2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

പ്രവാസിയുടെ പെരുന്നാൾ

     പെരുന്നാളിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഫെസ് ബുക്കിൽ ധാരാളമാളുകൾ ഷെയർ ചെയ്യുന്ന ഒരു ഫോട്ടായാണ്.പുതപ്പിനുള്ളിൽ ചുരുണ്ട് കൂടിയിരിക്കുന്ന ഒരാളുടെ ചിത്രം.കൂടെ ഒരു നെയിം ബോർഡും പ്രവാസിയുടെ പെരുന്നാൾ എന്നെഴുതിയും വെച്ചിരിക്കുന്നു അതിൽ.ഈ ചിത്രത്തിനും ഒരുപാട് സം‍വദിക്കാനുണ്ടെന്ന് തോനുന്നു.ഗ്യഹാതുരത്വത്തിന്റെ ഒരു തികട്ടി വരൽ എന്നൊക്കെ വേണമെൻകിൽ പറയാം.ഈ ചിത്രം ചിലപ്പൊൾ നാട്ടിലുള്ള സുഹ്യത്തുകൾക്ക് മനസ്സില്ലാക്കാൻ കഴിഞ്ഞു എന്ന് വരില്ല എന്നത് യാഥാർത്യം.

     
പ്രവാസികളിൽ  30% ആളുകൾ മാത്രമേ കുടുംബത്തോടൊപ്പം ജീവിക്കുന്നുള്ളൂ അല്ലാത്തവർ പ്രവാസ ഭാഷയിൽ ‘ബാച്ചിലർ’ആണ്.പലർക്കും വർഷങ്ങളിൽ കിട്ടുന്ന ഒഴിവ് ദിനം പെരുന്നാളുകൾ മാത്രമാണ്.ആ പെരുന്നാൾ ദിവസം മണിക്കൂറുകൾ തികയാതെ വരുന്നത് സ്വാഭാവികം.വലിയ ശതമാനം മലയാളികളും കച്ചവടവുമായി ബന്ധപ്പെട്ടിരിക്കുന്നു ,അവർക്ക് കച്ചവട തിരക്ക് പെരുന്നാൾ രാവിലുകളുമായിരിക്കും ,സുബഹിയോടടുക്കും ചിലപ്പൊൾ ജോലി കഴിഞ്ഞ് റൂമിലെത്താൽ ആ സമയത്തായിരിക്കും ഡ്രസ്സെടുക്കുന്നതും ബാർബർ ഷോപ്പിൽ പോകുന്നതെല്ലാം തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അപ്പോഴായിരിക്കും ഓർമ വരുക.പെരുന്നാൾ രാവ് എല്ലാം കൊണ്ടും തിരക്കോട് തിരക്ക് തന്നെ! കണ്ണുടകൾ അറിയാതെ അടഞ്ഞ് പോകുന്നുണ്ടായിരിക്കും അത്രക്കങ്ങ് ക്ഷീണം ഉണ്ടാകാം.

    ഒന്നു കണ്ണടക്കാനുപോലുമാകാനകാതെ കുളിച്ച് പുത്തൻ വസ്ത്രവും ധരിച്ച് അത്തറും പൂശി മുസല്ലയുമെടുത്ത് മസ്ജിദിലേക്കോ ഈദ് ഗാഹുകളിലേക്കോ ഉള്ള ഓട്ടപ്പാച്ചിൽ.അപ്പോഴേക്കും തക്ബീർ ധ്വനികൾ മുഴങ്ങുന്നുണ്ടാകും..ചിലപ്പോൾ ഇമാം നമസ്കാരത്തിനുള്ള തയ്യാറെടുപ്പിലുമാകാം പിന്നീട് നമസ്കാരവും ഖുതുബയും കഴിഞ്ഞ് പെരുന്നാളിന്റെ സന്തോഷം മനസ്സിൽ നിറച്ച് പരസ്പരം ആശ്ലേഷിച്ചും ഈദ് സന്ദേശം കൈമാറിയും വിശേഷങ്ങൾ പൻക് വെച്ചും അടുത്തുള്ള കഫ്ടീരിയയിൽ നിന്നു സുലൈമാനിയും കുടിച്ച് അല്പം നാട്ടുവർത്തമാനങ്ങളും വീട്ട് വിശേഷങ്ങളും.പിന്നീട് വീട്ടുകാർക്കും കുടുംബക്കാർക്കും സുഹ്യത്തുകൾക്കും നീണ്ട ഫോൺ വിളിയും....ഇത്രയുമാകുമ്പോഴേക്കും ഉറക്കിലേക്ക് താനെ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും.

