ചരിത്രത്തില്‍ മായാത്ത അടയാളപ്പെടുത്തലായി മഹാനായ ഈ നേതാവിന്റെ ജീവിതം...
1936 - 2009
ആലസ്യതിലാണ്ടാപ്പോഴെല്ലാം ഉണര്‍ത്തു പാട്ടായി ആ ശബ്ദം...
ഭീതിയിലാണ്ടാപ്പോഴെല്ലാം ധൈര്യം നല്കിയ നായകന്...
ആക്രമിക്കപെട്ടപ്പോഴെല്ലാം വാക്കുകൾകൊണ്ട് പ്രധിരോധിച്ച പടനായകന്...
അവകാശ ബോധം അനിവാര്യതയായ് ഉണര്‍ത്തിയ കര്‍മയോഗി... അവസാന നിമിഷം വരെ പോരാടണമെന്ന് ഓര്‍മപ്പെടുത്തി, ജീവതത്തില്‍ അന്വര്ത്വമാക്കിയ സൂക്ഷ്മശാലി...
കണ്ണുനീരില്‍ മുങ്ങുന്ന ഓര്‍മകളില്‍ ഒളിമങ്ങാതെ പുഞ്ചിരി തൂകുന്ന മുഖം...
അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഖ ദ്രിഷ്ടിയുള്ള ഒരു മഹാൻ അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരം പേർക്കു സ്വാന്തനം ആയിരുന്നു ആശ്വാസം ആയിരുന്നു ആ ഹരിത ശോഭ മാഞ്ഞു പോയിട്ട് ഒരു വർഷം തികയുന്നു .വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും പ്രകീർത്തിച്ചാലും പറഞ്ഞാലും തീരാത്ത വെക്തി പ്രഭാവം ,മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച തുല്യതയില്ലാത്ത നേതാവ് ........അതെ നമ്മുടെ “പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ”അല്ലഹുവിന്റെ അനുഗ്രഹം സദാ സമയം അവരുടെ മേല്‍ വര്‍ഷിക്കട്ടെ
ആരും തന്നെ മഹാന്മാരായി ജനിക്കുന്നില്ല.വെക്തികളെ മഹാന്മാരാക്കുന്നത് തന്നിലെ പ്രവർത്തികളാണ്.ഒരു സമുദായം കണ്ണീരിലായ ദിനം അവരുടെ കണ്ണീരൊപ്പാനും അതിനോടൊപ്പം തന്നെ വൈകാരിക സ്വഭാവം പ്രകടമാക്കാതെ ദു:ഖങ്ങളെ പ്രാർതനകൊണ്ട് നേരിടാൻ പറഞ്ഞുതന്ന തിരു നബിയുടെ വചനങ്ങളെ വീണ്ടും ഓർമപ്പെടുത്തി സമൂഹത്തിൽ സമാധാനത്തിനു വേണ്ടി നിലകൊണ്ട ചരിത്രം അദ്ദേഹത്തെ ഓർക്കുമ്പോൾ ഏവരുടെ മനസ്സിലും ഓടിയെത്തുന്ന ഒരു കാര്യം....
ചില വെക്തിത്വങ്ങൾ അങ്ങനെയാ നമുക്ക് പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല.നമ്മിൽ നിന്നു മറഞ്ഞു പോയാലും എവിടെയോ ജീവിച്ചിരിക്കുന്നത് പോലെ ........എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് ഓർമചിത്രങ്ങൾ മിന്നിമറയും,രാഷ്റ്റ്രീയം എന്തെന്നറിയാത്ത രാഷ്റ്റ്രീയക്കാരും മതം എന്തെന്നറിയാത്ത മതവാതികളും പെരുകിയിരിക്കുന്ന കേരളക്കരയിൽ ഏവർക്കും ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നു കാണിച്ചുകൊടുത്ത നിഷ്കളങ്കതയും സൌമ്മ്യതയും നിറഞ്ഞ ഒരു വെക്തി. എപ്പോഴും നെറുപുഞ്ചിരിയുമായി ക്ഷേമാന്ന്വേഷണങ്ങൾ ചോദിച്ചറിഞ്ഞു സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ മഹാൻ ,തീർപ്പുകൽപ്പിക്കുന്ന ഒരു പ്രശ്ന പരിഹാരത്തിന്റെ കോടതി സർവർക്കും സ്വീകാര്യം. മഹല്ലു പ്രശ്നം അതിർത്തിപ്രശനം ,വിവാഹം,സധാരണകാരനെ ബാധിക്കുന്ന അനേകായിരം പ്രശ്നങ്ങൾ മുതൽ രാഷ്റ്റ്രീയ ചർച്ചകൾക്കും പാണക്കാട് വേദിയായിരുന്ന്.
