2013, ജൂലൈ 15, തിങ്കളാഴ്‌ച

ഇന്ത്യാവിഷന്റെ ഇന്നെലകൾ

  24 മണിക്കൂറും ന്യൂസ് എന്ന പുതുമയിൽ മലയാളക്കരയിൽ ആദ്യം അവതരിപ്പിച്ച ചാനൽ “ഇന്ത്യാ വിഷൻ”ആണെന്നതിൽ ആർക്കും തർക്കമില്ല.ഈ ഒരു ആശയം മനസ്സിൽ കൊണ്ട് നടക്കുകയും ആ സ്വപ്നം പൂർത്തീകരിക്കാൻ അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത വെക്തിയാണു സി എച്ച് മുഹമ്മദ് കൊയ സാഹിബിന്റെ മകൻ MK മുനീർ . കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്നിരുന്ന ശ്രീ MV രാഘവന്റെ മകൻ നിഖേഷ് കുമാറിന്റെ മേൽ നോട്ടത്തിലുള്ള വാർത്താ സംഘം പുതു ചരിത്രത്തിനു തുടക്കം കുറിച്ചു. മറ്റുള്ളവർ ഇന്ന് ഈ വഴിയേ എന്ന് വേണം പറയാൻ.

      ഇന്ന് ചാനലുകളിൽ കാനുന്ന പല മുഖങ്ങളും ഇന്ത്യാവിഷനിൽ നിന്നുള്ളവരാണ് എന്നതും സത്യമാണ്.ചടുതലയൊടെ ചോദ്യങ്ങളുടെ മൂർച്ചയും ചർച്ചാ വിഷയമായി .ന്യൂസ് നൈറ്റ് ചർച്ചയാക്കി ജനം, വോട്ട്&ടാക്കും ഇന്ത്യാ വിഷന്റെ ഹൈലൈറ്റായിരുന്നു.ഈ ചാനലിന്റെ പ്രമോട്ടർമാരായി മുസ്ലിം ലീഗ് പ്രവർത്തകർ പുറകിൽ അന്നുണ്ടായിരുന്നു.തങ്ങളുടെ ചാനൽ അതത്രയുമില്ലെങ്കിലും മുനീർ സാഹിബിന്റെ ചാനൽ എന്ന ഖ്യാതിയും നില നിന്നിരുന്നു. 

     ഇന്ത്യാവിഷൻ എന്ന ചാനൽ എന്ത് മെസ്സേജ് മലയാളികൾക്ക് നൽകി എന്നത് ചർച്ചയാക്കേണ്ടതുമാണ്. ചാനൽ കോടതിയിൽ പോകുന്നയാൾ പരിചയും കൊണ്ട് പോകേണ്ട ഗതികേട് ഇന്നുണ്ട്.  പൌഡറും ലിപ്സ്റ്റിക്കുമിട്ട് വൈകുന്നേരം 9 മണി ചർച്ചക്ക് പോകുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചു.പൊതു യാഥാർത്യമായ അവനവന്റെ പ്രൊഫഷനൻ നൈം(ഡോ: അഡ്വ:) എഴുതി സ്വന്തം പേരെഴുതിയിരുന്നത് പോലെ രാഷ്ട്രീയ നിരീക്ഷകൻ എന്ന പ്രൊഫഷണൽ നൈം ഉള്ള ആളുകൾ വർദ്ധിച്ചിരിക്കുന്നു.കാണാത്ത മുഖങ്ങൾ ഒത്തിരി പൊങ്ങി .പലരും പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക സ്താനത്തുള്ളവരുമാനെന്ന സത്യം മറച്ച് വെച്ച് കൊണ്ട് തനിക്കിഷ്ടമല്ലാത്ത രാഷ്ട്രീയ പാർട്ടികളെ അടിച്ചാക്ഷേപിക്കാൻ ചാനൽ അവതാരകൻ കൊണ്ടിരിത്തുന്ന പുതിയ തൊഴിലാളി .ചില മുതലാളിമാർ ഗുണ്ടകളെ ഒപ്പം നിർത്തുന്നപോലെ സ്വയം രക്ഷക്ക് ഒരു രാഷ്ട്രീയ നിരീക്ഷകനും!