       ഒന്നാന്തരം ബിരിയാണി വെക്കാനുള്ള പുറപ്പാടാണു അടുത്തത് .പലപ്പോഴും സുഹ്യത്തുകളെല്ലാം ഒരിടത്ത് ഒരുമിച്ച് കൂടി സംസാരവും ബഹളവും തമാശയും കളിയും ചിരിയുമായി ഭക്ഷണവും കഴിച്ച് നാട്ടിലെ ഓർമകളും വീട്ടിലെ കാര്യങ്ങലും ലോക വിഷയങ്ങളുമെല്ലാം പറഞ്ഞ് തീരുമ്പൊഴേക്കും അടുത്ത സുലൈമാനിക്കുള്ള സമയമായിട്ടുണ്ടാകും ......


         പലരും വാച്ചിലേക്ക് ഇടക്കിടക്ക് നൊക്കുന്നുണ്ടാകും എന്റെ ഈ വർഷത്തെ ഒരു ഒഴിവ് ദിനമാണല്ലോ ശരവേഗത്തിൽ പായുന്നത് .....അപ്പോഴേക്കും കൂട്ടുകാരെല്ലാം മടങ്ങിയിട്ടുണ്ടാകും വീണ്ടും തനിച്ചായി.....നേരം വെളുത്താൻ ഇനിയും ജോലിക്ക് പോകണം ഈ വർഷത്തെ ഒരു ഒഴിവ് ദിനം കൂടി വിടപറയുന്നു...സൻകടങ്ങളുടെ പെരുമഴ അപ്പോഴേക്കും പെയ്യാൻ തുടങ്ങിയിട്ടുണ്ടാകും വീട്ടിലെ പെരുന്നാൾ എല്ലാവരും കൂടി ഭക്ഷണം കഴിക്കലും സംസാരിച്ചിരിക്കലും കൂട്ടുകുടുംബങ്ങളിലേക്കുള്ള വരവും പോക്കും വിരുന്നുകാരുമെല്ലാം ....കുടുംബത്തിനൊപ്പം അല്ലെൻകിൽ സുഹ്യത്തുകളോട് കൂടിയുള്ള കറക്കവുമെല്ലാം മനസ്സിലെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടാകും....വീണ്ടും അടുത്ത പെരുന്നാളിനുള്ള കാത്തിരിപ്പ്............


2013, ജൂലൈ 15, തിങ്കളാഴ്‌ച

ഇന്ത്യാവിഷന്റെ ഇന്നെലകൾ

  24 മണിക്കൂറും ന്യൂസ് എന്ന പുതുമയിൽ മലയാളക്കരയിൽ ആദ്യം അവതരിപ്പിച്ച ചാനൽ “ഇന്ത്യാ വിഷൻ”ആണെന്നതിൽ ആർക്കും തർക്കമില്ല.ഈ ഒരു ആശയം മനസ്സിൽ കൊണ്ട് നടക്കുകയും ആ സ്വപ്നം പൂർത്തീകരിക്കാൻ അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത വെക്തിയാണു സി എച്ച് മുഹമ്മദ് കൊയ സാഹിബിന്റെ മകൻ MK മുനീർ . കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്നിരുന്ന ശ്രീ MV രാഘവന്റെ മകൻ നിഖേഷ് കുമാറിന്റെ മേൽ നോട്ടത്തിലുള്ള വാർത്താ സംഘം പുതു ചരിത്രത്തിനു തുടക്കം കുറിച്ചു. മറ്റുള്ളവർ ഇന്ന് ഈ വഴിയേ എന്ന് വേണം പറയാൻ.