രാജ്യം ശിഹാബ് തങ്ങളുടെ പേരിൽ സ്റ്റാമ്പ് ഇറക്കി ആദരിച്ചപ്പോൾ
അദ്ദേഹം എടുത്ത നിലപാടുകൾ ഒന്നും തിരുത്തേണ്ടി വന്നിട്ടില്ല.രാഷ്ട്രീയ കോളിളക്കം ഉണ്ടാകുമ്പോൾ ഉലയാതെ മുന്നോട്ട് കുതിപ്പിച്ച കപ്പിത്താൻ,വിദ്യാഭ്യാസ സ്താപനങ്ങൾ ,പത്ര ഓഫീസുകൾ ,പള്ളികൾ ,കച്ചവട സ്ത്പനങ്ങൾ എന്നിങ്ങനെ എല്ലാവരുടെയും ആഗ്രഹം ശിഹാബ് തങ്ങൾ ഉദ്ഖാടനം ചെയ്യണം എന്ന ഒറ്റ നിർബന്ധം.300 ൽ അധികം പള്ളികളുടെ ഖാളി ,തങ്ങൾ പറഞ്ഞാൽ അനുസരിക്കുന്ന ഒരു ജന സമൂഹം നമുക്കറിയാവുന്നതുപോലെ വെള്ളപട്ടാളക്കാരോട് പോരാടി ജയിലിടച്ച പാണക്കാട് പൂക്കോയ തങ്ങൾ മുതൽ ആ പാരമ്പര്യം ഇന്നും തുടരുന്നു ആ വാതിലുകൾ കൊട്ടിയടക്കപ്പെടാറില്ല പൊതുജനങ്ങൾക്കായി ഇന്നും തുറന്നു കിടക്കുന്നു നിലക്കാത്ത ജനപ്രവാഹം കടലുണ്ടിപ്പുഴ പ്പോലെ നീരുറവ വറ്റാത്ത ജനപ്രവാഹം ജാതി മത വെത്യാസമില്ലാതെ മനുഷ്യരെല്ലാം ഒന്നാണ് എന്ന സ്നേഹ സന്ദേശവുമായി.............കൊടപ്പനക്കൽ തറവാട്!
ഒരു പഴയ കാല ഗ്രൂപ് ഫോട്ടോ
കേരള രാഷ്റ്റ്രീയത്തിലെ ചാണക്യന്മാർ ഒത്തുകൂടിയപ്പോൾ
തങ്ങളും വിരേന്ദ്ര കുമാറും
http://malappurathukaaran.blogspot.in/ |
http://malappurathukaaran.blogspot.in/ |
മലബാറിന്റെ സുൽത്താനെ കാണാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം അസ് ഹറുദ്ധീൻ പാണക്കാട് കൊടപ്പനക്കലിൽ എത്തിയപ്പോൾ
http://malappurathukaaran.blogspot.in/ |
ഒരു സാധാരണക്കാരനിലും സാധാരണക്കാരൻ.പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ
അങ്ങാടിപ്പുറത്തെ തളിക്ഷേത്ര മുറ്റത്ത് ശിഹാബ് തങ്ങളും കുഞ്ഞാലികുട്ടിയും.സാമൂഹ്യ ദ്രോഹികൾ അമ്പല വാതിൽ കത്തിച്ച്പ്പോൾ ആദ്യം ഓടിയെത്തിയത് ശിഹാബ് തങ്ങളായിരുന്നു.
