണ്ടാൽ മനസ്സിലാകായി , വല്ല അഭിനയവും തുടങ്ങിയോ ? വല്ല പ്രച്ഛന്ന വേശവുമിട്ട്‌ വല്ല പരിപാടിയുമുണ്ടോ ?
ഇക്ക മൊബെയിലിൽ ഫേസ്ബുക്ക്‌ പേജ്‌ ഒന്നു നോക്കിയെ... ജിംസിയ വിടുന്ന ലക്ഷണമില്ല .
ഞാൻ എഫ്‌ ബി തുറന്ന് ഇല്യാസ്‌ ടൈപ്പ്‌ ചെയ്ത്‌ സെർച്ച്‌ ചെയ്തിട്ടും ചെക്കനെ കാണാനില്ല - ഇല്യാസ്‌ കാക്കാനെ അങ്ങിനെ ഒന്നും കാണില്യ ... പേരിന്റെ കൂടെ പോപ്സ്‌ എന്ന് എഴുതു എന്നാലെ എന്റെ കാക്കാനെ കാണൂ ....
അല്ലടി ജിംസിയ പോക്കർ മൊല്ല അവനെ പേരിട്ടത്‌ ഇല്യാസ്‌ എന്നല്ലെ , പേർ തിരയാൻ തന്നെ 19 ദിവസം എടുത്തു . നല്ല അർത്ഥമുള്ള പേരുവേണമെന്ന് ഉമ്മ നിർബന്ദം പിടിച്ചത്‌ ഞാനോർക്കുന്നു .

അല്ല ജിംസി അവൻ പൊന്നാനി പോയി പേരുമാറിയതാണോ .... ?
നിങ്ങൾ പൊട്ടൻ തന്നെ ! കാക്കൂന്റെ ഫ്രണ്ട്‌ ലിസ്റ്റ്‌ നോക്കൂ ... എല്ലാരെ പേരിന്റെ അവസാനം പോപിൻസ്‌ ,പോപ്സ്‌, മൊഞ്ചാൻ , ഫ്രീക്കൻ എന്നൊക്കെയുണ്ട്‌ ....
കട്ടൻ ചായ വലിച്ച്‌ കുടിച്ച്‌ ബിസ്ക്കറ്റും തിന്ന് ഇരിക്കുമ്പൊഴാ ഞങ്ങൾക്കിടയിലേക്ക്‌ ജിംസിയയുടെ ഉമ്മയും എത്തിയത്‌ .
അല്ല ഉമ്മ ഇല്യാസിന്റെ പേരെല്ലാം മാറ്റിയിരിക്കുന്നല്ലോ ? ...
അവന്റെ വീട്ട്‌ പെരിനോട്‌ വരെ പുച്ഛമാണത്രെ . ഓന്റെ വാപ്പാന്റെ പെരിനു തന്നെ കളങ്കപ്പെടുത്തി . ഇമ്മാതിരി കോലം കെട്ടൽ കൊണ്ട്‌ . ഇജ്ജാത്തു എന്ന പേർ അവനിക്ക്‌ പറയാൻ മടിയാണത്രെ . എന്നെ പേരന്റ്സ്‌ മീറ്റിംഗിനു വരരുതെന്ന് നേരത്തെ തന്നെ അവൻ പറഞ്ഞിട്ടുണ്ട്‌ . കുട്ട്യോളെ ഓരോ കാര്യങ്ങൾ ...