      ഇന്ന് ചാനലുകളിൽ കാനുന്ന പല മുഖങ്ങളും ഇന്ത്യാവിഷനിൽ നിന്നുള്ളവരാണ് എന്നതും സത്യമാണ്.ചടുതലയൊടെ ചോദ്യങ്ങളുടെ മൂർച്ചയും ചർച്ചാ വിഷയമായി .ന്യൂസ് നൈറ്റ് ചർച്ചയാക്കി ജനം, വോട്ട്&ടാക്കും ഇന്ത്യാ വിഷന്റെ ഹൈലൈറ്റായിരുന്നു.ഈ ചാനലിന്റെ പ്രമോട്ടർമാരായി മുസ്ലിം ലീഗ് പ്രവർത്തകർ പുറകിൽ അന്നുണ്ടായിരുന്നു.തങ്ങളുടെ ചാനൽ അതത്രയുമില്ലെങ്കിലും മുനീർ സാഹിബിന്റെ ചാനൽ എന്ന ഖ്യാതിയും നില നിന്നിരുന്നു. 

     ഇന്ത്യാവിഷൻ എന്ന ചാനൽ എന്ത് മെസ്സേജ് മലയാളികൾക്ക് നൽകി എന്നത് ചർച്ചയാക്കേണ്ടതുമാണ്. ചാനൽ കോടതിയിൽ പോകുന്നയാൾ പരിചയും കൊണ്ട് പോകേണ്ട ഗതികേട് ഇന്നുണ്ട്.  പൌഡറും ലിപ്സ്റ്റിക്കുമിട്ട് വൈകുന്നേരം 9 മണി ചർച്ചക്ക് പോകുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചു.പൊതു യാഥാർത്യമായ അവനവന്റെ പ്രൊഫഷനൻ നൈം(ഡോ: അഡ്വ:) എഴുതി സ്വന്തം പേരെഴുതിയിരുന്നത് പോലെ രാഷ്ട്രീയ നിരീക്ഷകൻ എന്ന പ്രൊഫഷണൽ നൈം ഉള്ള ആളുകൾ വർദ്ധിച്ചിരിക്കുന്നു.കാണാത്ത മുഖങ്ങൾ ഒത്തിരി പൊങ്ങി .പലരും പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക സ്താനത്തുള്ളവരുമാനെന്ന സത്യം മറച്ച് വെച്ച് കൊണ്ട് തനിക്കിഷ്ടമല്ലാത്ത രാഷ്ട്രീയ പാർട്ടികളെ അടിച്ചാക്ഷേപിക്കാൻ ചാനൽ അവതാരകൻ കൊണ്ടിരിത്തുന്ന പുതിയ തൊഴിലാളി .ചില മുതലാളിമാർ ഗുണ്ടകളെ ഒപ്പം നിർത്തുന്നപോലെ സ്വയം രക്ഷക്ക് ഒരു രാഷ്ട്രീയ നിരീക്ഷകനും!