http://malappurathukaaran.blogspot.in/ |
ശിഹാബ് തങ്ങളെ ആദരിക്കൽ ചടങ്ങ്
മുൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആയ സി ച്ചു മുഹമ്മദ് കോയക്കൊപ്പം ശിഹാബ് തങ്ങൾ
രാജീവ് ഗാന്ധിയും ഇബ്രാഹീം സുലൈമാൻ സേട്ടും ബേബിജോണും തങ്ങളും
ഗുലാം നബി ആസാദും തങ്ങളും
പി സി തോമസ് പാണക്കാട് എതിയപ്പോൾ
ജി യം ബനാത്ത് വാല സാഹിബിനൊപ്പം
സമദാനിയും തങ്ങളും
തങ്ങളുടെ പാണ്ടിക്കടവത്ത് കുഞ്ഞാപ്പ
ബാബരിമസ്ജിദ് വർഗീയവാതികൾ പൊളിക്കപെട്ടപ്പോൾ തങ്ങൾ സമാധാനത്തിനു ആഹ്വാനം ചെയ്തു .ഒരു അമ്പലത്തിന്റെ വാതിലുകൾ പോലും കേടുപാടുകൾ വരാതെ നോക്കണം മുസ്ലിം ചെറുപ്പക്കാർ അമ്പലങ്ങൾക്കു കാവൽ നിൽക്കണം എന്നു പറഞ്ഞപ്പോൾ കേരള മുസ്ലിംകൾ പാണക്കാട് തങ്ങളുടെ സമാധാനത്തിന്റെ താരാട്ട്പാട്ട് കേട്ട് ഉറങ്ങുകയല്ല വേണ്ടതു എന്നു പറഞ്ഞു ശിഹാബ് തങ്ങളേയും അദ്ദേഹം നേത്രുത്തം നൽകിയിരുന്ന മുസ്ലിം ലീഗ് പ്രസ്താനത്തെ അന്നും ഇന്നും എതിത്ത് കേരളമണ്ണിൽ തീവ്രവാതത്തിന്റെ വിത്തുപാകിയ മദനിയും തങ്ങളും കണ്ടുമുട്ടിയപ്പോൾ
എ പി ജെ അബ്ദുൾ കലാമും തങ്ങളും സൌഹ്ര്ത സംഭാഷണത്തിൽ
മുസ്ലിം സമുദായത്തിന്റെ ഐക്യം എന്നത് ശിഹാബ് തങ്ങളുടെ ഒരു സ്വപനമായിരുന്നു എ പി തങ്ങളുടെ കൂടെ
സോണിയാ ഗാന്ധിക്കൊപ്പം തങ്ങളും
ലീഗ് പ്രവർത്തക സമിതിയിലെ ഒരു സ്തിരം കാഴ്ച.പ്രാർതനക്ക് നേത്രുത്വം കൊടുക്കുന്നു
രമേശ് ചെന്നിത്തല തങ്ങളെ സന്ദർശിച്ചു സംഭാഷണത്തിൽ
ഗൌരി അമ്മയും തങ്ങളും
ശ്രീനി വാസനും,തങ്ങളും, പി കെ വാര്യരും കോട്ടക്കലിൽ ഒരു വേദിയിൽ
കാസർഗോഡ്കാർക്ക് അങ്ങനെയാ .....എല്ലാത്തിനും തങ്ങൾ വരണം ഉദ്ഖാടനത്തിനും കല്യാണ വിരുന്നു സൽകാരത്തിനും പള്ളി പരിപാടികൾക്കും ജ്വല്ലറി ഉദ്ഖാടനത്തിൽ നിന്നും
തങ്ങളുടെ ആശീർവാദത്തിനായി ആന്റണി പാണകാട്ട് എത്തിയപ്പോൾ
ആന്റണി മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നും വിജയിച്ചു നിയമസഭയിൽ എത്തിയിരുന്നു
രമേശ് ചെഞ്ഞിത്തലയും ഉമ്മൻ ചാണ്ടിയും കുഞ്ഞാലികുട്ടിയും പാണക്കാട്ട്
യം കെ രാഖവ്നും ഇ ടി മുഹമ്മദ് ബഷീറും തെരഞ്ഞെടുപ്പിനു മുമ്പ് അനുഗ്രഹത്തിനായ് തങ്ങളുടെ കൂടെ
മലപ്പുറത്തിന്റെ മനസ്സുപോലെ സുന്ദരമായ കോട്ടക്കുന്നിൽ ഒരു സായാഹ്നം
കോരിത്തരിപ്പിക്കുന്ന പ്രസംഗം ഇല്ലാതെ അട്ടഹാസത്തിന്റെ ആരവമില്ലാതെ പതിഞ്ഞ ശബ്ദത്തിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യുന്നു ഏവരും നിശബ്ദമാകുന്ന ആ ചുരുങ്ങിയ വാക്കുകൾ കേൾക്കാൻ......