ഓന്റെ മുടി ഇന്ന് ഒരു സൈഡ്‌ ഇല്ലെങ്കിൽ നാളെ മൊട്ടയടിച്ച്‌ മുന്നിൽ മുടിയുണ്ടെങ്കിൽ പിന്നിലില്ല , ചിലപ്പോൾ വൈക്കോൽ കൂന പോലെ ... പറഞ്ഞിട്ടും കാര്യമില്ല . ഒപ്പമുള്ളവരും കണക്കാ .. ഓനെ പഠിപ്പിച്ച ഉസ്താദിനെ കാണുമ്പോ മുടിയൊക്കെ ഒതുക്കി വെക്കുന്നത്‌ കാണാം ...
നിങ്ങളാണു പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കേണ്ടത്‌ മാന്യമായി നല്ല ഡ്രസ്സ്‌ ധരിച്ച്‌ നടക്കാൻ എന്ന് ഞാനും ഉപദേശിച്ചു -

മഞ്ഞ പാന്റും കടും നീല ഷർട്ടും ചന്തിയിൽ തൂങ്ങി ഇൻ ചെയ്തതുമായ വേഷം. ഒന്ന് പള്ളിയിൽ പോയി നമസ്കരിക്കാൻ എങ്ങനെ കഴിയുമെന്ന് ഞാനും ചിന്തിച്ചു .
ഫേസ്‌ ബുക്കിലെ ഇവന്റെ കമന്റും കൂട്ടുകാരുടെ കമന്റും മുഴുവൻ ഇങ്ങനെയാണു ആഷ്‌ ടാഗ്‌ ചെയ്ത്‌ ഫ്രീക്കൻ , മൊഞ്ചൻ, പൊളിച്ചു , കിടു , അധിക പേരും പോപ്പിൻസുമാരാണു എല്ലാവരുറ്റേയും പേരിനു അറ്റത്ത്‌ വലിയ അക്ഷരവും ചെറിയ അക്ഷരവും സിമ്പലും കൂട്ടിക്കലർക്കി പോപ്പ്സ്‌ എന്നും എഴുതിയിരിക്കുന്നു , പലരുടേയും ഫോട്ടൊ കണ്ടാൽ ചിരിച്ച്‌ പോകും പല്ല് ഡോക്റ്ററുടെ അടുത്ത്‌ വായ പൊളിച്ച്‌ കാണിക്കുന്നത്‌ പോലെ , ശ്വാസം നിലച്ച ശരീരം പോലെ , മുഖം ഭൂമിയിലമർന്ന പോലെ , ആകാശം നോക്കി നിൽക്കുന്ന പൊലെ പല പല സ്റ്റൈയിൽ ....
ഇതെല്ലാം കണ്ട ജിംസിയ കുട്ടിയും പറയുകയാ ഇതാ ഇക്കാ ന്യൂ ജനറേഷൻ ... ഇല്യാസ്‌ കാക്ക ന്യൂ ജനറേഷനാ ന്യൂ ജനറേഷൻ ....... -. കൊളത്തൂർ വാർത്ത - ഷമീർ കൊളത്തൂർ -www.kolathurvartha.com

കഥകൾ പറയുന്ന മൂന്നാക്കൽ

കഥകൾ പറയുന്ന മൂന്നാക്കൽ-ഷമീർ കൊളത്തൂർ
Shameer Kolathur

വളാഞ്ചേരിക്കടുത്ത്‌ എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളിക്ക്‌ ചരിത്രം ഒരുപാടുണ്ട്‌ .'ദാരിദ്രം നടമാടിയിരുന്ന കാലത്ത്‌ കഞ്ഞിവെച്ച്‌ നേർച്ചയാക്കാൻ പലരും തയ്യാറായിരുന്നു.പലരും മനസ്സിൽ ഓരോ ഉദ്ദേശങ്ങൾ കരുതി അരി നേർച്ചയാക്കി . പള്ളീക്കമ്മറ്റി അത്‌ കഞ്ഞി ഉണ്ടാക്കി ആവശ്യക്കാർക്ക്‌ നൽകുകയും ചെയ്ത്‌ പോന്നു.കാലം മാറി ജനങ്ങളുടെ ആവശ്യങ്ങളും മാറി
അരി വരവും വികസിച്ചു , ഒരാഴ്ചയിൽ വിതരണത്തിനായി രണ്ട്‌ ലക്ഷത്തിൽ കിലോ കൂടുതൽഅരി പള്ളിയിലെത്തുന്നു . 150 ഓളം മഹല്ലുകളിലായി 21 ആയിരം കുടുംബങ്ങളിലേക്ക്‌ പത്ത്‌ കിലോ വീതം ആഴ്ചയിലെ ഞായറാഴ്ചകളിൽ ഒരു മണിമുതൽ അഞ്ച്‌ മണിവരെ അരിയെത്തുന്നു . നോമ്പ്‌ സമയത്ത്‌ ഇരുപത്‌ കിലോ വരെ അരി നൽകുന്നു .സമീപ മഹല്ലുകളിലെ 60 പേരിൽ 40%അമുസ്ലിംകൾക്ക്‌ എന്നത്‌ നിർബന്ദമാണു . ചില മഹല്ലുകളിലെ ജനങ്ങളുടെ അവസ്തക്കനുസരിച്ച്‌ ക്വാട്ട നീട്ടി കൊടുക്കലും മൂന്നാക്കൽ പള്ളി കമ്മറ്റിയുടെ ചുമതലയാണു . ഈ സംവിധാനത്തിനു പ്രത്യേക കാർഡും കമ്മറ്റി വിതരണം ചെയ്തിട്ടുണ്ട്‌

പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിൽ പെട്ടവരായിരുന്നു ആദ്യ കാല ഖാസിമാർ. അങ്ങാടിപ്പുറത്തെ തരകൻ കുടുംബത്തിലെ അങ്ങാടിക്കുന്നിലാണു പള്ളീ നില നിൽക്കുന്നത്‌ . പ്രധാന ജന്മികളായിരുന്ന തരകൻ കുടുംബത്തിലെ മകൾക്ക്‌ പാമ്പ കടിയേറ്റപ്പോൾ ഒരു ചികിത്സയും ഫലിക്കാതെ വന്നുവെന്നും ഈ സ്ഥലത്തെ ഒരു വലിയ്യിന്റെ പ്രത്യേക ചികിത്സ മൂലം വിഷ ബാധയിൽ നിന്നും രക്ഷപ്പെട്ടുവെന്നും ഈ കുടുംബം പാരിതോഷികമായി നൽകിയ 25 ഏക്കറിലാണു ഈ പള്ളി സ്ഥാപിച്ചതെന്നും പഴമക്കാർ പറയുന്നത്‌ .പള്ളിയുടെ ഹൗളിലേക്ക്‌ ആവശ്യമായ വെള്ളം കുടത്തിൽ അടിവാരത്ത്‌ നിന്നും ശേഖരിച്ച്‌ കൊണ്ട്‌ വന്ന് നിറക്കൽ ഒരു നേർച്ചയായിരുന്നു ആദ്യ കാലത്ത്‌ - അരി കൂടാതെ മുസല്ല , മുസ്‌ ഹഫുകൾ , നിസ്കാരപ്പായ എന്നിവയും പലരും നേർച്ചയാക്കാറുണ്ട്‌ - അവയെല്ലാം അർഹതപ്പെട്ട യതീഖാനകളിലേക്ക്‌ നൽകാറാണു പതിവ് .
900 വർഷം കണക്കാക്കുന്നൂ പഴയ പള്ളിക്ക്‌ . താഴെ പള്ളിയും മേലെ പള്ളിയുമുണ്ട്‌ .പഴയ പള്ളിയായ മേലേ പള്ളീക്ക്'സത്യപ്പള്ളി' എന്നും വിളിക്കാറുണ്ട്‌. പല ദിക്കിൽ നിന്നും ആളുകൾ സ്ത്യം ചെയ്യാനായി ഇവിടെ വരാറുണ്ട്‌
മൂന്നാലുകൾ നിന്നിരുന്ന സ്ഥലമായത്‌ കൊണ്ട്‌ മാത്രമാണു മൂന്നാക്കൽ എന്ന് പറയപ്പെടുന്നത്‌.
മഖ്ബറകളോ പ്രധാന മറ്റ്‌ ചരിത്രങ്ങളോ ഈ പള്ളിക്കില്ല എന്നും മറ്റൊരു പ്രത്യേകതയാണു . അരി നേർച്ചയാക്കുമ്പോൾ അവരവരുടെ ആഗ്രഹ സഫലീകരണം വേഗത്തിലാകുന്നു . എല്ലാ ജാതി മത വിഭാഗങ്ങളുടേയും പ്രാർത്ഥനയും ഇവർക്കുണ്ടാകും എന്നത്‌ തന്നെ വലിയ ഗുണം . മത സൗഹാർദ്ധത്തിന്റ്ര് വലിയ കാവലാൾ തന്നെയാണു ഈ പള്ളി , ത്രേസ്യാമ്മയും , കുഞ്ഞിക്കാളിയും , കുഞ്ഞിപ്പാത്തുമ്മയേയും ഈ നീണ്ട വരികളിൽ കാണാം-
ഷമീർ കൊളത്തൂർ www.kolathurvartha.com
Kolathur Vartha