 ഇന്ത്യാവിഷനിൽ “പച്ചമാങ്ങ” തിന്നു ജീവിച്ചവർ ഉണ്ടായിരുന്നെന്ന് മാത്യഭൂമിവാരികയിൽ ചാനൽ ചെയർമാൻ എഴുതിയത് വായിച്ചിരുന്നു.ചാനൽ 10 വർഷമാകുമ്പോൾ സന്തോഷിക്കുന്നത് യം കെ മുനീർ ആയിരിക്കും.എന്നാൽ ചാനൽ കൊണ്ട് ഉറക്കം നഷ്ടപ്പെട്ട വെക്തിയും മുനീർ ആയിരിക്കാം.ചാനലുകൾ മണ്ണിട്ട് മൂടുന്ന കാലം വരെ എല്ലാവർക്കും പറയാം ഇലക്ട്രോണിക് മീഡിയയിൽ പ്രത്യേകിച്ചും വാർത്താ മാധ്യമ രഗത്ത് ഒരു മാറ്റം വരുത്തിയ ആൾ മുനീർ ആണെന്നത്.
http://www.youtube.com/watch?v=E9T3BRwoINw

കുഞ്ഞാലി കുട്ടി സാഹിബിന്റെ കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഇന്ത്യാ വിഷനുള്ള ആശംസാ പ്രസംഗം സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നു.വെക്തി ഹത്യക്കും രാഷ്ട്രീയ ജീവിതം നശിപ്പിക്കാനും വളരെ ഗൂഡ തന്ത്രങ്ങൾ മെനഞ്ഞ ചാനൽ എന്ന ദുശ്പേരിന്റെ പാപ ഭാരവും പേറുന്നു ഇന്ത്യാവിഷൻ


 ഇന്ത്യാവിഷൻ ഇന്നലെകൾ മറന്നു അല്ലെങ്കിൽ അണിയറ പ്രവർത്തകർ പ്രവാസി മലയാളികളുടെ വിയർപ്പിന്റെ വില മനസ്സിലാക്കിയില്ല.ഇന്നലെ ഇന്ത്യവിഷൻ ചാനൽ പത്താം വാർഷിക പ്രമോ കാണുമ്പോൾ പറഞ്ഞു --“എന്റെ ഒത്തിരി കാശും ഇതിലുണ്ട്.ഒരു ഉപകാരവുമുണ്ടായില്ല.പാർട്ടിക്ക് പോലും ,മുനീർ സാഹിബ് ആവശ്യപ്പെട്ടത് കൊണ്ട് അന്നു കാശ് കൊടുത്തു.ഈ ചാനൽ കൊണ്ട് മാനക്കേട് തന്നെ,പർദ്ധ വിവാദവും ഐസ്ക്രീം കേസും റൌഫ് അച്ചുദാനന്ദ ബഷീർ കൂട്ടു കെട്ടും നാണകേട് ഉണ്ടാക്കി,ഞാനീ ചാനൽ കാണാറുമില്ല വീട്ടിലും ചാനൽ ലിസ്റ്റിലില്ല ഇന്ത്യാവിഷൻ-ഇന്ത്യാ വിഷനല്ല ഇന്ത്യാവിഷം ആണു” ഇങ്ങനെ അഭിപ്രായപ്പെടുന്നവർ ധാരാളമുണ്ടായിരിക്കാം..ആഘോഷപൂർവ്വം പത്താം വാർഷികം കൊണ്ടാടുമ്പോൾ ഇതോർക്കുന്നത് നന്നായിരിക്കും.

പൊതു സംസാരം:മുസ്ലിം ലീഗ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അത്രയും കാശ് ചാനലിനു വേണ്ടി ഉപയോഗപ്പെടുത്തിയെങ്കിൽ ഒന്നല്ല മൂന്നെണ്ണം ഉണ്ടാക്കാമായിരുന്നു

തുടർ വായനക്ക്

http://udfcyber.blogspot.ae/2011/01/blog-post_31.html

2013, ജൂൺ 25, ചൊവ്വാഴ്ച

പ്രതികരണങ്ങളെ ഭീഷണിപ്പെടുത്തണോ....?