തങ്ങളുടെ പ്രിയപെട്ട സി എചി ന്റെ മകൻ മുനീറിനൊപ്പം
മകൻ ബഷീറലി ശിഹാബ് തങ്ങൾ കൂടെ............
പാണക്കാട് എത്തിയ ഒരു കൈകുഞ്ഞിനെ കളിപ്പിക്കുന്നു.
പാണക്കാട് നിന്നും ഒരു കാഴ്ച
അവസാനമായി പ്രിയ നേതാവിനെ ഒരു നോക്ക് കാണുവാൻമലപ്പുറം ഉൾകൊള്ളാവാനാകാത്ത ജന സാഗരംഅന്ന് പാണക്കാട് പതിവിലും കൂടുതൽ ആളുകൾ അന്ന് പരാതിപറയാനായിരുന്നില്ല,പരിഭവം അറിയിക്കാനുമായിരുന്നില്ല,രാഷ്ട്രീയ ചർച്ചകൾക്കും വേദിയായില്ല.ഏവർക്കും മനസ്സിൽ എല്ലാം നഷ്ടപെട്ടുപോലെ ഒരു അവസ്ത .വിങ്ങി പൊട്ടുന്ന ഹ്ര്തയവുമായി ലോകത്തിന്റെ കണ്ണും കാതും മലപ്പുറത്തെ കൊച്ചു ഗ്രാമമായ പാണകാട്ട്.മത സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്തെ ജന നേതാക്കന്മാർ എല്ലാം പാണക്കാട്ടേക്കുള്ള ഒഴുക്ക്.........നേത്രുത്ത കഴിവും അവകാശ സംരക്ഷണ ബോധവും നേടാൻ പ്രാപ്തരാക്കിയ ജനകൂട്ടത്തെ സ്രിഷ്ടിച്ചെടുക്കാൻ ശിഹാബ് തങ്ങളുടെ നേത്ര്ത്വത്തിനു കഴിഞ്ഞു .
വിങ്ങുന്ന മനസ്സുമായി ജന സാഗരം,സങ്കട കടൽ തീർത്തപ്പോൾ
സങ്കടം താങ്ങാനാകാതെ!!!!കുട്ടിക്കാലം മുതലുള്ള ബന്ധമാണു പി കെ കുഞ്ഞാലികുട്ടിക്ക് പാണക്കാട് കുടുംബത്തോട് .അത് പാരമ്പര്യമായി തുടർന്ന് പോരുന്നതും ,വളർത്തിയതും പടിപ്പിച്ചതും ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങൾ .എല്ലാവർക്കും തോനുന്ന ഒരേ ഒരു കാര്യം തങ്ങൾക്കു ഏറ്റവും കൂടുതൽ അടുപ്പം എന്നോടാണു എന്ന്.തങ്ങൾ എല്ലാവരേയും ഒരേ പോലെ സ്നേഹിച്ചു.ഒരേ പോലെ ഇഷ്ടപെട്ടു പണക്കാരനേയും പാമരനേയും.എല്ലാവരും തങ്ങളുടെ കണ്ണിൽ തുല്യം.ഇ അഹമ്മദ് പൊട്ടിക്കരയുന്നു.തന്റെ നേതാവിന്റെ വിയോഗം സഹിക്കാവുന്നതിലും അപ്പുറം.ഇ അഹമ്മദിനു കേരളത്തിൽ എത്തിയാൽ ആദ്യം പോകുക പാണക്കാട് ആണു.തന്റെ പ്രിയ നേതാവിനെ കാണുവാൻ .