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

നെഹ്‌വയിലേക്കൊരു സാഹസിക യാത്ര..


അജ്മാനിൽ നിന്നും യാത്ര വൈകീട്ട്‌ 4 നു ആരംഭിക്കുമ്പോൾ കാഴ്ചകളുടെ മഹാ വിസ്മയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യു.എ.ഇ യുടെ മറ്റൊരു മുഖം. നാടിൻപുറവും ക്യഷിയിടവും വെള്ളക്കെട്ടും അരുവിയും പക്ഷികളുടെ വിവിധ തരവും കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന മലനിരകളും താഴ്‌വാരങ്ങളും അടങ്ങുന്ന കാഴ്ചകൾ കണ്ണിൽ മിന്നിമറിയുമ്പോൾ യാത്രയുടെ പുത്തൻ അനുഭവം സ്യഷ്ടിക്കപ്പെടുന്നു.



അജ്മാനിൽ യാത്ര തുടർന്ന് ഫുജൈറ മസാഫി ഫ്രഡേ മാർക്കിലേക്കെത്തുമ്പോഴേക്കും 70 കിലോമീറ്ററോളം കഴിയും.അവിടെ നിന്നും 30 കിലോമീറ്റർ മുന്നോട്ട്‌ പോകണം നഹ്‌ വയിൽ എത്താൻ.
വിസ്മയ കാഴ്ചകൾ പ്രതീക്ഷിച്ചതല്ല.മുന്നോട്ടുള്ള ഓരോ വളവും തിരിവും യാത്രയുടെ പുത്തൻ രസകാഴ്ചകളായിരുന്നു ഹാസിദ്ക്കക്കും ഹാരിസിനും സുബൈറിനും  എനിക്കും സമ്മാനിച്ചത്‌. 

ടാറിട്ട റോഡുകൾ ആവസാനിച്ചതിൽ നിന്നും തുടങ്ങുന്നു രസകരമായ യാത്ര. വല്ലപ്പോഴുമായി ചില വാഹനങ്ങൾ മാത്രം കടന്നുപോകുമ്പോൾ അധികം യാത്രക്കാരോ ടൂറിസ്റ്റ്‌ കളോ ഇല്ലതാനും. കൂറ്റൻ മല തുരന്നുണ്ടാക്കിയ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ടണൽ മറ്റൊരു പ്രത്യേകത തന്നെ. റോഡ്‌ വികസനങ്ങളും ടണൽ നിർമ്മാണവും നടന്ന് കൊണ്ടിരിക്കുന്നു.
റോഡിന്റെ ഇരുവശങ്ങളും ഭീമൻ മലകൾ കാണാം. തുരങ്കങ്ങളും മലയിടക്കുകളും പ്രക്യതിയുടെ മനോഹാരിത വിളിച്ചോതും. മലവെള്ളപാച്ചിലിൽ ഉണ്ടായ ഗർത്തങ്ങളുടെ കാഴ്ച അവിസ്മരണീയമാണു.