                             സംഭവം തമാശയല്ല! അല്പം കാര്യമാണ് വിഷയം ഹൈദരലി ശിഹാബ് തങ്ങൾ ചന്ദ്രിക വിട്ടത്രെ! ചാനൽ അത്യാവശ്യമാണ് ,കേരളത്തിലെ പോലെ കിട മത്സരം എവിടെയെങ്കിലുമുണ്ടാകുമോ? ചന്ദ്രികയിലാണ് ഈ അടുത്ത കാലത്തായി ചിലർ വട്ടമിട്ട് പറക്കുന്നത്. ഉദ്ദേശം ചോദ്യം ചെയ്യുന്നില്ല.ജനാധിപത്യ രാജ്യമാണല്ലോ നമ്മുടെ ഇന്ത്യ.അഭിപ്രായ സ്വാതന്ത്രം കൊട്ട കണക്കിനു ഉള്ള രാജ്യവും,അത് ബോധ്യമാകുന്നത് പൊളിട്രിക്സ്  ,വികട കവി ,ധിം തരികിട ധോം,നാടകമേ ഉലകം ,ഇവയെല്ലാം ടെലിവിഷനിൽ കാണുമ്പോഴാണ് കൂടുതൽ വെക്തമാകുന്നത് .
                           
പ്രതിഛായ ഉണ്ടാക്കിയ “പ്രതിഛായ“ മാറും മുമ്പേ എറിയാൻ കല്ലുമായി ചാനൽ ഏമാന്മാരും ഒൺലൈൻ എഡിഷനുകളും മിനുറ്റുകൾക്കകം പല പല കഥകളുമായി , “ചന്ദ്രിക” “ഹൈദരലി തങ്ങൾ”  എന്നീ രണ്ട് നാമം കൊടുത്ത് കഥയുണ്ടാക്കാൻ പറഞ്ഞത് പോലെ,പല വിചിത്രമായ കള്ള കഥകളുമായി പലരും ഓൺലൈനിൽ ഹാജർ.മിനുട്ടുകൾക്കകം കള്ള കഥ വെളിച്ചത്ത് കൊണ്ട് വന്നു ചന്ദ്രിക പരിചയണിഞ്ഞു.പക്വമായ മരുപടിയിലൂടെ ചന്ദ്രിക സധൈര്യം മുന്നോട്ട് വന്നു ,സർവ്വ വിധ പിന്തുണയുമായി ഓൺലൈൻ മുസ്ലിം ലീഗ് ചന്ദ്രിക സ്നേഹികളും.                                   

                                  വാർത്തയുടെ അപ്പ കഷ്ണവുമായി പലരേയും സമീപിച്ചു,ചിലർ തുടക്കക്കാർ എന്ന നിലയിൽ ഡീസന്റായി.എടുത്തു ചാടി ഷാജഹാനെ പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ ഈ നുണയുമായി വരാൻ പാടില്ലായിരുന്നു.എത്തിക്സും വാർത്തയിലെ വാസ്തവവും സത്യസന്തതയും പരസ്യത്തിൽ മാത്രമായാൽ വിമർശിക്കപ്പെടേണ്ടവർ വിമർശിക്കപ്പെടേണ്ടി വരും,അതും അഭിപ്രായ സ്വാതന്ത്രത്തിന്റെ ഭാഗമാണ്.ചാനൽ മൈക്കുണ്ടെങ്കിൽ എന്തുമാകാം എന്ന നിലപാട് തിരുത്തപ്പെടേണ്ടതാണ്.അതിൽ ഒരു കേരളീയനും വെത്യസ്തപ്പെടും എന്ന് തോനുന്നില്ല.
                                     