 ഇന്ത്യാവിഷനിൽ “പച്ചമാങ്ങ” തിന്നു ജീവിച്ചവർ ഉണ്ടായിരുന്നെന്ന് മാത്യഭൂമിവാരികയിൽ ചാനൽ ചെയർമാൻ എഴുതിയത് വായിച്ചിരുന്നു.ചാനൽ 10 വർഷമാകുമ്പോൾ സന്തോഷിക്കുന്നത് യം കെ മുനീർ ആയിരിക്കും.എന്നാൽ ചാനൽ കൊണ്ട് ഉറക്കം നഷ്ടപ്പെട്ട വെക്തിയും മുനീർ ആയിരിക്കാം.ചാനലുകൾ മണ്ണിട്ട് മൂടുന്ന കാലം വരെ എല്ലാവർക്കും പറയാം ഇലക്ട്രോണിക് മീഡിയയിൽ പ്രത്യേകിച്ചും വാർത്താ മാധ്യമ രഗത്ത് ഒരു മാറ്റം വരുത്തിയ ആൾ മുനീർ ആണെന്നത്.
http://www.youtube.com/watch?v=E9T3BRwoINw

കുഞ്ഞാലി കുട്ടി സാഹിബിന്റെ കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഇന്ത്യാ വിഷനുള്ള ആശംസാ പ്രസംഗം സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നു.വെക്തി ഹത്യക്കും രാഷ്ട്രീയ ജീവിതം നശിപ്പിക്കാനും വളരെ ഗൂഡ തന്ത്രങ്ങൾ മെനഞ്ഞ ചാനൽ എന്ന ദുശ്പേരിന്റെ പാപ ഭാരവും പേറുന്നു ഇന്ത്യാവിഷൻ


 ഇന്ത്യാവിഷൻ ഇന്നലെകൾ മറന്നു അല്ലെങ്കിൽ അണിയറ പ്രവർത്തകർ പ്രവാസി മലയാളികളുടെ വിയർപ്പിന്റെ വില മനസ്സിലാക്കിയില്ല.ഇന്നലെ ഇന്ത്യവിഷൻ ചാനൽ പത്താം വാർഷിക പ്രമോ കാണുമ്പോൾ പറഞ്ഞു --“എന്റെ ഒത്തിരി കാശും ഇതിലുണ്ട്.ഒരു ഉപകാരവുമുണ്ടായില്ല.പാർട്ടിക്ക് പോലും ,മുനീർ സാഹിബ് ആവശ്യപ്പെട്ടത് കൊണ്ട് അന്നു കാശ് കൊടുത്തു.ഈ ചാനൽ കൊണ്ട് മാനക്കേട് തന്നെ,പർദ്ധ വിവാദവും ഐസ്ക്രീം കേസും റൌഫ് അച്ചുദാനന്ദ ബഷീർ കൂട്ടു കെട്ടും നാണകേട് ഉണ്ടാക്കി,ഞാനീ ചാനൽ കാണാറുമില്ല വീട്ടിലും ചാനൽ ലിസ്റ്റിലില്ല ഇന്ത്യാവിഷൻ-ഇന്ത്യാ വിഷനല്ല ഇന്ത്യാവിഷം ആണു” ഇങ്ങനെ അഭിപ്രായപ്പെടുന്നവർ ധാരാളമുണ്ടായിരിക്കാം..ആഘോഷപൂർവ്വം പത്താം വാർഷികം കൊണ്ടാടുമ്പോൾ ഇതോർക്കുന്നത് നന്നായിരിക്കും.

പൊതു സംസാരം:മുസ്ലിം ലീഗ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അത്രയും കാശ് ചാനലിനു വേണ്ടി ഉപയോഗപ്പെടുത്തിയെങ്കിൽ ഒന്നല്ല മൂന്നെണ്ണം ഉണ്ടാക്കാമായിരുന്നു

തുടർ വായനക്ക്

http://udfcyber.blogspot.ae/2011/01/blog-post_31.html

1 അഭിപ്രായം:

  1. ഇത് ഒരു പാര്‍ട്ടിക്കാരന്റെ വിഷമം മാത്രമല്ലേ.

    റജീനയിലൂടെയാണ് ഇന്ത്യാ വിഷന് റെയിറ്റിംഗ് കൂടിയത്, മുനീര്‍ സാഹിബിന്റേയും നികേഷിന്റേയും സംഭാവനകള്‍ വളരെ വലുതാണ്.

    പല നല്ല പരിപാടികളും ഇപ്പോഴും ഇന്ത്യാ വിഷനിലുണ്ട്, അത് മറ്റുള്ളവര്‍ കോപ്പിയടിക്കുന്നുമുണ്ട്. പല ചാനലുകളിലേയും മുഖ്യസ്ഥാനത്തിരിക്കുന്നവര്‍ ഇന്ത്യാ വിഷനിലൂടെ വന്നവരാണ്.

    (അക്ഷരത്തെറ്റുകള്‍ തിരുത്തിയാല്‍ നന്നായിരിക്കും)    മറുപടിഇല്ലാതാക്കൂ