30 സ്പീഡ്‌ വരെ സ്പീഡ്‌ ലിമിറ്റ്‌ വച്ചിട്ടുണ്ട്‌ എങ്കിലും പലപ്പോഴും അതിൽ താഴെ വേഗതയിൽ മാത്രമേ പോകാൻ കഴിയു. ഷീസ്‌ താഴ്‌വരയിൽ പുരാതനമായ വീടുകളും കാണാം. നിറയെ മാവും ഈന്തപ്പന തോട്ടവും.പച്ചപ്പ്‌ നിറഞ്ഞ ഈ സ്ഥലം കണ്ടാൽ മലയാളികൾക്ക്‌ സ്വന്തം നാടിനെ ഓർമ്മ വന്നേക്കാം. ചെറിയ വെള്ളച്ചാട്ടവും ക്യഷിയിടവും ഫാമുകളും കാണാം
അഫ്ഗാനികളും പാക്കിസ്ഥാനികളുമാണു ഈ സ്ഥലത്തെ ജോലിക്കാർ. ഒരു പള്ളിയും ഉണ്ട്‌ ഇവിടെ.1978 നിർമ്മിച്ച താണു ഈ പള്ളി.ഇമാമായി ഒരു പാക്കിസ്ഥനിയും ഉണ്ട്‌. വലിയ സ്റ്റെപ്പുകൾ കയറി വേണം ഈ പള്ളിയിലെത്താൻ.

ആറുമണി കഴിഞ്ഞപ്പോഴേക്കും ഷീസ്‌ താഴ്‌വരയിൽ ഇരുൾ മൂടിയിരിക്കുന്നു. യാത്ര പിന്നീട്‌ ആകാംക്ഷയുടെ പ്രതീക്ഷയി വിശ്വാസമർപ്പിച്ച സഞ്ചാരമായി. അറ്റമില്ലാതെ കിടക്കുന്ന വളഞ്ഞ്‌ തിരിഞ്ഞ വഴികൾ.ഇരു സൈഡും ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന മലനിര. മീതെ കൂട്ടിനു ചന്ദ്രനും ഞങ്ങൾക്ക്‌ കൂടെ.കുത്തനെ ഇറക്കവും കയറ്റവും വളവും തിരിവും കഴിഞ്ഞ്‌ നഹ്‌ വ എന്ന മഹനീയ ഗ്രാമത്തിലെത്തി.തികഞ്ഞ ഒരു ഗ്രാമം. അടുത്തടുത്തായി വീടുകളും. വെള്ള കല്ല് കഷ്ണങ്ങൾ വെച്ച് മണ്ണിൽ പടുത്തുയർത്തിയ ഒട്ടനവധി വീടുകൾ.അറേബ്യൻ സംസ്കാരം വിളിച്ചോതുന്ന പൌരാണിക ഗ്രാമം ... ഹോസ്പിറ്റലും പോലീസ്‌ സ്റ്റേഷനും ഗ്രോസറിയും സ്കൂളുമെല്ലാം നിര നിരയായി കിടക്കുന്നു. റോഡിനു ഇരുവശവും നാട്ടിൻപുറത്തെ പോലെ സംസാരിച്ചിരിക്കുന്ന പ്രാദേശികരും.സൈക്കിൾ ചവിട്ടി രസിക്കുന്ന കുട്ടികളും ... യാത്ര തുടർന്ന് മിർബയിലെത്തി.അതിനിടക്ക്‌ ഒമാന്റെ അധീനതയിലുള്ള സ്ഥലങ്ങളും സർക്കാർ സ്ഥാപനങ്ങളുമെല്ലാം....മിർബയിൽ അവസാമിക്കുമ്പോൾ വീണ്ടും ഈ വഴിയാത്ര ചെയ്യാനുള്ള മറ്റൊരു ദിനത്തിന്റെ ചർച്ചയിലായിരുന്നു. 

ദുബൈയുടെ നിത്യകാഴ്ചകളിൽ നിന്നും തികച്ചും വെത്യസ്തം... മറക്കില്ലൊരിക്കലും!


http://malappurathukaaran.blogspot.ae/

Kerala Flood @ Gazal