ചിലർ ഈ അടുത്ത കാലത്ത് മറ്റുള്ളവരുടെ നാവടക്കാൻ വല്ലാതെ ശ്രമിക്കുന്നു.പർദ്ധ വിവാദത്തിൽ ചാനൽ ഞെരുങ്ങിയമർന്നു പ്രേക്ഷകരുടെ വിമർശന ശരമേറ്റ്,എഴുന്നിടത്ത് നിന്നു താങ്ങു കൊടുക്കാൻ ഇന്ത്യാവിഷൻ ബഷീർ വന്നു ,വന്നത് മാപ്പു പറയാനും കൂടെ ഭീഷണിയുമായും,പണ്ടൊക്കെ ഇവർ പറയുന്നത് വിഴുങ്ങാൽ പ്രേക്ഷകരെ കിട്ടിയിരുന്നു.സോഷ്യൽ മീഡിയയുടെ വരവോട് കൂടി ആ കളിക്ക് ആളെ കിട്ടാനില്ലാതെയായി .ഉരുളക്ക് ഉപ്പേരി പോലെ പ്രതികരിക്കാനും തുടങ്ങി,ഞങ്ങളാണു രാജാക്കന്മാർ ഞങ്ങളെ കുറിച്ച് ഒരു അക്ഷരം   ഉരുവിട്ടാൽ പണിതരും എന്ന് പറഞ്ഞ് ഉമ്മാക്കി കാണിക്കുന്നവരാണ് പമ്പര വിഡ്ഡികൾ,സൈബർ സെൽ എന്നും കേസ് ,കുന്തം കുടചക്രം എന്നൊക്കെ പറഞ്ഞ് പത്തി താഴ്ത്താൻ കൽ‌പ്പിക്കുന്നവർ ഓർക്കണം എല്ലാവരും ഈ ലോകത്താണ് ജീവിക്കുന്നതെന്ന്.
                                        ഉശരുള്ള ആൺകുട്ടികൽ ഫെസ് ബുക്കിലുമുണ്ട്,രാഷ്ട്രീയമറിയാവുന്നവരും അഭ്യസ്ത്യവിദ്യരും ! വാർത്താ മത്സര ഓട്ടപ്പാച്ചിലിനിടയിൽ  കിട്ടിയ കഷ്ണം കൊണ്ടോടിയപ്പോൾ മിനിമം മര്യാദപോലും കാണിക്കാമായിരുന്നു അതുഅം അന്വേഷണാത്മക റിപ്പൊർട്ടിംഗിന്റെ ഭാഗമാണ്.മുസ്ലിം ലീഗിനെ ഒന്നു പിച്ചിയാൽ ശബ്ദങ്ങളുണ്ടാകുമെന്നത് ഇന്നലെ ഒർമിച്ചെടുത്ത ദിവാസ്വപ്നമല്ല.കൂട്ടമായി പ്രതിരോധിക്കാൻ ആൺകുട്ടികളെത്തിയപ്പോൾ പിടിച്ച് നിൽക്കാൻ കേസ് പറഞ്ഞ് വായയടപ്പിക്കുന്നു അതും ബഷീർ വള്ളിക്കുന്നിന്റെ ബ്ലോഗിലെ വാകുകൾ കൊണ്ട് പോയി പേസ്റ്റിയതിന്.സഹിഷ്ണുത എല്ലാവർക്കുമാകാം.
                                             
ചിലർക്കുമെന്തുമാകാം “ചന്ദ്രിക”ക്ക് പറ്റില്ല എന്നൊരു വാശി പ്രതിഛായയിലൂടെ ചിലരുടെ തനി നിറം പുറത്ത് കാണിച്ചൂ.ഞങ്ങൾ എന്തുവേണമെങ്കിലും പറയും അതിനു തിരുത്തോ വിമർശനമോ പാടില്ല എന്നത് എവിടുത്തെ തത്വം? നല്ലത് പറഞ്ഞാൽ കമന്റ് നില നിർത്തുക ഇഷ്ടപ്പെടാത്തതാണെങ്കിൽ ഡിലീറ്റി മാളത്തിലൊളിക്കുക പല ചാനൽ ഓൺലൈൻ എഡിഷന്റേയും വിശാല മനസ്കത ഇതാണ്. 
അധിക വായനക്ക്:-
വ്യാജന്‍ വീണ്ടും; ചാനലുകള്‍ ഹൈദരലി തങ്ങളെ ചന്ദ്രികയില്‍ നിന്നു മാറ്റി
ചന്ദ്രിക പദവി: വാര്‍ത്ത നല്‍കുന്നതിനു മുമ്പ് സത്യാവസ്ഥ അന്വേഷിച്ചില്ല: തങ്ങള്‍
നനഞ്ഞ ഇടം കുഴിക്കലല്ല മാധ്യമപ്രവര്‍ത്തനം
ഷാജഹാന് അടുപ്പിലും ആവാമെന്നോ ?