ഇവരെല്ലാം ഒരു സ്തിരം സാനിധ്യം ,മതസൌഹാർദ കൂട്ടായ്മയുടെ നേത്ര ത്വം തങ്ങളിലായിരുന്നുഅദ്ദേഹത്തിന്റെ ഒരോ വാക്കും പക്വത നിറഞ്ഞതായിരുന്നു.ഗുലാം നബി ആസാദും അബ്ദുസ്സമദ് സമദാനിയും ഇ അഹമ്മദും നമസ്കരിക്കുന്നുയു ഡി എഫിലെ നിർണായക തീരുമാനങ്ങളിലും തങ്ങളുടെ അഭിപ്രായത്തിനും നല്ല ഒരു സ്താനമുണ്ടായിരുന്നുതർക്ക വിശയങ്ങളിൽ തങ്ങളിലായിരുന്നു അവസാന വിധി പറയൽ.അത് എല്ലാവർക്കും സ്വീകാര്യവുംഎ പി അബൂബക്കർ മുസ്ലാർ തങ്ങൾക്ക് വേണ്ടി പ്രാർതിക്കുന്നുഉമ്മൻ ചാണ്ടിയും കെയം മാണിയും ദുഖം താങ്ങാനാകാതെ വിതുമ്പുന്നുസ്നേഹത്തിന്റെ ആ വലിയ പച്ച മരത്തണലിൽ ജീവിക്കുമ്പോൾ ഒരു ആശ്വാസമായിരുന്നു അതൊരു അനുഗ്രഹവും ആയിരുന്നു .പലപ്പോഴും പത്ര മാധ്യമങ്ങൾ ചാനലുകൾ എന്നിവ ലീഗ് യോഗങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പല പൊട്ടിത്തെറികളും ഉണ്ടാകാം എന്ന പ്രതീക്ഷിക്കുമ്പോൾ അത് വളരെ സമാധാനമായി യോഗം കഴിയും പലപ്പോഴും അവസാന വാക്കായി തങ്ങളുടെ പ്രഖ്യാപനമാകും നമ്മൾ പലപ്പോഴും കേട്ടത്.രാജ്യം ഔദ്യ്യൊഗിക ബഹുമതികളോട് കൂടിയുള്ള വിട നൽകുന്നുഅവസാനമായി 3 പിടി മണ്ണ്മരണ ശേഷം ഉള്ള കാഴ്ചകൾതങ്ങൾ ഉപയോഗിച്ചിരുന്ന കസേരയും മേശയും.കെ ജെ യേശുദാസ് പാണക്കാട് വീട് സന്ദർശിച്ചപ്പോൾവിടവുകൾ നികത്താൻ പറ്റുന്നതല്ല ഓർകൾക്കു മരണവും ഇല്ല.ജന നേതാക്കന്മാർക്ക് മരണവും ഇല്ല.ഓർമകൾ മരിക്കാതിരികട്ടെ!!!!!!!!!!!രാഷ്ട്രീയ ജാതി മത ഭേതമന്ന്യേ ലീഗ് സംഖടന ശക്തമായ ഒരു റിലീഫ് സെൽ രൂപീകരിച്ചിരിക്കുന്നു.“ശിഹാബ് തങ്ങൾ റിലീഫ് സെൽ” കോടി കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു ഒരു വർഷം കൊണ്ട് ഒരു പാട് പാവപെട്ടവർക്കും താങ്ങും തണലായുമായി ഈ സെൽ.ഗൾഫ് മലയാളികളുടെയും മറ്റും സഹായ സഹകരണങ്ങൾ കൊണ്ട്.കോഴിക്കോട് ആരംഭിച്ച ശിഹാബ് തങ്ങൾ മെമ്മോറിയൽ ഡയാലിസിസ് സെന്റർ
മുന്നോട്ടുള്ള കുതിപ്പിൽ ശക്തിപകരാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേത്ര് ത്വം.....................
- പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രമുഖർ അനുസ്മരിക്കുന്നു.
സോണിയാ ഗാന്ധിഇ കെ നായനാർകെ കരുണാകരൻഎ കെ ആന്റണിപി കെ വാസുദേവൻ നായർയം പി വിരേന്ദ്രകുമാർസി കെ പത്മനാഭൻപി കെ നാരായണ പണിക്കർഡൊ കെ കെ രാഹുലൻജസ്റ്റിസ് വി ആർ ക്ര്ഷ്ണയ്യർമേഴ്സി രവിമമ്മൂട്ടിമോഹൻലാൽറസൂൽ പൂക്കുട്ടിഇവിടെ ക്ലിക്കാം...........................>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>മത്ര്ഭൂമി തങ്ങൾ അനുസ്മരണ പതിപ്പ്
- സമദാനിയുടെ തങ്ങൾ അനുസ്മരണം
- തങ്ങൾ മനോരമയുടെ നേരേ ചൊവ്വയിൽ
- തങ്ങൾ ഏഷ്യാനെറ്റിലെ ഓൺ റെക്കോർഡിൽ
- കൈരളിയിലെ ബ്രിട്ട്ാസിനൊപ്പം
- നടൻ സിദ്ധീക്കിനൊപ്പം ശിഹാബ് തങ്ങൾ
- പാണക്കാട്ട് മമ്മൂട്ടി
നാട് എരിയുമ്പോൾ ,കുടിപ്പകയും വർഗീയതയും കത്തിപ്പടരുമ്പോൾ ഞങ്ങൾ കൊതിക്കുന്നു : അങ്ങയുടെ ശാന്തി വചനങ്ങൾ ,,,,,,,,,,,,,,,,,,,നിലാവെളിച്ചമായി പരന്നൊഴുകിയ പുഞ്ചിരി ..................കുളിരായി പെയ്തിറങ്ങിയ പ്രാർതന .............അർതഗർഭമായ മൌനം...................
മുഹമ്മദ് ഷമീർ. പെരിന്തൽമണ്ണ
ആദ്യം എന്റെ കമന്റ് തന്നെ ആകട്ടെ...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.... തങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര......
ഇനി കുറച്ച് എഴുതാന്‍ ശ്രമിക്കുക.....
ഭാവുകങ്ങള്‍.....
അഭിപ്രായത്തിനു നന്ദി
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ഷമീര്‍..
മറുപടിഇല്ലാതാക്കൂസന്മനസ്സുകളുടെ മനസ്സില്‍ നിന്നും ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളായി എന്നും പാണക്കാട് തങ്ങള്‍ നമ്മളിലൂടെ ജീവിക്കും
ജയ് ഹിന്ദ്
നന്ദി,ശിവേട്ടാ
മറുപടിഇല്ലാതാക്കൂGood....
മറുപടിഇല്ലാതാക്കൂam also joining ur sadness
മറുപടിഇല്ലാതാക്കൂwasnt he a paki sympathizer? just asking.
മറുപടിഇല്ലാതാക്കൂsankadem thonni kandappol
മറുപടിഇല്ലാതാക്കൂDear shameer mhd .ഇന്നാണ് ഈ സൈറ്റ് ഞാന്‍ കാണുന്നത്.വളരെയധികം ഇഷ്ടപ്പെട്ടു.തങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ എടുക്കട്ടെ.തങ്ങളെ കുറിച്ചുള്ള അനുസ്മരണങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി ഞാന്‍ ഒരു സൈറ്റ് നിര്‍മിച്ചിട്ടുണ്ട്.കാണുമല്ലോ www.shihabthangal.in
മറുപടിഇല്ലാതാക്കൂഈ ബ്ലോഗിൽ വന്നു അഭിപ്രായം പറഞ്ഞതിനു നന്ദി.ഫോട്ടോസ് എടുത്തോളൂ...നിങ്ങളുടെ സൈറ്റ് നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂആശംസകള്
അസ്സലാമു അലൈക്കും ,കാലഘട്ടത്തിനു അനുസരിച്ച് തങ്ങളെ ലോകത്തിന്നു മുന്നില്‍ വിവരിച്ച ഈ തേജസിന് അഭിനന്തനങ്ങള് .