http://www.vallikkunnu.com2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

കക്കൂസ് സാഹിത്യം ?

    സാഹിത്യം അങ്ങിനെയാ,പല തരത്തിലുണ്ട്,അതിലൊരു തരമാണ് ഈ പറയപ്പെടുന്ന “കക്കൂസ് സാഹിത്യവും”  പറയുമ്പോഴേക്കും ആരും മൂക്കു പൊത്തണ്ട.പതിയെ പതിയെ പൊത്താം.മലയാളികൾ വലിയ സാഹിത്യക്കാരാ......അതിലുപരി നല്ല ആസ്വാദകരും! ദിനം പ്രതി ആഴ്ചപതിപ്പുകളും മാസികകളും പെറ്റ് പെരുകുന്നു.കേരളത്തിലെ ജന സംഖ്യകൾപ്പുറം ദിനപത്ര വരിക്കാരും. 

               
               നമ്മൾ പലരും യാത്രാ പ്രിയരാണല്ലൊ,ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളിയെ കാണാമെന്നത് ഒരു പൊതു തത്വമാണല്ലോ.കഥയല്ലയിത് മിഥ്യയുമല്ല സത്യമാണ്.നാം പലരും കണ്ടിട്ടും കാണാതെ പോകുന്നു. കണ്ടാലും പെട്ടെന്ന് തല തിരിക്കുന്നു.രണ്ടാളുകൾ ഒന്നിച്ച് വായിച്ചാലോ കണ്ടാലോ ലജ്ജ കൊണ്ട് തല താഴ്ത്തുന്നു.

               
  ട്രെയ്നിലെ ബാത്ത് റൂമുകളിലും ഹോട്ടൽ ബാത്ത് റൂമുകളിലും പൊതു മൂത്ര പ്പുരകളിലും പൊതു സ്ഥലങ്ങളിലും അതും പോരാത്തതിനു ലിഫ്റ്റിലും മറ്റും എഴുതി മലയാളത്തിന്റെ തനിമയും എളിമയും സൌന്ദര്യവും നഷ്ടപ്പെടുത്തുന്ന രീതിയിൽ മാന്യമല്ലാത്ത രീതിയിൽ സംസ്കാര ശൂന്യമായ വായിക്കാൻ അറപ്പ് തൊനുന്ന നോക്കുവാൻ കണ്ണ് സമ്മതിക്കാത്തത്ര രൂപത്തിലും വാക്കുകളിലും വിവരണത്തിലുമായി മലയാളമറിയുന്ന മലയാള മക്കളുടെ ചെയ്തികൾ എത്ര നീചം .സഭ്യതകൾക്കുമപ്പുറം കേരള നാട്ടിൽ മാത്രമല്ല ഗൾഫ് നാടുകളിൽ പോലും ഇത്തരത്തിലുള്ള കാഴ്ചകൾ നമുക്ക് കാണാൻ കഴിയും.. വലരെ അധികം വിദ്യാസമ്പന്നരുള്ള മലയാളികൽക്കിടയിൽ ഇങ്ങനെ വിളമ്പി വെക്കുന്നവരേയും നാമെന്ത് വിളിക്കണം ? ഒരു മാറ്റം എന്ന് പ്രതീക്ഷിക്കാം...?