മറുപടിഇല്ലാതാക്കൂഇനിഴും കൂടുതല്‍ മികവുകള്‍ പുറത്തു കൊണ്ടുവരുവാന്‍ കഴിയട്ടെ ആമീന്‍ .shihabudheen. mananganad .majlis l.p.s
പ്രതീക്ഷിച്ചതിലും ഗംഭീരം...............KEEP WRITTING
മറുപടിഇല്ലാതാക്കൂനന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂആശംസകള്
നന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂആശംസകള്
ശിഹാബ് തങ്ങള്‍ - എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത പുണ്യാത്മാവ്..
മറുപടിഇല്ലാതാക്കൂഈ ലോകത്ത് ലഭിച്ചതിലേറെ ആദരവും പരിഗണനയും പരലോകത്ത് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
(ചിത്രങ്ങള്‍ ഒരുക്കിയതിന് അഭിനന്ദനങ്ങള്‍..)
നന്നായിട്ടുണ്ട്...........വളരെ അധികം നന്നിയുണ്ട്.........ഇത്രയും കാര്യങ്ങള്‍ ഒരുമിപ്പിച്ചു തന്നതിന്
മറുപടിഇല്ലാതാക്കൂالحمد لله......
മറുപടിഇല്ലാതാക്കൂEthrayum Ezhuthaan Kazhinjathil Nanni Parayunnu Adhyamaayi.....
Enthinum Evideyum Eppoozhum Undaavum Thangal Janangaludey Manassukalill.. Athil Samshayamilla...
Great man in Kerala politics, Though hes not with us his teachings will stay with us forever.
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂഇന്ത്യക്ക് സ്വോത ദ്രം ലഭിച്ച 1947 ഒഗസ്റ്റ്റ് 15
മുസ്ലിംകള്ക്ക് വളരെ പ്രധാനപെട്ട ദിവസമായിരുന്നു :
കാരണം ആധിവസം ;
റമദാന് മാസമായിരുന്നു
പോര" ലൈലത്തുല്‍ ഖദര്‍ ഇറങ്ങാന്‍ സാദ്യധ ഏറെയുള്ള 27 )മ് രാവായിരുന്നു"
മാത്രമല്ല" അന്ന് ഒരു വെള്ളിയായ്ച്ച ആയിരുന്നു"
സഹോദരാ പ്രാര്‍ത്തിക്കുക" ആ മഹാത്മാവിനു വേണ്ട്ടി"
പടച്ചവന് അവരെയും നമ്മെയും
അവന്റെ ജന്നാത്തുല്‍ ഫിര്ദൌസില് ഒരുമിച്ച് കൂട്ടട്ടെ" ആമീന്‍
ഇത് പോലുള്ള നല്ലനല്ല കാര്യങ്ങള്‍ ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചു കൊടുക്കാന്‍ റബ്ബ് ദീര്ഗആയുസ നല്കട്ടെ ആമീന്‍
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്..............................................
മറുപടിഇല്ലാതാക്കൂصلاله ألا محمد صلاله أليهيفسلم...................
മറുപടിഇല്ലാതാക്കൂഎന്റെ ഒരു എളിയ ശ്രമം .ഇത് പരിപൂർണമല്ല എന്നറിയാം.എന്നാലും അഭിനന്ദനങ്ങൾക്ക് നന്ദി
മറുപടിഇല്ലാതാക്കൂഇനിയും ഇതുപോലെ ഉള്ള കാര്യങ്ങള്‍ ചെയ്യാനു നാഥന് തുണക്കട്ടെ
മറുപടിഇല്ലാതാക്കൂGOOD
അഭിനന്ദനം ഉപകാരപ്രദം തങ്ങളെ കുറിച്ച് ഒരു പാട് വായിച്ചു കേട്ടരിഞ്ചു എന്നാലും മതി വരില്ല വീഡും വീഡും അറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഒരു മുതല്‍കൂട്ടാണ് നിങ്ങളുടെ ഈ ശ്രമം നാഥന് തുനക്കട്ടെ ആമീന്‍
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂആദ്യം ഷമീര്‍ നിങ്ങളുടെ കഴിവുകളെ അഭിനന്തിക്കുന്നു .നിങ്ങളുടെ ഈ കണ്ടത്തലുകള്‍ തീര്‍ച്ചയായും പുതിയ തലമുറയ്ക്ക് ഗുണം ചെയ്യും ..ഓരോര്‍ത്തര്‍ക്കും അള്ളാഹു ഓരോ കഴിവുകള്‍ കൊടുത്തിട്ടുണ്ടാകും .അത് ഗുണകരമായി ഉപയോഗിക്കുമ്പോള്‍ ആണ് അതിന്റെ മഹത്വം ഉണ്ടാകുന്നത് ..ഞങ്ങള്‍ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു ..ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂgood എത്ര അഭിനതിച്ചാലും മതിയാവില്ല എന്നാലും എന്റെ ചെറിയ അഭിനത്തനങ്ങള്‍
മറുപടിഇല്ലാതാക്കൂഅള്ളാഹു നിന്റെ പ്രവര്‍ത്തനങ്ങളെ സ്വീകരിക്കട്ടെ ആമീന്‍
മറുപടിഇല്ലാതാക്കൂനിന്നെ എങ്ങിനെ അഭിനന്ദിക്കണമെന്ന് എനിക്കറിയില്ല.
ഞാനറിയാതെ എന്റെ കണ്ണ് നിറയുന്നു.
എല്ലാ വിത ആശംസകളും നേരുന്നു
തങ്ങളെ പോലെയുള്ള രാഷ്ട്രീയ നേതാക്കാൾ ഇന്ന് ലീഗിലും ഇല്ല , കേരള രാഷ്ട്രീയത്തിലും ഇല്ല . നല്ല ഒരു കുറിപ്പ് വളരെ നന്നായി എഴുതിയിരിക്കുന്നു . ഫോട്ടോകൾ ചേർത്തതും നന്നായി തോന്നി .. അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക ,, എല്ലാ വിധ ആശംസകളും നേരുന്നു ..
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട ഷമീര്‍ വളരെ വളരെ നന്ദി അള്ളാഹു സ്വീകരിക്കട്ടെ എല്ലാഭാവുകങ്ങളും നേരുന്നു.
മറുപടിഇല്ലാതാക്കൂപ്രീയ സുഹുര്തെ
മറുപടിഇല്ലാതാക്കൂമുത്തു ശിഹാബ് തങ്ങളെ കുറിച്ചുള്ള താങ്കളുടെ ഈ പോസ്റ്റ്. ....തങ്ങളോടു താങ്കള്‍ക്കുള്ള സ്നേഹം വിളിച്ചു പറയുന്നു... താങ്കളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു..
അല്ലാഹു അനുഗ്രഹിക്കട്ടെ
യാ സയ്യിദ് രേ ഞങ്ങള്‍ കരുതിയത് അങ്ങ് ഞങ്ങളുടെ മാത്രം നേതാവായിരുന്നു എന്നാണ്.അങ്ങയുടെ മരണ ശേഷം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു അല്ല അങ്ങ് ഞങ്ങളുടേത് മാത്രമല്ല അങ്ങ് ഈ രാജ്യത്തിലെ എല്ലാജന വിഭാഗത്തിന്റെയും നേതാവായിരുന്നു എന്ന് അവരുടെ അങ്ങേയോടുള്ള സ്നേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു .
മറുപടിഇല്ലാതാക്കൂകണ്ടിട്ടില്ല തങ്ങളെ പോലെ ഒരു നേതാവിനെ
മറുപടിഇല്ലാതാക്കൂgood article. outstanding presentation. really appreciated.
മറുപടിഇല്ലാതാക്കൂഅവസരോചിതമായ ഓര്‍മ്മ കുറിപ്പ് ,, നന്നായിരിക്കുന്നു .
മറുപടിഇല്ലാതാക്കൂ